പരസ്പരം മുന്നിലാണെന്ന് പറഞ്ഞ് ഫ്‌ളിപ് കാര്‍ട്ടും ആമസോണും; നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?

പരസ്പരം മുന്നിലാണെന്ന് പറഞ്ഞ് ഫ്‌ളിപ് കാര്‍ട്ടും ആമസോണും;  നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?

Wednesday January 27, 2016,

2 min Read


വ്യസായരംഗത്തെ ഭീമന്‍മാര്‍ തമ്മിലുള്ള മത്സരങ്ങള്‍ എന്നും നമ്മളില്‍ കൗതുകം ഉണര്‍ത്തുന്നു. 1990 കളിലും 2000ത്തിന്റെ തുടക്കത്തിലും കൊക്ക കോള പെപ്‌സി മത്സരങ്ങള്‍ നമുക്ക് ഒരു വിനോദമായിരുന്നു. ഇപ്പോള്‍ ഇകൊമേഴ്‌സിലെ വമ്പന്മാരായ ഫ്‌ളിപ് കാട്ടിന്റെയും ആമസോണിന്റേയും ഊഴമാണ്.

15 മില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന ഇകൊമേഴ്‌സ് സ്ഥാപനമാണ് ഫഌപ്കാര്‍ട്ട്. വെബ് അനലിസ്റ്റ് വെന്‍ച്വറായ സിമിലര്‍ വെബ് നല്‍കുന്ന വിവരം അനുസരിച്ച് 2015 ഡിസംബറിലെ ആകെ മൊബൈല്‍ കൊമേഴ്‌സില്‍ 47 ശതമാനവും ലഭിച്ചത് ഫഌപ്കാര്‍ട്ടിനാണ്. കൂടാതെ 16 ശതമാനം വിസിറ്റുകളുമായി 'മിന്ദ്ര' രണ്ടാം സ്ഥാനത്താണ്. അതായത് ഫഌപ്കാര്‍ട്ടിനും മിന്ദ്രയ്ക്കുമായി 63 ശതമാനം ഷെയറാണ് ഉള്ളത്. 15.86 ശതമാനവുമായി ആമസോണ്‍ മൂന്നാം സ്ഥാനത്തും 13.84 ശതമാനവുമായി സ്‌നാപ്ഡീലും തൊട്ടുപിന്നിലുണ്ട്.

image


ഇത് 2015 നവംബറില്‍ പുറത്തുവന്ന ആമസോണിന്റെ കണക്കുകള്‍ക്കുള്ള ഒരു മറുപടിയാണ്. com score ഡാറ്റയുടെ കണക്കനുസരിച്ച് ആഘോഷവേളയില്‍ 200 മില്ലയന്‍ ആള്‍ക്കാര്‍ സന്ദര്‍ശിച്ചതായി പറയുന്നു. ഒക്‌ടോബറില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സന്ദര്‍ശിച്ച വെബ്‌സൈറ്റ് ഇതാണെന്നും അവര്‍ പറയുന്നു. ഇത്‌ന് ശേഷം അമസോണ്‍ സി ഇ ഒ ജെഫ് ബെസോസ് ഇന്ത്യയിലെ മില്ല്യന്‍ കണക്കിന് വരുന്ന ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ ചെയ്തിരുന്നു. 'ഞങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് രണ്ടര വര്‍ഷം മാത്രമാണ് ആയത്. ഇന്‍യില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ച ഇകൊമേഴ്‌സ് സൈറ്റായി ആമസോണ്‍ ഡോട്ട് ഇന്‍ മാറിയിരിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങളാണ് ഞങ്ങള്‍ക്ക് ശക്തി പകരുന്നത്.' അദ്ദേഹം മെയിലില്‍ പറയുന്നു. മാത്രമല്ല ഇതിന്റെ കൂടെ 200 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നല്‍കിയിരുന്നു.

