പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവര്‍ക്കായി റൈഡ്‌ലര്‍

0

പൊതുഗതാഗതസംവിധാനങ്ങളെ ആശ്രയിക്കുന്നവരാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും. മെട്രോ നഗരങ്ങളിലെ നിരത്തുകളില്‍ കൂടുതല്‍ ഓടുന്നതും ടാക്‌സി, ഓട്ടോ, ബസ് തുടങ്ങിയവയാണ്. ഇങ്ങനെ പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരെ സഹായിക്കാനായി തുടങ്ങിയ സ്റ്റാര്‍ട്ടപാണ് റൈഡ്‌ലര്‍.

ട്രാഫിക് വിവരങ്ങള്‍ അറിയാന്‍ സഹായിക്കുന്ന ട്രാഫ്‌ലൈന്‍ ആപ് പുറത്തിറക്കിയവര്‍ തന്നെയാണ് റൈഡ്‌ലറിനു പിന്നിലും. രണ്ടു മില്യനിലധികം പേരാണ് ട്രാഫ് ലൈന്‍ ആപ് ഡൗണ്‍ലോഡ് ചെയ്തത്. ഗതാഗത സംബന്ധമായ എന്തു വിവരവും ഈ ആപ്പു വഴി അറിയാനാകും.

പതിവായി ബസ് പോലുള്ള പൊതുഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നതായി ഞങ്ങള്‍ മനസ്സിലാക്കി. ഇത്തരക്കാരെ മുന്‍നിര്‍ത്തി പണം നല്‍കാതെ യാത്ര ചെയ്യാവുന്ന ആശയുമായി മുന്നോട്ടുവന്നു. പണം കൈയ്യില്‍ കൊണ്ടുപോകാതെയും ടിക്കറ്റ് എടുക്കാനായി നീണ്ട ക്യൂവില്‍ നില്‍ക്കാതെയും സാധിക്കുന്നതിനുള്ള സംവിധാനം ഒരുക്കി. റൈഡ്‌ലറിന്റെ വരവോടെ നിലവിലെ ഗതാഗത സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിച്ചതായും റൈഡ്!ലറിന്റെയും ട്രാഫിക്‌ലൈനിന്റെയും സ്ഥാപകനും സിഇഒയുമായ രവി ഖേമണി പറഞ്ഞു.

ഇത്തരം സംരംഭങ്ങള്‍ സര്‍ക്കാരിന്റെ ഗതാഗത ഏജന്‍സികളും ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. റിലയന്‍സിന്റെ മുംബൈ മെട്രോ ഇതിനൊരു ഉദാഹരണമാണ്. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്റെ ആദ്യ പടിയായിട്ടാണ്. റൈഡ്‌ലൈര്‍ തുടങ്ങിയത്. ഈ ആപ്ലിക്കേഷനിലൂടെ ഒരു ടിക്കറ്റ് വളരെ ആയാസരഹിതമായി ബുക്ക് ചെയ്യാം. പോകേണ്ട സ്ഥലം ആപ്ലിക്കേഷനിലെ പട്ടികയില്‍ നിന്നും തിരഞ്ഞെടുക്കുക. മൊബെലിലൂടെയുള്ള പേയു വഴി പണം അടയ്ക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഇടിക്കറ്റ് ലഭിക്കും. ഇതു കണ്ടക്ടറെ കാണിച്ചാല്‍ മതി.

മൂന്നു വിധത്തിലാണ് ഈ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. ആദ്യത്തേത് പൊതുഗതാഗതത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കും. അടുത്തത് വാഹനങ്ങളുടെ സമയവും ട്രാഫിക് വിവരങ്ങളും നല്‍കും. മൂന്നാമതായി പണമിടപാടുകള്‍ സംബന്ധിച്ചവയാണ്. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് റൈഡ്‌ലൈര്‍ ലഭിക്കുക. ഉടന്‍തന്നെ ഐഒഎസ് വെര്‍ഷന്‍ പുറത്തിറങ്ങും.

2015 സെപ്റ്റംബറില്‍ ആദ്യമായി ആപ്പിന്റെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മുംബൈ മെട്രോയില്‍ നിന്നുമാണ് നല്ല പ്രതികരണം ലഭിച്ചത്. ആപ്പിലൂടെ റീചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. നഗരവാസികളെയും ദിനംപ്രതി പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരെയും സ്മാര്‍ഫോണ്‍ ഉപഭോക്താക്കളെയുമാണ് സ്റ്റാര്‍ട്ടപ് പ്രധാനമായും ലക്ഷ്യമിടുന്നത്. വിവിധ ഗതാഗത മാര്‍ഗങ്ങളില്‍ക്കൂടി പണം കയ്യിലില്ലാതെതന്നെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് റൈഡ്!ലൈര്‍ നല്‍കുന്നത്. പൊതുഗതാഗതത്തിനായി നിരവധി മാര്‍ഗങ്ങള്‍ തേടുന്നവര്‍ക്കിടയിലേക്ക് ആപ്പിന്റെ ഉപയോഗം എത്തിക്കാനും പദ്ധതിയുണ്ടെന്ന് രവി പറഞ്ഞു.

