കുട്ടികളുടെ വികാസം ലക്ഷ്യമിട്ട് 'അപ്നിശാല'

കുട്ടികളുടെ വികാസം ലക്ഷ്യമിട്ട് 'അപ്നിശാല'

Thursday November 19, 2015,

3 min Read

കുട്ടികളെ ചിന്തയിലൂടെയും നിരീക്ഷണങ്ങളിലൂടെയും ബുദ്ധിവികാസത്തിനും തങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് മനസിലാക്കിക്കാനും ശ്രമിക്കുകയാണ് അപ്നിശാല എന്ന സ്ഥാപനവും അതിന്റെ അമരക്കാരിയായ അമൃതയും. പിന്നോക്ക സാഹചര്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അപ്നിശാല. കുട്ടികളുടെ പുരോഗതിക്ക് വേണ്ടി നിരവധി പദ്ധതികളാണ് അപ്നിശാലയിലൂടെ അമൃത നടപ്പാക്കുന്നത്. തങ്ങളുടെ സ്ഥലം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് കുട്ടികള്‍ക്ക് സ്വയം അന്വേഷിച്ച് പരിഹാരം കണ്ടെത്തുന്നതിന് അവരെ പ്രാപ്തരാക്കുകയാണ് അപ്നിശാല ചെയ്യുന്നത്. സിറ്റി ആസ് ലാബ് എന്നാണ് അമൃത സ്‌കൂള്‍ പദ്ധതിക്ക് പേര് നല്‍കിയത്.

image


ഓരോരുത്തരും തങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ പ്രധാന പ്രശ്‌നം എന്താണെന്ന് തിരിച്ചറിയണം. കുട്ടികള്‍ക്ക് അധ്യാപകരുടെ സഹായവും ഇതിനായി തേടാം. മുംബൈയിലെ മറാത്തി മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസിലെ കുട്ടികള്‍ക്ക് മാര്‍ഗദര്‍ശിയായി അമൃത പ്രവര്‍ത്തിച്ചു. കുട്ടികള്‍ക്ക് ആദ്യമായാണ് അവര്‍ക്ക് ചുറ്റമുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ അവസരം ലഭിച്ചത്.

കുട്ടികള്‍ക്ക് ആദ്യം തങ്ങള്‍ക്ക് നല്‍കിയ വിഷയത്തെക്കുറിച്ച് ഒന്നും തന്നെ അറിവുണ്ടായിരുന്നില്ല. പിന്നീട് കുട്ടികളോട് ചോദ്യങ്ങള്‍ ചോദിച്ച് അവര്‍ തന്നെ അതിന് ഉത്തരം കണ്ടുപിടിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മനസിലാക്കി കൊടുത്തത്. അവരെ ചിന്തയിലൂടെ അവര്‍തന്നെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിന് തക്ക വിധത്തില്‍ അവരെ പ്രാപ്തരാക്കി.

image


കുട്ടികള്‍ തങ്ങളുടെ സ്ഥലങ്ങളിലുള കുടിവെള്ള വിതരണ പ്രശ്‌നങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. കുട്ടികള്‍ തങ്ങളുടെ ചേരിയില്‍നിന്ന് 50 കുടുംബങ്ങളുമായി അഭിമുഖം നടത്തി അവരില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ മനസിലാക്കിയത്. അവരില്‍നിന്നും പ്രധാന പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശത്തെ സെക്യൂരിറ്റി ഗാര്‍ഡിനെ ഇന്റര്‍വ്യൂ ചെയ്തു. ചേരികളിലെയും റസിഡന്‍ഷ്യന്‍ കമ്മ്യൂണിറ്റിയിലെയും ജീവിത നിലവാരങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുകയാണ് പിന്നീടുണ്ടായത്. ചില കുട്ടികള്‍ മാലിന്യ സംസ്‌കരണമാണ് ചൂണ്ടിക്കാട്ടിയത്. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തങ്ങളുടെ താമസ സ്ഥലത്ത് എത്ര ചവറ്റുകുട്ടകളാണ് തങ്ങളുടെ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ളതെന്ന് കുട്ടികള്‍ നിരീക്ഷിച്ചു. മാത്രമല്ല എത്ര തവണ ഈ ചവറ്റുകുട്ടകള്‍ വൃത്തിയാക്കിയിട്ടുണ്ടെന്നും മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നുമെല്ലാം പരിശോധിച്ചു.

