പ്രതീക്ഷയുടെ പേര് പ്രഗ്യ

പ്രതീക്ഷയുടെ പേര് പ്രഗ്യ

Thursday October 22, 2015,

2 min Read


നമ്മെ നാം ആക്കുന്ന ഒരു നിമിഷം എല്ലാവരുടെ ജീവിതത്തിലും ഉണ്ട്. ഒന്നുകില്‍ അത് നമ്മുടെ യഥാര്‍ഥ സ്ഥാനം കാണിച്ചു തരികയോ നമ്മളെ എത്തേണ്ട ഉയരത്തില്‍ എത്തിക്കുകയോ ചെയ്യും. ഇത് പ്രഗ്യയുടെ വിശ്വാസമാണ്. തകര്‍ന്നുവെന്ന് കരുതിയ ജീവിതത്തിന്റെ ചാരത്തില്‍ നിന്ന് സമൂഹത്തിലേക്ക് പറന്നുയര്‍ന്ന കരുത്തിന്റെ, പ്രത്യാശയുടെ പ്രതീകമാണ് പ്രഗ്യയും, പ്രഗ്യ ഭാഗമായ അതിജീവന്‍ ഫൗണ്ടേഷനും.

image


ജീവിതത്തില്‍ പ്രതിബന്ധങ്ങളാണ് ഒരു വ്യക്തിക്ക് യഥാര്‍ഥ പാഠങ്ങള്‍ നല്‍കുന്നത് . അവ തന്നെയാണ് വഴികാട്ടിയും. ചിലര്‍ക്ക് തന്റെ രോഗാവസ്ഥ ജീവിതത്തിലേക്ക് തിരിച്ചു വെച്ച കണ്ണാടിയാകുമെങ്കില്‍ ചിലര്‍ക്കത് നിരാശയാണ് സമ്മാനിക്കുക. പ്രിയരെ നഷ്ടപ്പെടുമ്പോള്‍ ചിലര്‍ക്ക് പ്രത്യാശയെല്ലാം അസ്തമിക്കുന്നു, എന്നാല്‍ ചിലര്‍ നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ഇത്തരം ജീവിതങ്ങളെ നേരിട്ടറിഞ്ഞതിന്റെ കരുത്താണ് പ്രഗ്യയുടെ സമ്പത്ത്. സ്വന്തം ജീവിതത്തിന്റെ അര്‍ഥം തീരുമാനിക്കേണ്ടത് സമൂഹമല്ല മറിച്ച് നാം തന്നെയാണെന്ന തിരിച്ചറിവ് പ്രഗ്യക്കുണ്ടായത് ഈ അനുഭവങ്ങളില്‍ നിന്നാണ്.

നിരവധി അനുഭവങ്ങളുടെ ഉള്‍ക്കരുത്തിലാണ് തന്റെ ജീവിതം പ്രഗ്യ മുന്നോട്ട് നയിക്കുന്നത്. താന്‍ ആഗ്രഹിച്ച ജോലി സമ്പാദിച്ച് തനിക്ക് ഏറ്റവും പിന്തുണയും കരുതലും നല്‍കുന്ന അനുയോജ്യനായ വ്യക്തിയെ ഭര്‍ത്താവായി ലഭിച്ച സന്തോഷത്തില്‍ ജീവിതം മുന്നോട്ട് പോകവേ തീര്‍ത്തും അപ്രതീക്ഷിതമായ സമയത്താണ് ഒരു മനുഷ്യന്‍ തന്റെ നേരെ ആസിഡ് ഒഴിക്കുന്നത്. ആസിഡില്‍ സ്വന്തം മുഖം തന്നെ പ്രഗ്യക്ക് നഷ്ടമായി. എന്നാല്‍ എരിഞ്ഞടങ്ങുന്നതിനേക്കാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കാനായിരുന്നു പ്രഗ്യക്ക് ആഗ്രഹം. ട്രെയിനില്‍ വച്ച് കല്ല് വന്ന് പതിച്ച് മൂക്ക് പൊട്ടിയ അനുഭവവും മുമ്പ് പ്രഗ്യക്കുണ്ടായിട്ടുണ്ട്. എന്നാല്‍ ആസിഡ് ആക്രമണം പ്രഗ്യയെ ആകെ തളര്‍ത്തി. നിരവധി സര്‍ജറികളിലൂടെയാണ് പ്രഗ്യ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. എന്നാല്‍ ജീവിതത്തില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ തനിക്ക് ഏറ്റവും പ്രചോദനമായത് തന്റെ രണ്ട് പെണ്‍ മക്കളാണെന്ന് പ്രഗ്യ വിശ്വസിക്കുന്നു. ഒരു അമ്മയെന്ന നിലയില്‍ പോരാടുന്നതിന്റെ ആവശ്യകത അവരാണ് തനിക്ക് നല്‍കിയത്.

