കാശ്മീര്‍; കലുഷിതമായ താഴ് വാരം

കാശ്മീര്‍; കലുഷിതമായ താഴ് വാരം

Thursday February 23, 2017,

3 min Read

വിഭജനകാലം മുതല്‍ ഇന്ത്യാ പാകിസ്ഥാന്‍ ചര്‍ച്ചകളിലെന്നും സജീവമായി നിലനില്‍ക്കുന്ന ഭൂമികയാണ് കാശ്മീര്‍. പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കാശ്മീര്‍ നേരിടുന്ന വിഷയങ്ങള്‍ അവലോകനം ചെയ്യുകയാണ് ആം ആദ്മി പാര്‍ട്ടിനേതാവ് അഷുതോഷ് വിശകലനം ചെയ്യുന്നു. കല്ലെറിയലിനെ തീവ്രവാദിയായ് കണക്കാക്കുമെന്നും അത്തരത്തിലാകും അവയെ നേരിടുമെന്നുമുള്ള ആര്‍മി ചീഫിന്റെ പ്രസ്താവനയെ രണ്ട് രീതിയില്‍ വ്യാഖ്യാനിക്കാം. ഒന്നാമതായി ശത്രുരാജ്യവുമായി യുദ്ധഭൂമിയില്‍ തീവ്രവാദത്തിനെതിരെ പോരാടുന്ന പട്ടാളക്കാരുടെ ആത്മവീര്യം ഉയര്‍ത്താന്‍, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മിലിട്ടറി കാഷ്യാലിറ്റികളുടെ എണ്ണം ഇരട്ടിയായ സാഹചര്യത്തില്‍. രണ്ടാമതായി സൈനിക തന്ത്രത്തിലുള്ള മാറ്റമാകാം ,തങ്ങളുടെ മൃദു സമീപനം മാറ്റുകയും നിയമവിരുദ്ധരോട് ഒരു ദയവും കാണിക്കാതെയുള്ള ഇപ്പോഴത്തെ ചുറ്റുപാട് ഈ സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു. രണ്ടിലേതാണെങ്കിലും രാഷ്ട്രീയക്കാരുടേയും ടി വി ചാനലിനേറെയും ഇടപെടല്‍ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.

image


നമ്മുടെ സൈന്യം ഓരോ ഇന്ത്യക്കാരന്റേയും അഭിമാനമാണ്.രാജ്യത്തിന് വേണ്ടി അവര്‍ ചെയ്യുന്ന സേവനങ്ങളെപ്പറ്റി നമേവരും ബോധവാന്മാരാണ്. സുഖമായി നമുക്ക് ഉറങ്ങാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിന് കാരണം രാത്രി മുഴുവന്‍ അവര്‍ ഉണര്‍ന്നിരിക്കുന്നത് കൊണ്ടാണ് ,നമുക്ക് വേണ്ടി അവര്‍ പോരാടുമെന്ന ഉറച്ച വിശ്വാസത്തിന്റെ ബലത്തിലാണ്. അതുകൊണ്ടാണ് സേനയുമായി ബന്ധപ്പെട്ട എല്ലാ പ്രസ്താവനകള്‍ ഗൗരവത്തോടെയും അതിന് വേണ്ട സംവേദനക്ഷമതയോടെയും സ്വീകരിക്കുന്നത്. ആര്‍മി ചീഫിന് തന്റെ അധികാര പദവിയിലിരുന്ന് കൊണ്ട് ശരിയെന്ന് തോന്നുന്നത് പറയാനുള്ള അവകാശമുണ്ട് കാരണം തീവ്രവാദവുമായി അദ്ദേഹമാണ് യുദ്ധത്തില്‍. രാജ്യത്തിന് വേണ്ടി യോജിച്ച തീരുമാനമെടുത്ത് തീവ്രവാദത്തെ അതിര്‍ത്തിയില്‍ നിന്ന് ഇല്ലായ്മ ചെയ്യാനുള്ള ഉത്തരവാദിത്യവും ഇദ്ദേഹത്തിനും കുട്ടാളികള്‍ക്കുമാണ്. എന്നാല്‍ രാഷ്ട്രീയക്കാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കുമുള്ള ചുമുതലകള്‍ വ്യത്യസ്തമാണ്.

