മുതിര്‍ന്നവര്‍ക്കായി ഒരു സ്റ്റാര്‍ട്ട് അപ്പ് 'ബ്യൂട്ടിഫുള്‍ ഇയേഴ്‌സ്'

0

നമ്മുടെ ജീവിതത്തില്‍ മുതിര്‍ന്നവര്‍ക്ക് വലിയ പരിഗണന ലഭിക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. മാധ്യമങ്ങല്‍ മുതല്‍ വ്യവസായങ്ങള്‍ വരെ യുവാക്കളെയാണ് ആരാധിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് ഇവിടെ ഒരു പ്രാധാന്യവുമില്ല. നല്ലകാലത്ത് കമ്പനികള്‍ ഉണ്ടാക്കുകയും ചുറുചുറുക്കോടെ പ്രവര്‍ത്തിച്ചവരുമാണവര്‍. വിരമിച്ചതിന് ശേഷമുള്ള അവരുടെ ജീവിതത്തില്‍ അവര്‍ തൃപ്തരാണോ? അവര്‍ക്ക് അസുഖം വരുമ്പോള്‍ മക്കള്‍ അവരുടെ കരിയര്‍ ഉപേക്ഷിച്ച് ശുശ്രൂഷിക്കാന്‍ വരുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടോ?

എപ്പോഴും അവസരങ്ങല്‍ കാത്തിരിക്കുന്ന ഒരു വ്യവസായിക്ക് ഇത് ഒരു സുവര്‍ണ്ണ നിമിഷമാണ്. ഐക്യരാഷ്ട്ര ജനസംഖ്യാ നിധിയുടേയും ഹെല്‍പ്പ് ഏജ് ഇന്റര്‍നാഷണലിന്റേയും സംയുക്ത റിപ്പോര്‍ട്ട് പ്രകാരം 'ഇന്ത്യയില്‍ ഇപ്പോള്‍ 100 മില്ല്യന്‍ മുതിര്‍ന്നവരാണ് ഉള്ളത്. 2050 ഓടെ ജനസംഖ്യയുടെ 20 ശതമാനം ആയി 323 മില്ല്യനായി മാറും.'

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില സ്റ്റാര്‍ട്ട് അപ്പുകള്‍ 60 വയസ്സിന് മുകളില്‍ ഉള്ളവരുടെ സംരക്ഷണത്തിനായി ആശയങ്ങള്‍ മുന്നോട്ട് വയ്കുന്നുണ്ട്. അവര്‍ക്ക് സാമൂഹികമായി ഒരു സംവിധാനം ഒരുക്കുകയോ സോവനങ്ങള്‍ നല്‍കിയോ ആയിരിക്കും ഇത് നടപ്പിലാക്കുക. ഗുഡ്ഹാന്‍ഡ്‌സ്, സീനിയര്‍ ഷെല്‍പ്, പ്രമതി കെയര്‍, സീനയര്‍ വേള്‍ഡ്, സില്‍വര്‍ ടാക്കീസ് എന്നിവ ഇതിനു വേണ്ടി രൂപപ്പെടുത്തിയ ചില സ്റ്റാര്‍ട്ട് അപ്പുകളാണ്.

51 വയസ്സുകാരനായ വഌഡിമിര്‍ റൂപ്പോ പറയുന്നു 'എന്റെ മകളെ ആശ്രയിച്ച് കഴിയാന്‍ ഞാന്‍ തയ്യാറല്ല. സ്വന്തമായി ഒരു കമ്പനി നടത്താനാണ് എനിക്കിഷ്ടം.' കഴിഞ്ഞ 16 വര്‍ഷമായി വഌഡി ബാംഗ്ലൂരിലാണ് താമസിക്കുന്നത്. അദ്ദേഹം അവിടെ മുതിര്‍ന്നവര്‍ക്കായി 'ബ്യൂട്ടിഫുള്‍ ഇയേഴ്‌സ്' തുടങ്ങി. 'സീനിയര്‍ കെയറില്‍ ഞങ്ങള്‍ 'ട്രിപ്പ് അഡ്‌വൈസര്‍' അല്ലെങ്കില്‍ 'സൊമാറ്റോ' ആയി മാറാന്‍ പോകുകയാണ്.' അദ്ദേഹം പറയുന്നു.