image


നഗരത്തെ ഒരു ലബോറട്ടറിയായി കണ്ട് കുട്ടികള്‍ വിശദ അന്വേഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് സിറ്റി ആസ് ലാബ് എന്ന ആശയം രൂപീകരിച്ചിരിക്കുന്നത്. കുട്ടികള്‍ അവരുടെ ചുറ്റുപാടുകള്‍ നിരീക്ഷിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും നിരീക്ഷണങ്ങള്‍ നടത്തുകയും അതില്‍നിന്ന് കണ്ടുപിടിത്തങ്ങള്‍ നടത്തുകയും ചെയ്യുന്നു. അതിനുശേഷം അവരുടെ ഗവേഷണങ്ങളും പദ്ധതികളുമെല്ലാം ഒരു പേപ്പറില്‍ എഴുതി തയ്യാറാക്കുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ച് പരിഹാരം കണ്ടെത്താന്‍ കുട്ടികളെ പ്രാപ്തരാക്കുകയും അവരെ സൃഷ്ടിപരമായി ചിന്തിക്കാനും കൂട്ടായി പ്രവര്‍ത്തിക്കാനും സര്‍വ്വോപരി തങ്ങള്‍ സമൂഹത്തിലെ പൗരന്മാരാണെന്ന് അവരെ ബാധ്യപ്പെടുത്താനുമെല്ലാം സിറ്റി ആസ് ലാബ് കുട്ടികളെ സഹായിക്കുന്നു.

അധ്യാപകര്‍ക്ക് കുട്ടികളുടെ കഴിവിനനുസരിച്ചുള്ള കാര്യങ്ങള്‍ അവരെ ഏല്‍പിക്കാം. പരിപാടിയുടെ അവസാനം മുന്നിലെത്തിയ പത്ത് കുട്ടികള്‍ ഇപ്പോള്‍ മുംബൈയിലെ വെയില്‍സ് മ്യൂസിയത്തില്‍ ഗവേഷണങ്ങള്‍ നടത്തുകയാണ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ആഴ്ചപ്പതിപ്പായ റോബിനേജ് കഴിഞ്ഞ വര്‍ഷം ഈ കുട്ടികളെക്കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നു.

മുംബൈയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ സര്‍വീസ് നടത്തുന്നതു കാരണം ഓട്ടോറിക്ഷകള്‍ക്ക് എത്ര ഇന്ധനം നഷ്ടപ്പെടുന്നു എന്നതാണ് സിറ്റി ആസ് ലാബ് കുട്ടികള്‍ക്ക് നല്‍കിയ അടുത്ത ചോദ്യം. അലക്ഷ്യമായി ചെലവാക്കുന്നതുകാരണം എത്ര വൈദ്യുതിയാണ് സ്‌കൂളില്‍ പാഴാകുന്നത്? എത്രത്തോളം സാമ്പത്തിക അരക്ഷിതാവസ്ഥയാണ് തങ്ങളുടെ പ്രദേശത്തുള്ളത്? ഇങ്ങനെയെല്ലാമുള്ള ചോദ്യങ്ങളാണ് കുട്ടികള്‍ക്ക് നല്‍കിയത്.

