നിറം ബാഹ്യമല്ല മനസിലാണെന്ന് തെളിയിച്ച് അണ്‍ഫെയര്‍ ആന്‍ഡ് ബ്യൂട്ടിഫുള്‍ ക്യാമ്പയിന്‍

നിറം ബാഹ്യമല്ല മനസിലാണെന്ന് തെളിയിച്ച് അണ്‍ഫെയര്‍ ആന്‍ഡ് ബ്യൂട്ടിഫുള്‍ ക്യാമ്പയിന്‍

Wednesday March 23, 2016,

2 min Read


ഒരു നല്ല ജോലിയാണോ നിങ്ങള്‍ തിരയുന്നത്? അല്ലെങ്കില്‍ ഒരു ജീവിത പങ്കാളി, അതുമല്ലെങ്കില്‍ ഒരു കോളേജ് അഡ്മിഷന്‍. ഇത്തരത്തില്‍ ഏതാവശ്യമായാലും നാം ആദ്യം ചിന്തിക്കുക നമ്മുടെ നിറത്തെക്കുറിച്ചാകും. അല്‍പം ഇരുണ്ട നിറമാണ് നമുക്കുള്ളതെങ്കില്‍ എല്ലായിടത്തും അപകര്‍ഷതാ ബോധം വേട്ടയാടും. എന്നാല്‍ സൗന്ദര്യം, വ്യക്തിത്വം എന്നിവയെ നിറം ബാധിക്കില്ലെന്ന് മനസിലാക്കുന്നതിനുള്ള ഒരു സോഷ്യല്‍ മീഡിയ പ്രയാണത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. നിറക്കുറവിന് പരിഹാരമായി നാം പലപ്പോഴും ചെന്നെത്തുക ഫെയര്‍നെസ്സ് ക്രീമുകളിലാണ്. എന്നാല്‍ ഇവ ചെയ്യുന്നത് എന്താണെന്ന് നാം ചിന്തിക്കാറില്ല.

പലപ്പോഴും സ്ത്രീകള്‍ ഏത് രീതിയില്‍ വസ്ത്രം ധരിക്കണം എങ്ങനെ മേക്ക് അപ് ചെയ്യണം എന്ന കാര്യത്തില്‍ അവര്‍ക്ക് മേല്‍ വലിയ സമ്മര്‍ദം ഉണ്ടാകാറുണ്ട്. കറുത്ത നിറം സൗന്ദര്യത്തെ ബാധിക്കുന്ന ഒന്നല്ല. യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ ചേര്‍ന്ന് കറുത്ത നിറത്തോടുള്ള അവഗണ അവസാനിപ്പിക്കാനായി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ഗ്ലോബല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. വെളുത്ത നിറം മാത്രമാണ് ആകര്‍ഷണീയം എന്ന ചിന്താഗതിക്ക് മാറ്റമുണ്ടാക്കുന്നതായിരിന്നു ഇത്.

image


ടെക്‌സാസ് യൂനിവേഴ്‌സിറ്റിയിലെ 21 വസുള്ള ഒരു ആഫ്രിക്കന്‍ അമേരിക്കല്‍ വിദ്യാര്‍ഥിയായ പാക്‌സ് ജോണ്‍സ് തന്റെ സൗത്ത് ഏഷ്യന്‍ സഹോദരിമാരായ സഹപാഠികള്‍ മിരുഷ, യനുഷ യോഗരാജ എന്നിവരുമായി ചേര്‍ന്നെടുത്ത കുറച്ച് ചിത്രങ്ങളും ഈ ക്യാമ്പയിനിന്റെ ഭാഗമാക്കി. അണ്‍ഫെയര്‍ ആന്‍ഡ് ലവ്‌ലി എന്ന പേരിലാണ് ഈ സീരീസ് ഇതിന്റെ ഭാഗമായത്.

image


ഇരുണ്ട നിറമുള്ളവര്‍ക്ക് ആഘോഷമാക്കാനുള്ള ഒരു ക്യാപെയിന്‍ ആയിരുന്നു ഇത്. മാത്രമല്ല അത്തരക്കാര്‍ക്ക് അവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രസിദ്ധപ്പെടുത്താനും അവസരം ഒരുക്കിയിരുന്നു. ഇത് ട്വിറ്ററിലും ഫേസ് ബുക്കിലും ചര്‍ച്ച ചെയ്യപ്പെട്ടു. ക്യാമ്പയിനില്‍ ഏകദേശം ആയിരത്തോളം പേര്‍ തങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. ഇരുണ്ട നിറമുള്ളതും എന്നാല്‍ പ്രശസ്തരായവരുമായ പലരുടേയും ഉദാഹരണം ക്യാമ്പയിനില്‍ എടുത്തു പറഞ്ഞു.

image


നന്ദിതാ ദാസ് ആണ് പ്രധാനമായും ഉര്‍ത്തിക്കാണിക്കപ്പെട്ടത്. ഫെയര്‍നെസ്സ് ക്രീമുകളുടെ എണ്ണം ദിനംപ്രതിയാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. മാസികകളിലും പോസ്റ്ററുകളിലു സിനിമകളിലും പരസ്യങ്ങളിലും കൂടുതലും വെളുത്ത നടിമാരുടെ ചിത്രങ്ങളാണ്. ചെന്നൈയിലെ ഒരു സര്‍ക്കാരിതര സ്ഥാപനം സ്റ്റേ അണ്‍ഫെയര്‍, സ്റ്റേ ബ്യൂട്ടിഫുള്‍ എന്ന ക്യാമ്പയിന്‍ സംഘടിപ്പിച്ചു. എന്നാല്‍ നിറം സംബന്ധമായ ക്യാംപെയിനിനെതിരെ നിരവധി പരാതികള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ തന്നെ ലഭിച്ചു.

image


നിറം എന്നത് ബാഹ്യമല്ല, നിങ്ങള്‍ ചിന്തിക്കുന്ന, കാര്യങ്ങള്‍ വിലയിരുത്തുന്ന, മറ്റുള്ളവരെ സ്‌നേഹിക്കുന്ന മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന രീതിയാണ്. തൊലിയുടെ നിറം വെളുപ്പായതുകൊണ്ട് നിങ്ങള്‍ സുന്ദരിയോ സുന്ദരനോ ആകുന്നില്ല. വ്യക്തിത്വത്തിലാണ് സൗന്ദര്യമെന്നും ക്യാമ്പയിന്‍ തെളിയിച്ചു. 

    Share on
    close