ഫ്‌ളിപ് കാര്‍ട്ട്‌ അന്ന് പ്രതികരിച്ചില്ല. എന്നാല്‍ com score ന്റെ വിലയിരുത്തല്‍ ശരിയല്ല എന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. 2015ന്റെ തുടക്കത്തില്‍ തന്നെ മൊബൈലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ഫഌപ്കാര്‍ട്ടിന്റെ പ്രവര്‍ത്തനം. അവര്‍ മൊബൈല്‍ ആപ്പില്‍ പ്രതീക്ഷ അര്‍പ്പിച്ചു. ഫഌപ്കാര്‍ട്ടിന്റെ 75 ശതമാനം ഇടപാടുകളും മൊബൈല്‍ വഴിയാണ് നടക്കുന്നത്.

image


ആപ്പ് ഇന്‍സ്റ്റാളുകളില്‍ അവര്‍ മുന്‍നിരയിലാണെന്ന് ഫഌപ്കാര്‍ട്ട് അവകാശപ്പെടുന്നു. ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കളില്‍ 37 ശതമാനം പേരും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതായി അവര്‍ പറയുന്നു. അവരുടെ ഫാഷന്‍ രംഗത്തെ പങ്കാളിയായ 'മിന്ദ്ര'ക്ക് 10 ശതമാനം ഇന്‍സ്റ്റാള്‍ ആണ് ഉള്ളത്. ആമസോണിനും സ്‌നാപ്ഡീലിനും 18 ശതമാനം ഇന്‍സ്റ്റാള്‍ വീതം ഉണ്ടെന്നും അവര്‍ പറയുന്നു.

ഇത് ആമസോണിനുള്ള മറുപടിയാണെന്ന് താഴെ പറയുന്ന പ്രസ്ഥാവനകളില്‍ നിന്ന് വ്യക്തമാണ്.

'ഇന്ത്യന്‍ ഇടെയില്‍ മാര്‍ക്കറ്റ് മൊബൈലിനെ ആശ്രയിക്കുന്ന രീതിയില്‍ എത്തിക്കഴിഞ്ഞു. 70 ശതമാനം ഇടപാടുകളും മൊബൈല്‍ വഴി ഉള്ളതാണ്. കമ്പ്യൂട്ടര്‍ വഴി 30 ശതമാനം ഇടപാടുകല്‍ മാത്രമേ നടക്കാറുള്ളൂ. ഈ ഇടപാടുകള്‍ പൊതുവേ കുറഞ്ഞ് വരുകയാണ്.'

യുവര്‍ സ്റ്റോറിക്ക് പറയാനുള്ളത്

പുതിയ ബ്രാന്റുകളും ഡിസ്‌ക്കൗണ്ടുകളുമായി ഫ്‌ളിപ് കാര്‍ട്ട്‌, ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നിവര്‍ പരസ്പരം മത്സരിക്കുകയാണ്. ആഘോഷവേളയില്‍ പല മുന്‍നിര പത്രങ്ങളുടേയും ആദ്യ പേജില്‍ ഇവരുടെ മൂന്ന് പേരുടേയും പരസ്യങ്ങള്‍ നാം കണ്ടു. ഫ്‌ളിപ് കാര്‍ട്ട്‌ 1 ബില്ല്യന്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചപ്പോള്‍ 2 ബില്ല്യന്‍ ഡോളറിന്റെ നിക്ഷേപമാണ് ആമസോണ്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിച്ചത്. ഉപയോക്താക്കളുടെ എണ്ണത്തിലുള്ള മത്സരം ഈ അടുത്തകാലത്താണ് തുടങ്ങിയത്. ഈ പ്രഖ്യാപനങ്ങല്‍ ചില മുന്‍ധാരണകള്‍ വളര്‍ത്താന്‍ സഹായിക്കുമെങ്കിലും com score, സിമിലര്‍ വെബ്ബ് പോലുള്ള ഏജന്‍സികളുടെ സുതാര്യത വളരെ വര്‍ഷങ്ങളായി ചര്‍ച്ചചെയ്യപ്പെടുകാണ്. ക്വാറ അഭമുഖീകരിക്കുന്നത് ചില ചോദ്യങ്ങളുടെ കൃത്യമായ വിവരങ്ങളെ സംബന്ധിച്ചാണ്. മൊബൈലിലും കമ്പ്യൂട്ടറിലും എത്രപേരാണ് ഒരു സൈറ്റ് സന്ദര്‍ശിക്കുന്നതെന്ന് കണക്കാക്കുന്നത് അത്ര എളുപ്പമല്ല. കൃത്യമായ വിവരങ്ങല്‍ ലഭിക്കുകയാണെങ്കില്‍ തന്നെ ഉപയോക്താക്കളുടെ കണക്ക് അനുസരിച്ച് ഒരു ഇകൊമേഴ്‌സ് വമ്പനെ വിലയിരുത്തുന്നത് അത്ര നല്ല പ്രവണത അല്ല. അതിലൂടെ നടക്കുന്ന വില്‍പ്പനയും ഏറ്റവും പ്രധാനമായി ലാഭവുമാണ് ശ്രദ്ധിക്കേണ്ടത്.