ഇന്ത്യയിലെ ഇകൊമേഴ്‌സ് കമ്പനികള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയുമോ: കെ വൈതീശ്വരന്‍

ഇന്ത്യയിലെ ഇകൊമേഴ്‌സ് കമ്പനികള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയുമോ: കെ വൈതീശ്വരന്‍

Wednesday March 23, 2016,

5 min Read



ഇന്ത്യയിലെ ഇകൊമേഴ്‌സ് രംഗത്തെക്കുറിച്ച് അടുത്തിടെ മൂന്ന് കാര്യങ്ങള്‍ അറിയാന്‍ ഇടയായി.

2014-15 കാലഘട്ടത്തിലെ ഇന്ത്യയിലെ ഇകൊമേഴ്‌സ് രംഗത്തെ സാമ്പത്തിക റിപ്പോര്‍ട്ടാണ് ഞാന്‍ ആദ്യമായി കണ്ടത്. വളരെ ദയനീയമായ കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്. വില്‍പ്പനയെക്കാളേറെ നഷ്ടമാണ് ഈ മേഖലയില്‍ കാണാന്‍ സാധിക്കുന്നത്.

ഇന്ത്യയില്‍ മുന്‍നിരയിലുള്ള ഒരു ഇകൊമേഴ്‌സ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഒരു വ്യക്തിയുടെ വാക്കുകളാണ് അടുത്തത്. അദ്ദേഹത്തിന്റെ കമ്പനി അടുത്ത മൂന്നു വര്‍ഷം കൊണ്ട് ലാഭത്തില്‍ എത്തുമെന്നാണ് പറയുന്നത്. ഇതേ സി.ഇ.ഒ തന്നെ 2 വര്‍ഷം മുമ്പും ഇങ്ങനെ ഒരു പ്രസ്താവന നടത്തിയിരുന്നു എന്നതാണ് വാസ്തവം. മറ്റൊരു ഇകൊമേഴ്‌സ് കമ്പനിയുടെ സി ഇ ഒ പറയുന്നത് ഇന്നത്തെ വിപണിയുടെ സാഹചര്യം അനുസരിച്ച് വളര്‍ച്ചയ്ക്കാണ് എല്ലാവരും പ്രാധാന്യം നല്‍കുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പണത്തിന് വേണ്ടി സമയം പാഴാക്കാനാവില്ല. ഇത് വളരെ വിചിത്രമായി എനിക്ക് തോന്നി.

image


പശുവിന്‍ ചാണകം വരെ ഓണ്‍ലൈനായി ലഭിക്കുന്നു എന്നതാണ് മൂന്നാമതായി ഞാന്‍ കേട്ട വാര്‍ത്ത.

വളരെ വര്‍ഷങ്ങളായി ബില്ലയന്‍ കണക്കിന് ഡോളറുകളാണ് ഇകൊമേഴ്‌സ് കമ്പനികള്‍ ചിലവാക്കി വരുന്നത്. അവര്‍ക്ക് പണം സമ്പാദിക്കാനുള്ള സമയം ഇനിയും ആയിട്ടില്ലേ? അവര്‍ക്ക് ഇനി ഒരിക്കലും ലാഭം നേടാന്‍ സാധിക്കുകയില്ലേ?

ലാഭത്തെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് അവര്‍ ശ്രദ്ധിക്കേണ്ട രണ്ടുകാര്യങ്ങളാണ് വ്യത്യസ്തതയും വിശ്വാസവും.