സ്വപ്നത്തില്‍ പ്രഗ്യ തന്റെ കണ്ണാടിക്ക് മുന്നിലെ പഴയ മുഖം ഓര്‍ക്കാറുണ്ട്. മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകള്‍ മാറാനും വേണ്ടി പലതരം ക്രീമുകള്‍ പുരട്ടിയിരുന്ന പഴയ കാലം. എന്നാല്‍ കണ്‍പീലികളോ പുരികമോ ഇല്ലാത്ത ഇന്നത്ത മുഖവുമായി ഒരു സാധാരക്കാരിയെപ്പോലെ ജീവിക്കാനാണ് എനിക്കിഷ്ടം. ചിലരൊക്കെ അസാധാരണ കാഴ്ച കാണുന്നതു പോലെ എപ്പോഴും എന്നെ തിരിഞ്ഞു നോക്കും, ചിലര്‍ മാറി നടക്കും, ചില കുട്ടികള്‍ എന്നെകണ്ട് പേടിച്ച് നിലവിളിച്ചിട്ടുമുണ്ട്. എന്റെ അയല്‍ക്കാരിയായ ഒരു കുട്ടി കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞു- എനിക്ക് നിങ്ങളെ വെറുപ്പാണെന്ന്. എന്നാല്‍ ഇതൊന്നും എന്നെ ബാധിക്കാറില്ല. എന്റെ അനുമതിയില്ലാതെ എന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവം എന്നെ ദോഷമായി ബാധിക്കാന്‍ പാടില്ലെന്ന് എനിക്ക് വാശിയുണ്ടായിരുന്നു. എന്റെ ജീവിതത്തെ നിര്‍ണയിക്കുന്നത് എന്റെ ചിന്തകളും എന്റെ താത്പര്യവുമായിരിക്കണമെന്ന ബോധ്യം എനിക്ക് തിരിച്ചടികളില്‍ നിന്നുണ്ടായതാണ്. പ്രഗ്യ വ്യക്തമാക്കുന്നു.

ഏതോ ഒരു ക്രൂര മനസ്സ് എന്നെ തകര്ക്കാന് ശ്രമിച്ചു എന്ന പേരില് എന്നെ ആരും വാഴ്ത്തി പാടണ്ട. എനിക്ക് വേണ്ടത് സഹതാപം അല്ല. പിന്താങ്ങ് ആണ്. ചില അമൂല്യ നാളുകളും ആരോഗ്യവും എനിക്ക് നഷ്ടപ്പെട്ടെന്ന് ഇരിക്കാം.പക്ഷേ എന്റെ സ്വപ്നങ്ങള്ക്കും വ്യക്തിത്വത്തിനും ഇന്നും ജീവനുണ്ട്. എനിക്കെന്റെ ഉറ്റവരില് നിന്നുള്ള സ്‌നേഹമോ തോല്ക്കാത്ത മനക്കരുത്തോ നഷ്ടമായിട്ടില്ല.

അതിജീവന് ഫൗണ്ടേഷന് ഞാന് നല്കുന്ന സംഭാവനകളില് ഞാന് വളരെ അധികം സന്തുഷ്ടയാണ്.എനിക്ക് ഇന്ന് വീര്യം നല്കുന്നത് എന്റെ ചിന്തകള് തന്നെയാണ് . 'ഞാനിന്ന് ഒരു ബലിയാട് അല്ല. ഞാനൊരു ദൂതനാണ്. എന്റെ ആശ്രയം വേണ്ട അനവധി ആളുകള്ക്ക് വേണ്ടി ഞാന് പോരാടും.''

രണ്ട് തരം മനുഷ്യര് ഉണ്ട്. ഒരു കൂട്ടര് തിരഞ്ഞെടുത്ത വഴിയിലൂടെ പിറുപിറുത്ത് പോകുന്നവര്. മറ്റേത് കിട്ടിയ വഴിയില് നന്ദിയോടെ സഞ്ചരിക്കുന്നവര്. പാതി ഒഴിഞ്ഞ ഗ്ലാസ്സിന്റെ മറുപകുതി നിറഞ്ഞിരിക്കുവെന്ന് കാണാന് ഞാന് പഠിച്ച് കഴിഞ്ഞു.

ഇന്നിതാ ഞാന് തെളിവോടെ പറയുന്നു, ഞാനൊരു മുഖമല്ല, ഞാന് ഒരു സന്തോഷത്തിലവസാനിക്കുന്ന കഥയാണ്. ഞാന്, എന്റെ തന്നെ സൃഷ്ടിയാണ്.