ആവശ്യക്കാര്‍ക്ക് ലോണ്‍ നല്‍കി രംഗ് ദേ മാതൃകയാകുന്നു

ആവശ്യക്കാര്‍ക്ക് ലോണ്‍ നല്‍കി രംഗ് ദേ മാതൃകയാകുന്നു

Friday November 13, 2015,

2 min Read

തഖെല്ലമ്പം മിനാറാണി ദേവി വിധവയും നാല് കുട്ടികളുടെ അമ്മയുമാണ്. മണിപ്പൂരിലെ ഇംഫാലിനടുത്തുള്ള വാന്‍ഖേയ് ആന്‍ഗം ലെയ്‌കൈ എന്ന സ്ഥലത്ത് കമ്പിളി വസ്ത്രങ്ങള്‍ തുന്നി ജീവിക്കുന്ന മിനാറാണി ദേവി് തന്റെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന തീരുമാനമെടുത്തതാണ് അവരുടെ ജീവിതത്തെ മാറ്റിയത്. ഇതിനായി തന്റെ ബിസിനസ് വ്യാപിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ പാവപ്പെട്ട മിനാറാണിക്ക് ഇത് സാധ്യമാകുന്നതായിരുന്നില്ല. ബാങ്ക് ലോണ്‍ മാത്രമായിരുന്നു അവര്‍ക്ക് ഏക ആശ്രയം.

image


28കാരനായ കൃഷ്ണ അയ്യകനുവിന് പറയാനുളളത് മറ്റൊരു കഥയാണ്. എട്ട് വയസുള്ളപ്പോള്‍ മുതല്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ജോലിയാണ് കൃഷ്ണക്ക്. മാലിന്യങ്ങള്‍ ശേഖരിച്ച് അവ വേര്‍തിരിച്ച് വില്‍ക്കുകയും അങ്ങനെ കുടുംബം പുലര്‍ത്തുകയും ചെയ്യുന്നയാളാണ് കൃഷ്ണ. രണ്ട് വര്‍ഷം മുമ്പ് കൃഷ്ണ, ഹസീരു ദാല എന്ന വേസ്റ്റ് പിക്കേഴ്‌സ് അസോസിയേഷനെ സമീപിച്ചു. ഇവര്‍ കൃഷ്ണക്ക് വേസ്റ്റ് മാനേജ്‌മെന്റില്‍ പരിശീലനം നല്‍കി. ഒരു തിരിച്ചറിയല്‍ കാര്‍ഡും ഒപ്പം കയ്യില്‍ ധരിക്കാന്‍ കയ്യുറകളും പ്രത്യേകം ചെരിപ്പുകളും സുരക്ഷാ ഉപകരണങ്ങളുമെല്ലാം നല്‍കി. മാലിന്യം വേര്‍തിരിക്കാന്‍ ഒരു ബിസിനസായി മാറ്റണമെന്ന് കൃഷ്ണക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പണമായിരുന്നു ഇതിനുണ്ടായിരുന്ന വെല്ലുവിളി.

എന്നാല്‍ മിനാറാണിക്കും കൃഷ്ണക്കും തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനായതിന്റെ കഥയാണ് അടുത്തത്. രംഗ് ദേ എന്ന സ്ഥാപനം ഇരുവര്‍ക്കും ആവശ്യമായ ലോണുകള്‍ അനുവദിച്ചു. സവ എന്ന സംഘടന വഴിയാണ് മിനാറാണിക്ക് സഹായം ലഭിച്ചത്. ഹസിരു ദാല എന്ന സംഘടന കൃഷ്ണയേയും സഹായിച്ചു. രണ്ടുപേര്‍ക്കും രംഗ് ദേയില്‍നിന്ന് യഥാക്രമം 8000, 40000 രൂപ വീതം ലോണുകള്‍ ലഭിച്ചു. മിനാറാണിക്ക് തന്റെ നെയ്ത്തിന് ആവശ്യമായ സാധനങ്ങളെല്ലാം ലഭിച്ചു. കൃഷ്ണ സ്വന്തമായി െ്രെഡ വേസ്റ്റ് കളക്ഷന്‍ സെന്റര്‍ എന്ന പേരില്‍ ബംഗലൂരുവിനടുത്ത് ഡോംലൂറില്‍ ഒരു സ്ഥാപനം തുടങ്ങി.

image


ഇന്റര്‍നെറ്റ് വഴി പ്രവര്‍ത്തിക്കുന്ന ചെറിയ തുകകള്‍ ലോണായി നല്‍കുന്ന സ്ഥാപനമാണ് രംഗ് ദേ. രാജ്യത്തുടനീളം ഗ്രാമത്തിലെ സംരംഭകര്‍ക്ക് പണം നല്‍കുകയാണ് രംഗ് ദേ ചെയ്യുന്നത്.