ഇന്ത്യയിലെ എല്ലാ ഇകൊമേഴ്‌സ് സൈറ്റുകളും ഒരേ സാധനം തന്നെ ഒരേ വ്യാപാരിയില്‍ നിന്ന് ഒരേ ഉപഭോക്താക്കള്‍ക്ക് ഒരേ വിലയില്‍ വില്‍ക്കുന്നു. വിലയിലും വ്യാപാരിയിലും മാറ്റമില്ലാത്ത സാഹചര്യത്തില്‍ വിലയില്‍ ഡിസ്‌ക്കൗണ്ടുകള്‍ ഏര്‍പ്പെടുത്തിയാണ് ഉപഭോക്താക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇതുവഴി ബിസിനസ് അസ്ഥിരമാകുന്നു. ഓരോ ഇകൊമേഴ്‌സ് കമ്പനിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാകണം. ഇങ്ങനെ അല്ലാതെ അവര്‍ക്ക് മെച്ചപ്പെട്ട നിലയില്‍ എത്താന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. മാഗി മുതല്‍ മോട്ടോ ജി വരെയുള്ള സാധനങ്ങള്‍ ഇപ്പോള്‍ ഇകൊമേഴ്‌സ് വഴി ലഭ്യമാണ്. എന്നാല്‍ ഇവയുടെ വില്‍പ്പനക്ക് വന്‍തോതിലുള്ള മാധ്യമങ്ങളുടെ സഹായം ആവശ്യമായി വരുന്നത് അത്ര ഗുണകരമാകില്ല. ഒരു കമ്പനി ഒരി സാധനം കാഴ്ചവയ്ക്കുമ്പോള്‍ മറ്റ് കമ്പനികളും അതിനെ അനുകരിക്കുന്നു. അവസാനം എല്ലാ ആപ്പുകളും ഒരുപോയെ ഇരിക്കും.

സൈറ്റുകള്‍ തമ്മില്‍ വ്യത്യസ്തതയില്ലെങ്കില്‍ അത് ഒരു വെല്ലുവിളി തന്നെയാണ്. ആമസോണും ഫഌപ്കാര്‍ട്ടും ചേതന്‍ ഭഗത്തിന്റെ ഏറ്റവും പുതിയ പുസ്തകം വില്‍ക്കുകയാണെങ്കില്‍ നൂറായിരം ഉപഭോക്താക്കള്‍ അത് വാങ്ങുമെന്ന് അവര്‍ കണക്കാക്കുന്നു. എന്നാല്‍ ഇത് വാങ്ങുന്നവരുടെ എണ്ണം ഇരട്ടിയായി മാറുന്നു. ഇതുപോലെ തന്നെയാണ് സാംസങ് ഫോണുകള്‍, ആപ്പിള്‍ ഐപ്പാഡുകള്‍, പ്രസ്റ്റീജ് കുക്കറുകള്‍, പ്യൂമ ഷൂകല്‍, ബൈബ ടോപ്പുകള്‍, ടൈറ്റന്‍ വാച്ചുകള്‍ എന്നിവയുടെ വില്‍പ്പനയും നടക്കുന്നത്. ഇതിന്റെ പബ്ലിഷര്‍ക്ക് പുസ്തകത്തിന്റെ കോപ്പികള്‍ പുറത്തിറക്കാന്‍ ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ല. എന്നാല്‍ അമിത പ്രചാരങ്ങള്‍ നിലനില്‍ക്കുന്നെങ്കിലും മൊത്തവില്‍പ്പനയുടെ ഒരു ചെറിയ ശതമാനം മാത്രമാണ് ഓണ്‍ലൈന്‍ വഴി നടക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്റ്റോക്ക് ഒരിക്കലും ഒരു പ്രശ്‌നമല്ല. അണ്‍ലിമിറ്റഡ് സപ്ലൈ തിയരി എന്നാണ് ഞാന്‍ ഇതിനെ വിളിക്കുക. നിങ്ങളുടെ മൂലധനം ഇല്ലാതാകുമ്പോള്‍ എല്ലാം അവസാനിക്കും.

ടാക്‌സി വിപണിയുടെ അവസ്ഥ പരിശോധിക്കുക. ഞാന്‍ എം ജി റോഡില്‍ നിന്ന് ഒകു കാര്‍ വിളിക്കുകയാണെങ്കില്‍ അവിടെയുള്ള കാര്‍ കമ്പനികളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ അവരെ വിലയിരുത്തുക. യൂബറിന് നല്ല സപ്ലൈ നല്‍കാന്‍ കഴിയുമ്പോള്‍ ഇ ടി എക്ക് വളരെ കുറഞ്ഞ സപ്ലൈ മാത്രമേ ഉള്ളൂ. എന്നാല്‍ നിരവധി പുറത്തിറക്കാന്‍ 'ഒല'യ്ക്ക് കഴിയുന്നില്ല. അവരുടെ സ്റ്റോക്ക് വളരെ കുറവാണ്. മാത്രമല്ല ഗുണമേന്മയില്ലാതെ കൂടുതല്‍ സപ്ലൈ നടത്തിയാല്‍ ഈ പ്രശ്‌നം പരിഹരിക്കുവാന്‍ സാധിക്കുകയില്ല. കൂടാതെ വിപണിയില്‍ ഏറ്റവും മുന്നിലുള്ളവരുടെ കൂടെ എല്ലാവരും ചേരുന്നു. ഇതാണ് ലിമിറ്റഡ് സപ്ലൈ തിയറി. സപ്ലൈ തീരുമ്പോള്‍ ഇത് അവസാനിക്കുന്നു.

