വിശ്വാസം തിരികെ പിടിച്ച് ഓണ്‍ലൈന്‍ വിപണിയില്‍ മാഗി

0

കുറച്ചു നാള്‍ മുമ്പ് വരെ സ്‌കൂള്‍ വിട്ടു വന്നാല്‍ കുട്ടികള്‍ക്ക് വേണ്ടിയിരുന്ന ലഘു ഭക്ഷണമായിരുന്നു മാഗി ന്യൂഡില്‍സ്. കുറച്ചു സമയം കൊണ്ട് അമ്മമാര്‍ക്ക് ഉണ്ടാക്കി നല്‍കാന്‍ കഴിയുന്ന രുചികരമായ ഭക്ഷണം. ഇതായിരുന്നു മാഗിയുടെ ഏറ്റവും വലിയ സവിശേഷത. നാടിന്റെ സ്വാദറിഞ്ഞ മസാലയും ന്യൂഡില്‍സ് കേക്കും പല തലമുറകളായി കുരുന്നുകളേയും മുതില്‍ന്നവരേയും ഒരു പോലെ കീഴടക്കിയിരുന്നു. പെട്ടെന്നാണ് ലെഡിന്റേയും മോണോ സോഡിയം ഗ്ലൂട്ടാമേറ്റിന്റേയും അളവ് അനുവദനീയമായതിലും അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചത്. എന്നാല്‍ ഇപ്പോള്‍ നിരോധനം നീക്കിയതോടെ വീണ്ടും നാടിന്റെ പ്രീതി പിടിച്ചുപറ്റുകയാണ് മാഗി. ഓണ്‍ ലൈനിലൂടെയുള്ള മാഗിയുടെ വില്‍പന മികച്ച രീതിയിലാണ് മുന്നേറുന്നത്.

ഒരിക്കള്‍ രാജ്യം ഒറ്റക്കെട്ടായി തള്ളിപ്പറഞ്ഞു. ഇപ്പോള്‍ വീണ്ടും ഇരും കൈയും നീട്ടി സ്വീകരിക്കുകയാണ്. സ്‌നാപ് ഡീലിലെ ഫ്‌ളാഷ്‌സെയിലിലൂടെ മടങ്ങി എത്തിയ മാഗിയുടെ 60,000 പാക്കറ്റാണ് അഞ്ച് മിനിറ്റിനുള്ളില്‍ വിറ്റഴിഞ്ഞത്. ആദ്യ ബാച്ചില്‍ പുറത്തിറക്കിയ എല്ലാ പാക്കറ്റുകളും വിറ്റു തീര്‍ന്നതായി നെസ്റ്റ്‌ലെ അധികൃതര്‍ പറയുന്നു. അത്രയ്ക്ക് ഗംഭീരമായ സ്വീകരണമാണ് മാഗിക്ക് ഇന്ത്യക്കാര്‍ നല്‍കിയത്.

ദീപാവലിക്ക് മുന്നോടിയായി ചില കടകളില്‍ മാഗി എത്തിയിരുന്നു. എന്നാല്‍ മാഗിയുടെ ഫ്‌ളാഷ് സെയിലാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. നവംബര്‍ ഒമ്പതിനായിരുന്നു സ്‌നാപ്ഡീല്‍ വഴി മാഗി വാങ്ങാനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചത്. സ്‌നാപ്ഡീലിലൂടെയുള്ള മടങ്ങിവരവ് ഹര്‍ഷാരവത്തോടെയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചത്. മാഗിയുടെ വെല്‍ക്കം കിറ്റാണ് ദീപാവലി ദിനത്തില്‍ സ്‌നാപ്ഡീലിലൂടെ വിറ്റഴിച്ചത്. 12 പാക്കറ്റുകളായിരുന്നു ഒരു കിറ്റില്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ ആഗസ്തില്‍ മുംബൈ ഹൈക്കോടതിയാണ് മാഗിയുടെ നിരോധനം നീക്കിയത്. പരിശോധനകളിലെല്ലാം ഗുഡ്‌സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയാണ് മാഗി ന്യൂഡില്‍സ് വീണ്ടും വിപണിയില്‍ സജീവമാകുന്നത്. എന്നാല്‍, കമ്പനി അധികൃതരെ പോലും ഞെട്ടിക്കുന്ന വിറ്റുവരവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ഓണ്‍ലൈന്‍ വഴിയുള്ള വിറ്റുവരവ് സജീവമാക്കിയാണ് മാഗി വീണ്ടും തിരിച്ചുവന്നത്. വളരെ വലിയ വെല്ലുവിളിയാണ് നെസ്റ്റ്‌ലേക്ക് നേരിടേണ്ടി വന്നതെങ്കിലും വീണ്ടും മാഗി വിപണിയിലിറക്കാനായതിന്റെ സംതൃപ്തിയിലാണ് നെസ്ലേ അധികൃതര്‍. മാഗി നിരോധിച്ച് എട്ട്് സംസ്ഥാനങ്ങളില്‍ ഇത് ലഭിക്കില്ലായിരുന്നു. എന്നാല്‍ അധികം സംസ്ഥാനങ്ങളിലും ഇത് നിരോധിച്ചിട്ടുണ്ടായിരുന്നില്ല. നിലവില്‍ മൂന്നിടങ്ങളിലാണ് മാഗി ന്യൂഡില്‍ ഉത്പാദിപ്പിക്കുന്നത്. കര്‍ണാടകിയലെ നന്‍ജന്‍ഗുഡ്, പഞ്ചാബിലെ മോഗ, ഗോവയിലെ ബിച്ചോളിം എന്നിവിടങ്ങളിലാണിത്.

മുംബൈ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മൂന്ന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ പരിശോധനയും അഗീകൃത ലാബുകളിലും പരിശോധന നടത്തിയാണ് വിപണിയിലെത്തുന്നത്. ജൂണില്‍ മാഗി നിരോധിക്കേണ്ടി വന്നപ്പോള്‍ നെസ്റ്റലേക്ക് നഷ്ടമായത്. 450 കോടി രൂപയായിരുന്നു. മാത്രമല്ല 30,000ടണ്‍ ന്യൂഡില്‍സ് നശിപ്പിക്കേണ്ടിയും വന്നു. നിലവിലുള്ള അതേ ഫോര്‍മുല ഉപയോഗിച്ച് ഇതിന്റെ അസംസ്‌കൃത വസ്തുക്കളില്‍ മാറ്റം വരുത്താതെയാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. ഇത്തരത്തില്‍ അനധികൃതമായ ഒരു ഉത്പന്നത്തിന്റെ വിതരണത്തിനും പരസ്യങ്ങളിലൂടെ ജന്ങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനും ഉപഭോക്തൃ മന്ത്രാലയം നെസ്ലേക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ആദ്യമായാണ് നാഷണ്ല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റെഡ്രസ്സല്‍ കമ്മീഷന്‍ അന്തരാഷ്ട്ര നിലവാരമുള്ള ഒരു കമ്പനിക്കെതിരെ നടപടി സ്വീകരിക്കുന്നത്.