വളരെ സങ്കീര്‍ണമായ കശ്മീര്‍ വിഷയത്തില്‍ സേനയ്ക്ക് ഇടപെടാനുള്ള അവകാശം മറ്റൊരു രാഷ്ട്രീയ സാമൂഹിക പ്രമുഖര്‍ക്കും ഇല്ല.കശ്മീരിലെ പ്രശ്‌നങ്ങളെന്നെന്ന് മനസ്സിലാക്കാന്‍ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്, വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സംഭവങ്ങളെപ്പറ്റിയും അതിലുള്‍പ്പെട്ട കഥാപാത്രങ്ങളെപ്പറ്റിയും രൂപീകരിക്കപ്പെട്ട നയങ്ങളെപ്പറ്റിയും വ്യക്തമായ ധാരണ ഉണ്ടാകണം.1947 ല്‍ ഇന്ത്യ സ്വതന്ത്രയായപ്പോള്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല. മുസ്ലീം ഭൂരിപക്ഷമുള്ള സംസ്ഥാനമായിരുന്നുവെങ്കിലും രാജാവ് ഹിന്ദുവായിരുന്ന രാജ ഹരി സിങ് ആയിരുന്നു.

പാക്കിസ്ഥാനും കശ്മീരും ഏകീകരിച്ചാല്‍ മാത്രമേ വ്യവസ്ഥകളൊക്കെ പാലിക്കപ്പെടുകയുള്ളുവെന്ന് പാക്കിസ്ഥാന്റെ സൃഷ്ടാക്കള്‍ വിശ്വസിച്ചിരുന്നു. ഹിന്ദുയിസവും ഇസ്ലാമിസവും രണ്ട് സംസ്‌കാരത്തില്‍ പെട്ടവരാണെന്നും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് സ്വാതന്ത്രസമര കാലത്ത് വിശ്വസിച്ചിരുന്നു. അതു കൊണ്ട് തന്നെ മുസ്ലീം ഭൂരിപക്ഷ സംസ്ഥാനങ്ങള്‍ പാക്കിസ്ഥാനോടൊപ്പവും മറ്റുള്ളവ ഇന്ത്യയോടൊപ്പവുമെന്ന് ആസൂത്രണം ചെയ്തിരുന്നു.പക്ഷേ കശ്മീരിന് ഈ ലയനത്തോട് താത്പര്യമില്ലായിരുന്നു എന്നാല്‍ പാക്കിസ്ഥാന്‍ നേതാക്കള്‍ക്ക് ഇത് താത്പര്യമില്ലായിരുന്നു.

വിഭജനത്തിന് തൊട്ട് പിന്നില്‍ കപടവേഷധാരികളായ പാക്കിസ്ഥാന്‍ കലാപകാരികള്‍ കശ്മീരിനെ പാക് ആര്‍മിയുടെ പിന്തുണയോടെ ആക്രമിച്ചു. ശ്രീനഗര്‍ എത്തിയ പാക് ഭീകരര്‍ കശ്മീര്‍ മിലിട്ടറിയെ തോല്‍ച്ചപ്പോള്‍ രാജ ഹരി സിങ് ഇന്ത്യന്‍ സംസ്ഥാനത്തിന്റെ സഹായം ആവശ്യപ്പെട്ടു.നിബന്ധനകള്‍ ഉടനടി അംഗീ രിച്ച് ഇന്ത്യയുടെ സംരക്ഷണം സ്വീകരിക്കുകയായിരുന്നു.കശ്മീര്‍ തങ്ങളുടെ ഒപ്പം ഇല്ലാതെ വിഭജനം പൂര്‍ണമല്ലെന്ന് പാക്കിസ്ഥാന്‍ വിശ്വസിക്കുന്നു.

ഷെയ്ഖ് അബ്ദുള്ളയും ഗവന്മെന്റുമായുള്ള പ്രശ്‌നം ഈ രാഷ്ട്രീയ നേതാവിന് സമ്മാനിച്ചത് പത്ത് വര്‍ഷത്തിലേറെ നീണ്ട ജയില്‍ ശിക്ഷയായിരുന്നു.70 കളില്‍ പ്രശ്‌നമവസാനിച്ചപ്പോള്‍ അദ്ദേഹം ഗവമെന്റ് രൂപീകരിക്കുകയും മരണശേഷം മകന്‍ ഫറൂഖ് അബ്ദുള്ള അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.തെറ്റുകളുടെ ആരംഭം അവിടെ തുടങ്ങുകയായിരുന്നു കോണ്‍ഗ്രസുമായുള്ള സഖ്യം തീവ്രവാദ ഖടകങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു.തുടര്‍ന്ന് നിരവധി തെറ്റായ തീരുമാനങ്ങള്‍ കശ്മീരിന്റെ നിറം മങ്ങിപ്പിക്കുകയാണ് ഉണ്ടായത്.