വിവിധ ഗതാഗത ഏജന്‍സികളുടെ അടുത്തുപോകുമ്പോള്‍ അവിടെയുള്ള ഉദ്യോഗസ്ഥരുടെ മേധാവിത്വമാണ് നിലവില്‍ കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളി. ഇത്തരം ആപ്പുകള്‍ ജനങ്ങള്‍ക്ക് എപ്രകാരം ഉപയോഗപ്പെടുമെന്നും പൊതുഗതാഗതത്തെ മെച്ചപ്പെടുത്താന്‍ ഇവ എങ്ങനെ സഹായിക്കുമെന്നും ഉദ്യോഗസ്ഥരെ പറഞ്ഞു ബോധ്യപ്പെടുത്താനായി സമയവും എനര്‍ജിയും നഷ്ടപ്പെടുത്തേണ്ടി വരുന്നതായും രവി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നവി മുംബൈ മുന്‍സിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ടേഷനുമായി സഹകരിച്ച് പൊതു ബസുകളില്‍ ഇടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തി. ഞങ്ങളുടെ യാത്രക്കാര്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ജനങ്ങളുടെ അധികത്തിരക്ക് ബസ് കണ്ടക്ടര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. അതുപോലെതന്നെ പലപ്പോഴും യാത്രക്കാര്‍ ടിക്കറ്റിനായുള്ള കൃത്യമായ പണം നല്‍കാറില്ല. എന്നാല്‍ റൈഡ്‌ലൈറിന്റെ സേവനം നവി മുംബൈയിലെ നിവാസികള്‍ക്ക് മികച്ച സൗകര്യം ഒരുക്കിക്കൊടുത്തതായി റൈഡ്!ലൈറിന്റെ പങ്കാളിയായ നവി മുംബൈ മുന്‍സിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്റെ ട്രാന്‍സ്‌പോര്‍ട്ട് മാനേജര്‍ ഷിരിഷ് ആരാദ്!വാദ് പറഞ്ഞു.

ബസ്പാസ് റീചാര്‍ജുകളും റൈഡ്‌ലൈര്‍ നല്‍കുന്നുണ്ട്. ഇതു മുംബൈയിലെ യാത്രക്കാര്‍ക്ക് വളരെ ഉപകാരപ്രദമാണ്. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന രാജ്യത്തിലെ എല്ലാ ജനങ്ങള്‍ക്കും റൈഡ്‌ലൈറിന്റെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ലോക്കല്‍ ട്രെയിന്‍, മെട്രോ, ബസ് ഡിപ്പാര്‍ട്‌മെന്റുകള്‍ എന്നിവയുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഇവിടങ്ങളില്‍നിന്നും വാഹനങ്ങളുടെ സമയക്രമം, പുറപ്പെടാന്‍ വൈകുന്നതു സംബന്ധിച്ചുള്ള വിവരം എന്നിവയെല്ലാം ശേഖരിച്ച് യാത്രക്കാര്‍ക്ക് നല്‍കുന്നു. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ജയ്പൂര്‍, പൂണെ, അഹമ്മദാബാദ് തുടങ്ങി ഇരുപതോളം നഗരങ്ങളില്‍ റൈഡ്!ലൈറിന്റെ സേവനം ലഭ്യമാണ്.

ദിനംപ്രതി മുംബൈയില്‍ മാത്രമായി 11.5 മില്യന്‍ യാത്രക്കാര്‍ക്ക് റൈഡ്!ലൈര്‍ ആപ്പിന്റെ ഉപയോഗം ലഭ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഒരു മില്യന്‍ പേര്‍ ഇതിനകം ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഓരോ മാസവും 20 ശതമാനം വരുമാനത്തില്‍ വളര്‍ച്ചയും ഉണ്ടാകുന്നുണ്ട്.

2015 നവംബറില്‍ മെട്രിക്‌സ് പാര്‍ട്‌നേഴ്‌സില്‍ നിന്നും ക്വാല്‍കോം വെഞ്ച്വേഴ്‌സില്‍ നിന്നും ഇവര്‍ നിക്ഷേപം നേടിയെടുത്തു. സിഐഐഇയില്‍ നിന്നും ഏഞ്ചല്‍ നെറ്റ്വര്‍ക്കില്‍ നിന്നും നിക്ഷേപം നേടി. എല്ലാ ഗതാഗത സംവിധാനങ്ങളിലും റൈഡ്ലൈര്‍ ആപ്പിന്റെ ഉപയോഗം ലഭ്യമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നു റൈഡ്ലൈര്‍ സിഇഒ ബ്രിജിരാജ് വാഗ്ഹാനി പറഞ്ഞു.

ലോക്കല്‍ ട്രെയിനുകളില്‍ ഇടിക്കറ്റുകള്‍ ലഭ്യമാക്കിക്കൊണ്ടുള്ള ആപ്പ് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ബസുകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. റൈഡ്‌ലൈറിന്റെ വരവോടെ ഇതും പൂര്‍ത്തിയായി.