ഫര്‍ണിച്ചര്‍, കണ്ണടകള്‍/സണ്‍ഗ്ലാസുകള്‍, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഉത്പന്നങ്ങള്‍ എന്നിവ മാത്രം വില്‍ക്കുന്ന സൈറ്റുകളുമുണ്ട്. എന്നാല്‍ ഇവര്‍ക്ക് ലാഭം കൊയ്യാനുള്ള അവസരം വളറെ കുറവാണ്.

ഫുഡ്, ഗ്രോസ്സറി മേഖല ഇനിയും മെച്ചപ്പെടാനുണ്ട്. എന്നാല്‍ ഗ്രോഫേഴ്‌സ്, പെപ്പര്‍ടാപ്പ് പോലുള്ള ഹൈപ്പര്‍ ലോക്കര്‍ ബിസിനസുകളുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. ഉപഭോക്താക്കള്‍ക്ക് ഒരു മൂല്ല്യം നല്‍കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഗ്രോഫേഴ്‌സ് ഇതിനോടകം തന്നെ മറ്റുസാധനങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇകൊമേഴ്‌സ് കമ്പനികളില്‍ നിന്ന് അവയ്ക്ക് വലിയ വ്യത്യാസം വരുന്നില്ല. ഇത്തരം ബിസിനസുകള്‍ എങ്ങനെയാണ് ഇത്രയും പണം വെറുതെ കളയുന്നത്, എനിക്ക് അതിശയം തോന്നുന്നു. ജീവനക്കാരെ പറഞ്ഞുവിടുന്നതും ഓഫീസുകള്‍ പൂട്ടുന്നതും സ്ഥരം കാഴ്ചയായി മാറിക്കഴിഞ്ഞു. നിക്ഷേപകര്‍ സംരംഭകര്‍ക്ക്‌മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദം എത്രത്തോളമാണെന്ന് ഇതില്‍ നിന്നുതന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ബിഗ് ബാസ്‌ക്കറ്റിന് ഗ്രോസറിക്കായി ഒരു ഇന്‍വെന്ററി മോഡലുണ്ട്. ഇതൊരു ലോ മാര്‍ജിന്, ഹൈ വോളിയം ബിസിനസ്സാണ്. അതുകൊണ്ടുതന്നെ ഉത്പ്പന്നങ്ങളുടെ ഗുണമേന്മ നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇപ്പോള്‍ ആമസോണും ഫഌപ്കാര്‍ട്ടും ഈ മേഖളയിലേക്ക് ചുവടുവച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ നേരത്തെ ഇവിടെയുള്ളവര്‍ക്ക് ഒരു വെല്ലുവിളിയാണിത്.

മരുന്നുകളും ഓണ്‍ലൈന്‍ ഫാര്‍മസികളും ഇതുവരെ മുഖ്യധാരയിലേക്ക് എത്തിയിട്ടില്ല. ഇവയ്ക്കുമേലുള്ള ചില നിയന്ത്രണങ്ങളാണ് ഇതിന് കാരണം. എന്നിരുന്നാലും പല സ്റ്റാര്‍ട്ട്അപ്പുകളഉം പരീക്ഷണങ്ങല്‍ നടത്തുന്നുണ്ട്. ലൈന്‍, സ്പിരിറ്റ് എന്നീ മേഖലയിലും ഇതേ രീതിയിലുള്ള വെല്ലുവിളികളുണ്ട്. തീര്‍ച്ചയായും മറ്റ് നിരവധി മേഖലകളില്‍ ഈ പ്രശ്‌നങ്ങളുണ്ട്. പ്രധാനമായും വില കുറഞ്ഞ മൊബൈല്‍ ഫോണുകളില്‍ ഇത് കാണാന്‍ സാധിക്കുന്നു.

