നിങ്ങളുടെ ഭാവനയില്‍ ഉള്ള ലക്ഷ്വറി കാറുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ഇതാ ഒരു ഇന്ത്യന്‍ കമ്പനി.

 നിങ്ങളുടെ ഭാവനയില്‍ ഉള്ള ലക്ഷ്വറി കാറുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ഇതാ ഒരു ഇന്ത്യന്‍ കമ്പനി.

Sunday January 31, 2016,

2 min Read

ഇന്ന് നമ്മുടെ ഇഷ്ടാനുസരണം, നമ്മുടെ ഭാവനകള്‍ക്ക് അനുസരിച്ച് രൂപകല്‍പ്പന ചെയ്ത ഷൂ,സ്യൂട്ട്, ജ്വല്ലറി, ബാഗുങ്ങള്‍ അങ്ങനെ എന്തും വാങ്ങാം. ഇപ്പോഴിതാ കാറും നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പ്പന ചെയ്ത് വാങ്ങാം. വെറും കാറുകളല്ല ലക്ഷ്വറി കാറുകള്‍. ഹര്‍തേഷ് കുമാര്‍ നാമംദേ ആണ് ലക്ഷ്വറി കാറുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാനുള്ള സൗകര്യം വികസിപ്പിച്ചെടുത്തത്.

2015 ല്‍ ഉപഭോക്താക്കളുടെ ആവശ്യാനുസരണം തദ്ദേശീയമായി ബ്രാന്റഡ് കാര്‍ നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു എച്ച്‌ഐ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യന്‍ കമ്പനി.

image


എച്ച്‌ഐ നിങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നതു പോലെ ഒരുമാസ്റ്റര്‍പീസ് കാര്‍ നിര്‍മ്മിക്കും. ലോകത്തില്‍ അത്തരം ഒരു കാര്‍ ഒന്നേ ഉണ്ടാകു. എച്ചഐ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ 36 കാരന്‍ ഹര്‍തേഷ് ഉറപ്പ് തരുന്നു. മൗറിഷ് സ്റ്റീറ്റ് ആണ് കമ്പനി നിര്‍മ്മിച്ച ആദ്യ ലക്ഷ്വറി കാര്‍.

ഒരു പ്രൈവറ്റ് ബാങ്കിലാണ് ഹര്‍തേഷ് തന്റെ ജോലി ആരംഭിക്കുന്നത്. സമ്പന്നരും രാജകീയ കുടുംബങ്ങളിലെ അംഗങ്ങളുമായിരുന്നു ഇടപാടുകാര്‍. ഈ സമയത്താണ് ഹര്‍തേഷ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. തന്റെ ഇടപാടുകാരില്‍ ഭൂരിഭാഗം പേരും ലക്ഷ്വറി കാറിന്റെയും മറ്റു ഉത്പന്നങ്ങളുടെയും അപൂര്‍വ്വ ശേഖരം സ്വന്തമാക്കാന്‍ അതീവ തല്‍പരരാണെന്ന്. എങ്കില്‍ പിന്നെ ഇത്തരക്കാര്‍ക്കായി എന്തുകൊണ്ട് ഇന്ത്യയില്‍ ഒരു കമ്പനി സ്ഥാപിച്ചുകൂടെന്ന് ഹര്‍ദേഷ് ചിന്തിച്ചു.ഈ ചിന്തയും സ്വപ്നങ്ങളുമാണ് എച്ച്‌ഐ എന്ന കമ്പനിയുടെ ഉത്ഭവത്തിനു പിന്നില്‍.

ഭൂരിഭാഗം ആളുകളുടെയും ഏറ്റവും വലിയ ആവശ്യമാണ് ലോകത്തില്‍ മറ്റാര്‍ക്കും ഇല്ലാത്ത ലക്ഷ്വറി തനിക്ക് വേണമെന്നത് ഇക്കാര്യം താന്‍ മനസിലാക്കിയതോടെയാണ് എച്ച്‌ഐ എന്ന കമ്പനി പിറക്കുന്നതെന്ന് ഹര്‍തേഷ് പറയുന്നു.

ഹര്‍ദേഷ് തന്റെ പിതാവ് എംഎല്‍ ലാലിന്റെ സഹായത്തോടെയാണ് കമ്പനി തുടങ്ങുന്നത്. പിതാവിന് 34 വര്‍ഷം ബിഎച്ച്ഇഎല്‍ കമ്പനിയുടെ വിവിധ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ജോലിചെയ്ത പരിജയ സമ്പത്തും ഉണ്ടായിരുന്നു ഇതും എച്ച്‌ഐയ്ക്ക് ഗുണകരമായി. എച്ച്‌ഐ നിര്‍മ്മിക്കുന്ന ഒരോ കാറും വ്യത്യസ്തമായിരിക്കും. ഡിസൈന്‍,ഘടന,സാങ്കേതിക വിദ്യ, കാര്യക്ഷമത,രൂപകല്‍പ്പന, തുടങ്ങിയ എല്ലാം ഉടമയുടെ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി കൈകള്‍കൊണ്ട് നിര്‍മ്മിച്ചതായിരിക്കും.