image


റെനിസയന്‍സ് എഡ്യൂക്കേഷന്‍(ആര്‍ ഇ)യുടെ സഹസ്ഥാപകരായ പുര്‍വിയും സംഗീതയുമാണ് സിറ്റി ആസ് ലാബിന്റെ പ്രവര്‍ത്തകരാണ്. കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍നിന്ന് സയന്‍സ് എഡ്യൂക്കേഷനില്‍ ഡോക്ടറേറ്റ് നേടിയിട്ടുളളയാളാണ് പുര്‍വി. ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് അവിടെയാണ് പുര്‍വി ജോലി ചെയ്തത്. പ്രോജക്ട് ബേസ്ഡ് വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുന്നതിന് വേണ്ടി ന്യുയോര്‍ക്കില്‍ മ്യൂസിയവും മൃഗശാലയും അക്വേറിയങ്ങളും പാര്‍ക്കുക്കുകളും പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഗോറില്ലകളുടെ പ്രത്യേകതകള്‍ മനസിലാക്കി കൊടുക്കാന്‍ ഏഴാം ക്ലാസിലെ കുട്ടികള്‍ക്കുവേണ്ടി ക്ലാസെടുത്തിട്ടുണ്ട്. ഒരു അധ്യാപകന്‍ എന്ന രീതിയില്‍ തനിക്ക് മികച്ച പരിശീലനം തന്ന സംഭവമാണിതെന്ന് പൂര്‍വി പറയുന്നു.

പിന്നീട് മുംബൈയില്‍ വന്നപ്പോള്‍ ന്യൂയോര്‍ക്കിലുള്ള തന്റെ പ്രവര്‍ത്തന പരിചയം വെച്ച് ഇവിടത്തെ കുട്ടികള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാനായിരുന്നു ആര്‍ ഇയിലൂടെ പുര്‍വിയുടെ ലക്ഷ്യം. ക്ലാസ് റൂമുകളിലൂടെ രാജ്യത്തെക്കുറിച്ച് തന്നെ കുട്ടികളെ മനസിലാക്കിപ്പിക്കുകയായിരുന്നു ആര്‍ ഇയുടെ ലക്ഷ്യം.

image


കുട്ടികള്‍ക്ക് സമൂഹത്തിലുള്ളവരുമായി സംസാരിക്കാനും ഇടപഴകാനും വലിയ ആത്മവിശ്വാസം ലഭിച്ചു എന്നതാണ് അമൃത കുട്ടികളില്‍ കണ്ട മാറ്റം. അപരിചിതരോട് പോലും കുട്ടികള്‍ ധൈര്യമായി തങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളുമെല്ലാം ചോദിക്കാന്‍ തുടങ്ങി. കുട്ടികള്‍ വളരെ മികച്ച ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിച്ചു എന്നതും ഇവരില്‍ കണ്ട മാറ്റമാണ്. ക്ലാസുകളില്‍ ഡിബേറ്റുകളും ചര്‍ച്ചകളും സംഘടിപ്പിക്കാനും ഇതില്‍നിന്ന് ചോദ്യങ്ങളും ഉത്തരങ്ങളും കണ്ടുപിടിക്കാനും അവര്‍ പഠിച്ചു.

സിറ്റി ആസ് ലാബിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങളുടെ ഫലമായി 15 സ്‌കൂളുകളില്‍നിന്നായി 182 കുട്ടികള്‍ 30 അധ്യാപകരുടെ കീഴില്‍ നാല്‍പത് വിഷയങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തി. ഇതിന്റെ രണ്ടാമത്തെ പ്രവര്‍ത്തനങ്ങള്‍ പുര്‍വിയുടെയും സംഗീതയുടെയും നേതൃത്വത്തില്‍ നടക്കും. ഇതില്‍ ഇതിനോടകം തന്നെ 30 സ്‌കൂളുകളില്‍നിന്നായി 1263 കുട്ടികളും 50 അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

image


പദ്ധതികള്‍ക്കുള്ള സാമ്പത്തികം കണ്ടെത്തുക എന്നതാണ് ഇവരുവര്‍ക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി. എത്ര വേണമെങ്കിലും വിപുലീകരിക്കാവുന്ന ഒരു പദ്ധതിയായാണ് ഇരുവരും ഇതിനെ കാണുന്നത്. പദ്ധതിയിലൂടെ ലാഭം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇതിന്റെ നടത്തിപ്പിന് സാമ്പത്തികം ആവശ്യമാണ്. എന്നാല്‍ ഫണ്ട് രൂപീകരണത്തിന് വേണ്ടി സമയം പാഴാക്കാനില്ലെന്നും ആ സമയത്ത് തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഇരുവരും പറയുന്നത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭിക്കണമെന്നതാണ് ഇരുവരുടെയും ആശയം.