വ്യത്യസ്തതയും കാര്യക്ഷമതയും

വ്യത്യസ്തതക്ക് ഏറ്റവും നല്ല ഉദാഹരണമാണ് ഐ ആര്‍ സി ടി സി. ഇന്ത്യന്‍ റെയില്‍വേയുടെ പിന്തുണ ലഭിക്കുന്ന ഒരു ഉത്പ്പന്നമാണിത്. മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായ ഒരു ഉത്പ്പന്നമാണ് നിങ്ങള്‍ പുറത്തിറക്കുന്നതെങ്കില്‍ നിങ്ങളോട് മത്സരിക്കാന്‍ അധികം പേരുണ്ടായിരിക്കുകയില്ല. ഐ ആര്‍ സി ടി സി ഒരു പഴഞ്ചന്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് അല്ലേ എന്ന് നിങ്ങള്‍ക്ക് ചോദിക്കാം. എന്നാല്‍ അവര്‍ പണം സമ്പാദിക്കുന്നുണ്ട്. ഉത്പ്പന്നങ്ങളില്‍ വ്യത്യസ്തത പുലര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുക. അതുവഴി അവരുടെ വിശ്വാസ്യത സ്വന്തമാക്കുക.

ഈ കാര്യത്തില്‍ കാര്യത്തില്‍ ഫഌപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, പേടിഎം എന്നിവയെ പിന്തള്ളി ആമസോണ്‍ ഏറെ മുന്നില്‍ എത്തിയിട്ടുണ്ട്. അടുത്തിടെ ഒരു മണിക്കൂറിനുള്ളില്‍ എല്ലാം റീഫണ്ട് ചെയ്യും എന്ന പ്രഖ്യാപനത്തോടെ സ്‌നാപ്ഡീല്‍ എത്തിയിരുന്നു. റീഫണ്ടുകളുടെ എണ്ണം കൂടുന്നത് കാര്യക്ഷണതയെ ബാധിക്കുന്നു. വ്യത്യസ്തത കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയിലെ ഇകൊമോഴ്‌സ് കമ്പനികളുടെ സ്ഥിതി പ്രയാസകരമായി മാറും. അവരുടെ മുന്നില്‍ രണ്ട് വഴികള്‍ മാത്രമേയുള്ളൂ.

1. നിക്ഷേപം ഉയര്‍ത്തുക.

2. നിങ്ങളുടെ ബിസിനസ് മോഡല്‍ നന്നായി പരിശോധിച്ച് നിലനില്‍പ്പിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് തിരിച്ചരിയുക.

ലാഭത്തിലേക്ക് എത്താനായി ഇകൊമേഴ്‌സ് കമ്പനികള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ലാഭത്തിലേക്കുള്ള വഴി

1. ഗ്രോസ് മാര്‍ജിന്‍ ഉയര്‍ത്തുക

ഗ്രോസ് മാര്‍ജിന്‍ കണക്കാക്കുന്ന ഫോര്‍മുല ഇതാണ്. (പോസ്റ്റ് ഡിസ്‌ക്കൗണ്ട് സെയില്‍സ് പ്രൈസ് പര്‍ച്ചെയ്‌സ് പ്രൈസ് ഷിപ്പിങ്ങ് പാക്കേജിങ്ങ് പേയ്‌മെന്റ് ഗേറ്റ്‌വേ/സി ഒ ഡി). മറ്റുവഴികള്‍ ഉപയോഗിച്ച് ഗ്രോസ് മാര്‍ജിന്‍ കണക്കാക്കുന്നവര്‍ സ്വയം മണ്ടന്മാരാകുകയാണ്.