30 വര്‍ഷത്തെ അന്താരാഷ്ട്ര അനുഭവമുള്ള ഒരു സോഫ്റ്റ്‌വെയര്‍ എക്‌സിക്യൂട്ടീവാണ് വഌഡി. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് ഇദ്ദേഹം ജനിച്ച് വളര്‍ന്നത്. 12 വര്‍ഷം അദ്ദേഹം ജറുസലേമില്‍ ജോലി ചെയ്തു. 2000ത്തിലാണ് അദ്ദേഹം ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിയുടെ ബ്രാഞ്ച് ഓഫീസ് തുടങ്ങാനായെത്തിയത്. 'എന്റെ തുടക്കത്തിലെ 6 മാസത്തെ കോണ്‍ട്രാക്ട് 16 വര്‍ഷത്തേക്ക് നീട്ടി.' അദ്ദേഹം പറയുന്നു.

2016ല്‍ സിഡ്‌കോയിലെ വി പി എഞ്ചിനീയറിങ്ങിലെ തന്റെ പ്രവര്‍ത്തനം മതിയാക്കി 'ബ്യൂട്ടിഫുള്‍ ഇയേവ്‌സില്‍' കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

ഞാന്‍ എന്റെ അമ്മായിയുടെ ഒരു കഥ പറയട്ടെ? അവര്‍ക്ക് ഇപ്പോള്‍ 86 വയസ്സുണ്ട്. അടുത്തിടെ അവര്‍ എന്നോട് പറഞ്ഞു. 'ഞാന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ഈ വൃത്തികെട്ട രൂപം കണ്ടിട്ട് ആരാണെന്ന് അതിശയിച്ചിട്ടുണ്ട്. 60 അല്ലെങ്കില്‍ 70 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അതേ വ്യക്തിയാണ് ഞാന്‍ ഇന്നും. ഇപ്പോള്‍ എല്ലാവരും ആ വൃദ്ധയെ മാത്രമേ കാണുന്നുള്ളൂ, എന്നെയല്ല. മുതിര്‍ന്നവരെ ശരിക്കും മനസ്സിലാക്കുന്നുണ്ടോ?' വഌഡി ചോദിക്കുന്നു. ഈ ചോദ്യത്തില്‍ നിന്നാണ് അദ്ദേഹം ബ്യൂട്ടിഫുള്‍ ഇയേഴ്‌സ് തുടങ്ങിയത്.

ഇത് ഉപഭോക്താക്കള്‍ക്ക് തികച്ചും സൗജന്യയമാണ്. ഇതിന്റെ ഇ കൊമേഴ്‌സ് പോര്‍ട്ടല്‍ വഴിയാണ് വഌഡി പണമുണ്ടാക്കിയത്. 'ഞങ്ങളുടെ ഇഷോപ്പില്‍ നിന്ന് മാഗ്‌നിഫൈയിങ്ങ് ലെന്‍സുള്ള നെയില്‍ കട്ടര്‍, ബുക്ക് ഹോള്‍ട്ടറുകള്‍, ടേബിള്‍ കട്ടറുകള്‍, വീല്‍ ചെയറുകള്‍ അങ്ങനെ നിരവധി സാധനങ്ങല്‍ ലഭ്യമാണ്. പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് ഉയര്‍ന്ന സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച വസ്തുക്കള്‍ ലഭ്യമാക്കുന്നു മാത്രമല്ല ഡയബറ്റിക് രോഗികള്‍ക്ക് പ്രത്യാക ഷൂസുകളും നല്‍കുന്നു.'

'ഞങ്ങളുടെ കയ്യില്‍ സൈക്കോതെറാപ്പിസ്റ്റ്, ഹോം ഡയഗ്‌നോസ്റ്റിക്‌സ് സര്‍വ്വീസ്, മെഡിക്കല്‍ സാധനങ്ങല്‍ വിതരണം ചെയ്യുന്നവര്‍ എന്നിവരുടെ ഒരു പട്ടിക തയ്യാറാക്കി വച്ചിട്ടുണ്ട്.' സൈറ്റില്‍ ഉള്ള സേവന ദാതാക്കളെ പരിശോധിക്കുന്ന സന്നദ്ധ സേവകയായ പവിത്ര റെഡ്ഡി പറയുന്നു.