ഒരു തവണ നിര്‍മ്മിച്ച കാര്‍ ഒരു കാരണവശാലും കമ്പനി വീണ്ടും നിര്‍മ്മിക്കുന്നതല്ല. ഒരു വ്യക്തിയുടെ ആവശ്യപ്രകാരം നിര്‍മ്മിച്ച കാറായതുകൊണ്ടുതന്നെ ഈ കാര്‍ വിപണിയില്‍ വാങ്ങാനും കഴിയില്ല. അതായത് നിങ്ങള്‍ എച്ചഐയില്‍ നിന്നും വാങ്ങുന്ന കാര്‍ ലോകത്തില്‍ മറ്റാര്‍ക്കും ഉണ്ടായിരിക്കുകയില്ല.

ഓണ്‍ലൈന്‍ വഴി ഒരാള്‍ കാര്‍ ആവശ്യപ്പെട്ടാല്‍ കമ്പനി ആദ്യം അയാളുടെ ആവശ്യവും താല്‍പര്യങ്ങളും എന്താണെന്നു ചോദിക്കും. അടുത്ത ഘട്ടം ഉപഭോക്താവിന്റെ ആശയം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോയെന്നു പരിശോധിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം ഹര്‍തേഷ് തന്നെ പറയും. ഒരിക്കല്‍ ഒരാള്‍ ഒരു കാറ് വേണമെന്നു ആവശ്യപ്പെട്ടു. ചിത്രശലഭത്തെ പോലെയുള്ള കാറായിരുന്നു അയാളുടെ ആവശ്യം, ഇങ്ങനെ ഒരു കാര്‍ മ്യൂസിയത്തില്‍ വെക്കാന്‍ നല്ലതാണ്. പക്ഷേ നമ്മുടെ റോഡില്‍ ഇറക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഈ ഓഡര്‍ കമ്പനി സ്വീകരിച്ചില്ല.

കമ്പനിയുടെ എല്ലാ കാറുകളും മുംബൈയില്‍ തന്നെയാണ് നിര്‍മ്മിക്കാറുള്ളത്. ഉപഭോക്താവിന് കാര്‍ നിര്‍മ്മിക്കാന്‍ പ്രത്യേക വസ്തുക്കള്‍ ആവശ്യമാണെന്നു വന്നാല്‍ അവ ഇന്ത്യയില്‍ ലഭിച്ചില്ലെങ്കില്‍ ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നും അവ സംഘടിപ്പിക്കും പക്ഷേ പരിപൂര്‍ണമായും കാറിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ തന്നെയായിരിക്കും.

എച്ച്‌ഐ കമ്പനി അതിന്റെ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തിലാണ്. സാമ്പത്തികപരമായും സാങ്കേതികപരമായും എല്ലാം കമ്പനി ലോക നിലവാരത്തിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്നതേയുള്ളു. ഇതിനോടകം തന്നെ കമ്പനിയ്ക്ക് 300ല്‍ അധികം ഓഡറുകള്‍ ലഭിച്ചു കഴിഞ്ഞു. ഒരു കാര്‍ നിര്‍മ്മിക്കാനുള്ള ചിലവ് ഏകദേശം ഒരു മില്യണ്‍ ഡോളറിന്റെ അടുത്തുവരും, ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് തുകയില്‍ മാറ്റങ്ങളുണ്ടാകും.

യുവര്‍‌സ്റ്റോറി നടത്തിയ അന്വേഷണത്തില്‍ 2020 ആകുമ്പോഴേക്കും ഇന്ത്യയിലെ ലക്ഷ്വറി കാറിന്റെ വില്‍പ്പന 30000 ത്തില്‍ നിന്നും ഒരു ലക്ഷമായി വര്‍ദ്ധിക്കും. അതായത് ഇന്ത്യക്കാര്‍ ലക്ഷ്വറി സ്വന്തമാക്കാന്‍ ലോകത്തിലെ മറ്റെല്ലാ ജനങ്ങളെയും പോലെ അതീവ താല്‍പര്യമുള്ളവരാണെന്നര്‍ത്ഥം.

    Share on
    close