ആതുരസേവനം അനായാസമാക്കാം

Saturday April 30, 2016,

3 min Read

ചാരിറ്റബിൾ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിൽ ഇന്ത്യൻ കോടീശ്വരന്മാർ അധികം താൽപര്യം കാണിക്കാറില്ല. എന്നാൽ ലോകരാജ്യങ്ങളിലുള്ള നിരവധി കോടീശ്വരന്മാർ തങ്ങളുടെ സ്വത്തുക്കൾ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാറുണ്ട്. അടുത്തിടെയായി ഇന്ത്യൻ വ്യവസായ പ്രമുഖർ തങ്ങളുടെ സ്വത്തുക്കൾ കുറച്ചൊക്കെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുന്നുണ്ട്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ കോടിപതികളും ലോകകോടീശ്വരന്മാരെപ്പോലെ ഈ രംഗത്തേക്ക് കൂടുതൽ തൽപരരായി കടന്നെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

യുഎസിൽ 82 ശതമാനം സംഭാവനകളും വരുന്നത് വ്യക്തികളിൽനിന്നാണ്. 5 ശതമാനം മാത്രമാണ് കോടീശ്വരന്മാരുടെ പക്കൽ നിന്നുമുള്ളത്. അടുത്തിടെ സാമൂഹിക സംഘടനയായ സംഹിതയും ഗ്ലോബൽ ഇന്ത്യ ഫണ്ടും ചേർന്ന് നടത്തിയ സർവേ പ്രകാരം സംഭാവനകൾ ചെയ്യുന്ന പലർക്കും അവർ എന്തിനാണിതു ചെയ്യുന്നതെന്ന് അറിയില്ല.

ഇതേത്തുടർന്നാണ് ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അടുത്തറിയാനായി അമേരിക്കൻ സെന്ററും സംഹിതയും ചേർന്ന് സംവാദം സംഘടിപ്പിച്ചത്. ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ആൻഡ് ഡയറക്ടർ ഡോ.അമിത വ്യാസ്, ഗ്ലോബൽ ഇന്ത്യ ഫണ്ടിന്റെ സ്ഥാപകൻ ലി പിങ് ലോ, യുഎസ് കോൺസുലേറ്റ് മുംബൈയുടെ ഫോറിൻ സർവീസ് ഓഫീസർ നോസ്ഹിർ ദാദ്രാവാല, സെന്റർ ഫോർ അഡ്വാൻസ്മെന്റ് ഓഫ് ഫിലാന്ത്രോഫിയുടെ ചീഫ് എക്സിക്യൂട്ടീവ് വിദ്യ ഷാ, ഈഡൽഗീവിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും തലവനുമായ അഖിൽ ഷഹാനി, കൈസൻ പ്രൈവറ്റ് ഇക്വിറ്റിയുടെ ഡയറക്ടർ രാജീവ് അഗർവാൾ, അഡ്വർടൈസിങ് കൺസൾട്ടന്റ് പ്രിയ നായിക് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഓരോ തവണയും ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള കഥകൾ ഞാൻ പറയാറുണ്ട്. എന്നാൽ നിരവധി സ്ഥാപനങ്ങൾ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്നു പലർക്കും അറിയില്ല– ഡോ.അമിത വ്യാസ് പറഞ്ഞു. ഇന്ത്യയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ സന്നദ്ധരായി യുഎസിൽനിന്നും നിരവധി പേർ എത്താറുണ്ട്. വൻതോതിൽ പണവും അവർ നൽകാറുണ്ട്. എന്നാൽ വിശ്വാസ്യതയുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് അവർക്ക് വിഷമമേറിയ കാര്യമെന്നും അമിത പറഞ്ഞു.

യുഎസ് ജനങ്ങൾക്ക് ലാഭേച്ഛ കൂടാതെ സാമൂഹിക സേവനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള മാർഗങ്ങൾ ഗ്ലോബൽ ഇന്ത്യൻ ഫണ്ട് നൽകുന്നുണ്ട്. സംഹിതയുമായി ചേർന്ന് ഇതിനായി ഓൺലൈൻ പോർട്ടൽ തുടങ്ങി. ഈ പോർട്ടലിൽ നിരവധി ജീവകാരുണ്യ സംഘടനകളുടെ പേരുകൾ ഉണ്ടാവും. ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് പണം നൽകാം. അധികം വൈകാതെ പോർട്ടൽ ഔദ്യോഗികമായി പുറത്തിറക്കും.

പണം നൽകുന്ന സ്ഥാപനവുമായി എപ്പോഴും ബന്ധം സൂക്ഷിക്കാൻ ചിലർ ആഗ്രഹിക്കാറുണ്ട്. ഇന്ത്യയിൽ എത്തുന്ന സമയത്ത് സ്ഥാപനം സന്ദർശിക്കാനും സാമൂഹിക പ്രവർത്തകരെ കാണാനും ഇവർ സമയം കണ്ടെത്താറുണ്ട്. സംഹിതയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ചെക്ക്ബുക്കിന് അപ്പുറത്തേക്ക് മനുഷ്യസ്നേഹത്തെ കൊണ്ടുപോകാനും സംഭാവന നൽകുന്നവരും സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ദീർഘനാളത്തേക്ക് നിലനിർത്താനും സാധിച്ചതായി അമിത പറ‍ഞ്ഞു.