ആഗോളതലത്തില്‍ കശ്മീര്‍ പ്രശ്‌നത്തെ ഉയര്‍ത്തി അന്തര്‍ദേശീയ വിഷയമാക്കി മാറ്റാന്‍ നിരവധി തവണ പാക്കിസ്ഥാന്‍ ശ്രമിച്ചിരുന്നു.സ്ഥാപിത താത്പര്യങ്ങള്‍ നേടിയെടുക്കാന്‍ അമേരിക്കയുടെ ആഗോള ശക്തികളും ശ്രമിച്ചു.കശ്മീരി നേതാക്കള്‍ സ്വതന്ത്ര കശ്മീരും സ്വപ്നം കണ്ടിരുന്നു.എല്ലാവരില്‍ നിന്ന് പ്രതീക്ഷ അറ്റ് ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണ് കശ്മീര്‍. നിയമം നടപ്പാക്കുന്നവര്‍ക്കിടയിലും തീവവാദികള്‍ക്കിടയിലും നട്ടം തിരിയുകയാണിവര്‍.ഇരുപക്ഷത്തും ചേരാ നികാതെ ചെകുത്താനും കടലിനും ഇടയില്‍ പ്പെട്ടിരിക്കുകയാണ് കശ്മീരികള്‍.ബിജെപിയുടെയും പിഡിപി യുടേയും ലയനം പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയായിരുന്നു.കശ്മീരിനെയും ഇന്ത്യന്‍ ഗവന്മന്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആര്‍ട്ട് 370 യെ റദ്ദാക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി .ആര്‍മിയും മിലിട്ടറിയും

കശ്മീരില്‍ തീവ്രവാദമില്ലാതാക്കാന്‍ ആവശ്യമാണ്. വെറുമൊരു ക്രമസമാധാന പ്രശ്‌നമായില്ല കശ്മീര്‍ വിഷയത്തെ കണകാക്കേണ്ടത്.ഇന്ത്യയുടെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഭാഗമാണ് കശ്മീരെങ്കിലും വേര്‍തിരിവ് ഏറ്റവും കൂടുതല്‍ ഇവര്‍ അനുഭവിക്കുന്നുണ്ടെന്ന സത്യം തള്ളിക്കളയാനാകില്ല.വിചാരിക്കുന്നത്ര നിസ്സാരമല്ല ഇവിടത്തെ പ്രശ്‌നങ്ങള്‍.എല്ലാ കശ്മീരികളും തീവ്രവാദികളല്ലെന്ന വസ്തുത വിസ്മരിച്ചു കൂടാ. അതു കൊണ്ടു തന്നെ കല്ലെറിയുന്നവറെല്ലാം സംസ്ഥാനത്തിന്റെ ശത്രുക്കളും അല്ല. താഴേത്തട്ടിലുള്ളവര്‍ മുതല്‍ രോഷാകുലരാണ്, എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദേശ്യമടക്കിയേ മതിയാകും. കശ്മീര്‍ പ്രശ്‌നത്തെ തീരെ നിസ്സാരവത്കരിക്കുന്നതല്ല പരിഹാരം.എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് തന്നെ പറയാം ടിവി യും മറ്റ് പ്രമുഖരും ശ്രദ്ധ പിടിച്ച് പറ്റാന്‍ മാത്രമാണ് ശ്രമിക്കുന്നത്. എന്നാല്‍ ഈ സംഭവ വിവരണം ഇന്ത്യന്‍ ദേശീയതയ്ക്ക് കൂടുതല്‍ ആഘാതമാണ് ഏല്പിച്ചിരിക്കുന്നത്. ചിലപ്പോഴെങ്കിലും പ്രത്യേക വിഷയങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഗുണത്തെക്കാളേറെ ദോഷമാണുണ്ടാക്കുന്നതെന്ന് വിസ്മരിച്ചു കൂടാ.