വലിയ ആശുപത്രികള്‍, ബാങ്കുകള്‍, റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുമാനം എത്തിക്കാനായി ക്യാമ്പയിനുകള്‍ നടത്തിവരുന്നു. ഇപ്പോള്‍ വൃദ്ധര്‍ക്കായി ഒരു കമ്മ്യൂണിറ്റി രൂപീകരിച്ച് കഥകള്‍ പറയാനും സംസാരിക്കാനും ഒരു വഴി കാണിച്ചുകൊടുക്കാനാണ് വഌഡി ഉദ്ദേശിക്കുന്നത്. മുതിര്‍ന്നവരെ സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും ഇതില്‍ പങ്കുചേരാം. 'നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാക്കളുടേയും മുത്തശ്ശന്‍മാരുടേയും കഥകള്‍ ഇതില്‍ ഷെയര്‍ ചെയ്യാവുന്നതാണ്. 'ബ്യൂട്ടിഫുള്‍ ഏജിങ്ങ്' എന്നൊരു വിഭാഗം ഞങ്ങളുടെ പോര്‍ട്ടലില്‍ ഉണ്ട്. ഇത് ഒരു വൈരുദ്ധ്യമായി തോന്നാം. എന്നാല്‍ ശരിക്കും അങ്ങനെയാണോ? വാര്‍ദ്ധക്യം സുന്ദരമാക്കാന്‍ കഴിയില്ലേ? വഌഡി കൂട്ടിച്ചേര്‍ക്കുന്നു.

കുറച്ച് വര്‍ഷങ്ങല്‍ക്ക് മുമ്പ് വഌഡിയുടെ അമ്മായിക്ക് തന്റെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. സഹോദരി, മകന്‍, മരുമകന്‍ എന്നിവരും നഷ്ടപ്പെട്ടു. തന്റെ 83ാം വയസ്സില്‍ അവര്‍ കമ്പ്യൂട്ടര്‍ പഠിച്ചു. പിന്നീട് താന്‍ സ്‌നേഹിച്ചിരുന്ന ആള്‍ക്കാരെ കുറിച്ച് ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങി. 'അവര്‍ ചെറുമക്കള്‍ക്കും അവരുടെ മക്കള്‍ക്കും ഒരു പ്രചോദനമായി മാറി.' വഌഡി പറയുന്നു.

ഇന്ത്യക്കാര്‍ മുതിര്‍ന്നവരെ നന്നായി നോക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട വിഷയമാണ്. ദിവസേന പത്രങ്ങളില്‍ വരുന്ന മുതിര്‍ന്നവരുടെ കൊലാപാതകങ്ങള്‍ ഇതിനെ ഒരിക്കലും അനുകൂലിക്കുന്നതല്ല. 'പെന്‍ഷന്‍കാരുടെ പറുദീസ' എന്നറിയപ്പെടുന്ന ബാംഗ്ലൂരില്‍ പോലും ഇന്ന് യുവാക്കളാണ് കൂടുതല്‍. ഐ ടി മേഖലയിലെ വളര്‍ച്ചയാണ് ഇതിന് കാരണം. ഇതേ അവസ്ഥ തന്നെയാണ് മുബൈയിലും ഡല്‍ഹിയിലും ഉള്ളത്.

'ചിലപ്പോള്‍ 1000 പേരെ നോക്കുന്നതിനിക്കാള്‍ ബുദ്ധിമുട്ടുണ്ടായിരിക്കും 10 പേരെ നോക്കുന്നതിന്. എന്തെന്നാല്‍ ഇതിന് വേറെ സംവിധാനങ്ങള്‍ ഒന്നുമില്ല. എല്ലാം വെല്ലുവിളിയായി മാറും. എന്റെ തലമുറയ്ക്കും ഇത് സാധിക്കുമെന്ന് സ്റ്റാര്‍ട്ട് അപ്പ് കുട്ടികള്‍ക്ക് മുന്നില്‍ എനിക്ക് തെളിയിക്കണം.' വഌഡി പറയുന്നു.