രംഗ് ദേയുടെ സഹസ്ഥാപകയായ സ്മിതാ റാമിന്റെ വാക്കുകള്‍ ഇങ്ങനെ: 2010ല്‍ ഞങ്ങള്‍ ഒരു കോടിയോളം രൂപയാണ് ലോണായി നല്‍കിയത്. ഇതുവരെ 40 കോടി രൂപയുടെ പണമിടപാടുകളാണ് നടന്നിട്ടുള്ളത്. ഇന്ത്യയിലെ പാവപ്പെട്ട 38,000 പേരെ സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ന് 16 സംസ്ഥാനങ്ങളിലായി 25 സ്ഥാപനങ്ങള്‍ രംഗ് ദേക്ക് ഉണ്ട്.

image


നെയ്ത്ത്, കരകൗശലം, മാലിന്യം വേര്‍തിരിക്കല്‍, ശാരീരിക വൈകല്യങ്ങള്‍ ബാധിച്ചവര്‍ക്ക് ലോണുകള്‍, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം രംഗ് ദേ ലോണുകള്‍ നല്‍കി സഹായിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ലോണുകള്‍ നല്‍കി വരുമാനം ഉണ്ടാക്കുന്ന രീതിയില്‍ അവരെ സ്വയം പര്യാപ്തരാക്കാനാണ് രംഗ് ദേ ലക്ഷ്യമിടുന്നതെന്ന് സ്മിത പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയത്തിലൂടെ ആവശ്യക്കാരെ തിരിച്ചറിഞ്ഞ് അവരെ സഹായിക്കാന്‍ തക്ക സംവിധാനത്തിലേക്ക് രംഗ് ദേ എത്തിയിട്ടുണ്ട്.

സമാന സ്ഥാപനങ്ങളില്‍നിന്ന് രംഗ് ദേ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നെന്ന് സ്മിത പറയുന്നു. 5.5 മുതല്‍ 10 ശതമാനം വരെ പലിശയാണ് ലോണെടുക്കുന്നവരില്‍നിന്നും രംഗ് ദേ ഈടാക്കുന്നത്. ലോണിനായി അവര്‍ മറ്റ് ഈടൊന്നും നല്‍കേണ്ടതില്ല എന്നതാണ് പ്രത്യേകത. പൂര്‍ണമായും സുതാര്യമായ പ്രവര്‍ത്തന രീതിയാണ് രംഗ് ദേയുടേത്. കസ്റ്റമേഴ്‌സിന്റെ എല്ലാ ഡോക്യുമെന്റ്‌സും ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരിക്കും.

ഇന്ത്യ പോലുള്ള രാജ്യത്ത് മൂലധനമാണ് ഏറ്റവും പ്രധാനം. ഇത് സ്ഥാപനത്തിന്റെ ഉടമസ്ഥതയും ശക്തിയും തരും. അതിനാല്‍ തന്നെ മൂലധനമുണ്ടാക്കുകയാണ് ഏറ്റവും പ്രധാനം.

image


ഫണ്ട് രൂപീകരണത്തിന് കഴിഞ്ഞ നാല് വര്‍ഷമായി റ്റാറ്റ ട്രസ്റ്റിന്റെ പിന്തുണ രംഗ് ദേക്ക് ലഭിക്കുന്നുണ്ട്. 2019 വരെ ഇവര്‍ ഫണ്ട് നല്‍കാമെന്നേറ്റിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ഉന്നമനത്തിന് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടാറ്റ. പ്രകൃതി വിഭവങ്ങളുടെ മാനേജ്‌മെന്റ്, ഗ്രാമീണരുടെ ജീവിതോപാധി, നഗരത്തിലെ ജനങ്ങളുടെ ജീവിതമാര്‍ഗം, ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമങ്ങള്‍, കല, കരകൗശലം, സംസ്‌കാരം തുടങ്ങി എല്ലാ മേഖലയിലേക്കും അവര്‍ ഗ്രാന്റുകള്‍ നല്‍കുന്നുണ്ട്.

അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 25 മില്യന്‍ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നാണ് രംഗ് ദേയുടെ ലക്ഷ്യം. ഇവര്‍ക്ക് ഇതിലൂടെ അവരുടെ ജീവിത നിലവാരം ഉയര്‍ത്താനാകണം. 12,000 പുതിയ സാമൂഹ്യ സംരംഭകരെ കൂടി കണ്ടെത്താനാണ് ടാറ്റ ട്രസ്റ്റും രംഗ് ദേയും ലക്ഷ്യമിടുന്നത്.