സംഭാവന നൽകുന്ന വ്യക്തിയുടെ താൽപര്യങ്ങൾ അറിയാതെ അവരോട് ഓരോന്ന് ആവശ്യപ്പെടുന്നതാണ് ഈ സ്ഥാപനങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. നിങ്ങളുടെ ദാതാവ് ആരാണെന്നും അവർക്ക് നിങ്ങളിൽ ഒരാളായി നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും മനസിലാക്കുകയാണ് പ്രധാന കാര്യമെന്നു അഖിൽ സഹാനി പറ‍ഞ്ഞു. ദാതാവ് എന്ന വാക്കു കൊണ്ടുദ്ദേശിക്കുന്നത് ഉദാരമതികളായവരും സന്തോഷത്തോടെ സ്വീകരിക്കുന്നവരുമെന്നാണ്. ഇവ രണ്ടും ഒരുവശത്തേക്ക് മാറ്റിവയ്ക്കണം– നോസ്ഹിർ ദാദ്രാവാല പറഞ്ഞു. ജീവകാരുണ്യ സംഘടനകളെക്കുറിച്ച് ബുക്കുകൾ എഴുതിയിട്ടുള്ള നോസ്ഹിർ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് തയാറായി എത്തുന്നവർക്ക് ആവശ്യമായ പിന്തുണയും നൽകുന്നു. 

മിക്ക സംഭാവനകളും ബാങ്കുകളിൽ കൂടിയാണ് ലഭിക്കുന്നത്. ദാതാവും സ്ഥാപനവും തമ്മിൽ ഒരു ബന്ധമുണ്ടാക്കുകയാണ് പ്രധാനം. സംഹിത ഡോട് ഒആർജി എന്ന പോർട്ടൽ സംഭാവന നൽകുന്നവരെയും സ്വീകരിക്കുന്നവരെയും പരസ്പരം കൂട്ടിമുട്ടിക്കുന്നു– രാജീവ് അഗർവാൾ പറ‍ഞ്ഞു.നിരവധി ജീവകാരുണ്യ സംഘടനകൾക്ക് ധനസഹായം നൽകി ഈഡൻഗീവ് ഫൗണ്ടേഷൻ സഹായിക്കാറുണ്ട്. എന്നാൽ നല്ല സ്ഥാപനം കണ്ടെത്താൻ പലപ്പോഴും ബുദ്ധിമുണ്ടാകുന്നതായി വിദ്യ ഷാ പറ‍ഞ്ഞു.

സംഭാവന നൽകുന്നതിനുമുൻപ് ആ സ്ഥാപനത്തെ ഇഷ്ടപ്പെടണമെന്നാണ് അഖിൽ പറയുന്നത്. ഒരു ദാതാവ് സംഭാവന നൽകുന്നതിനുമുൻപ് ആരുടെയെങ്കിലും ഉപദേശം തേടണം. അയാളെ നിങ്ങളുടെ ഗുരുവായി കാണണം. അതിനുശേഷം സംഭാവന നൽകാനുള്ള തീരുമാനമെടുക്കുക– നിഖിൽ അഭിപ്രായപ്പെട്ടു. ഫണ്ട് സ്വരൂപണത്തെക്കാളും സൗഹൃദം സ്വരൂപിക്കുകയാണ് പ്രധാനം. നമ്മുടെ കഴിവിനനുസരിച്ച് ഓരോരുത്തരും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകണമെന്നും നോസ്ഹിർ ആവശ്യപ്പെട്ടു.

ചെറുപ്പത്തിൽതന്നെ മറ്റുള്ളവരെ സഹായിക്കാനുള്ള ശീലം വളർത്തിയെടുക്കണം. യുവാക്കളെക്കാളും കുട്ടികളായിരിക്കുന്ന സമയത്ത് ജീവിതത്തെ കുറച്ചുകൂടി ലളിതമായി സമീപിക്കാനാകുമെന്നും രാജീവ് പറഞ്ഞു.സംഭാവനകൾ നൽകുന്നതിലൂടെ നികുതി ഇളവ് നേടിയെടുക്കുകയാണ് യുഎസിലെ ജനങ്ങൾ ചെയ്യുന്നതെന്ന് ലി പിങ് ലോ പറഞ്ഞു.ഇന്ത്യയിലും യുഎസിലും യുകെയിലും വിവിധ മതവിഭാഗങ്ങൾക്ക് നല്ലൊരു തുക സംഭാവനയായി ലഭിക്കുന്നുണ്ട്. സംഭാവനകൾ നൽകുകയെന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാലത് ജീവകാരുണ്യ സംഘടനകൾക്കല്ലെന്നു മാത്രം– നോസ്ഹിർ പറഞ്ഞു. 

    Share on
    close