2. ക്യാഷ് ഓണ്‍ ഡെലിവറി കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുക(സി ഒ ഡി)

ക്യാഷ് ഓണ്‍ ഡെലിവറി എന്ന പ്രക്രിയ വളറെ ദുഷ്‌കരമാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ സാധനങ്ങള്‍ എത്തിക്കുന്നു. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ക്യാഷ് ഓണ്‍ ഡെലിവറി. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഇത് ചെയ്യുമ്പോള്‍ വ്യാപാരികള്‍ക്ക് ചിലവേറുന്നു. ഇന്ന് ക്രഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിര്‍ത്തലാക്കി ഉപഭോക്താക്കളില്‍ നിന്ന് ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയാണ് പണമിടപാടുകള്‍ നടത്തുക.

3. ആള്‍ക്കാരുടെ എണ്ണം കുറയ്ക്കുക

നിങ്ങളുടെ ജീവനക്കാരുടെ എണ്ണം കൂട്ടാന്‍ ഒരിക്കലും ശ്രമിക്കരുത്. ആവശ്യത്തിനുള്ള ജീവനക്കാരെ മാത്രം നിലനിര്‍ത്തുക. മറ്റുള്ളവരെ പറഞ്ഞുവിടുക. നിങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ കുറച്ചുപേരുടെ ഒരു നല്ല ടീം മതിയാകും.

4. വലിയ രീതിയിലുള്ള പരസ്യങ്ങള്‍ ഒഴിവാക്കുക

പത്രങ്ങളുടെ ആദ്യപേജില്‍ ബോളിവുഡ് താരങ്ങളെ അണിനിരത്തിയുള്ള പരസ്യങ്ങള്‍ ഒഴിവാക്കുക. ഇതിന് പകരം ഡിജിറ്റല്‍ അഡ്വര്‍ട്ടൈസിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക.

5. പാഴ്‌ചെലവ് അവസാനിപ്പിക്കുക

അനാവശ്യ കാര്യങ്ങളില്‍ പണം ചെലവാക്കുന്നത് അവസാനിപ്പിക്കുക. ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രയപ്പെട്ടവ കണ്ടെത്തി അതിലേക്ക് കൂടുതല്‍ നിക്ഷേപം നടത്തുക. കൂടുതല്‍ നിക്ഷേപങ്ങല്‍ സ്വാകരിക്കാനാകും ഇകൊമേഴ്‌സ് കമ്പനികള്‍ ശ്രമിക്കുക. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി വലിയ ഡിസ്‌ക്കൗണ്ടുകള്‍ കൊണ്ടുവരാന്‍ ഇതുവഴി സാധിക്കുന്നു. ആമസോണിനെ വിപണിയില്‍ മുന്നേറാന്‍ സഹായിക്കുന്ന നല്ലൊരു അവസരമാണിത്. ആമസോണിനെ പരാജയപ്പെടുത്താനായി ഇന്ത്യയിലെ ഇകൊമേഴ്‌സ് കമ്പനികള്‍ക്ക് പുതി വാതില്‍ കണ്ടെത്തേണ്ടി വരും. ഡിസ്‌ക്കൗണ്ട് കൂട്ടാനായി നിക്ഷേപം കൂട്ടിയിട്ട് കാര്യമില്ല. ആമസോണിന് ഇതിനെയെല്ലാം അതിജീവിക്കാനുള്ള കവിവുണ്ട്.

എണ്ണം കൂടുംതോറും ശക്തി കൂടുമോ?

ആമസോണിനെ തോല്‍പ്പിക്കാനായി ഫിളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, പേടിഎം എന്നിവയുടെ നിക്ഷേപകരായ ടൈഗര്‍, ആലിബാബ, സോഫ്റ്റ്ബാങ്ക് എന്നിവര്‍ ചേര്‍ന്ന് 'പേകാര്‍ട്ട്ഡീല്‍' അല്ലെങ്കില്‍ മറ്റേതെങ്കിലും പേരില്‍ ഒരു സൈറ്റ് തുടങ്ങിയാല്‍ അതില്‍ അതിശയിക്കാനില്ല. അല്ലെങ്കില്‍ യൂബറിനെ മറികടക്കാന്‍ ഗ്രോബ്ടാക്‌സി, ദിദി കുവാദി, ഓല, ലിഫ്റ്റ് എന്നിവര്‍ ഒരുമിച്ച് നിന്നാലം അതിശയം തോന്നേണ്ടതില്ല.

ഇതെല്ലാം ദുര്‍ബലതയില്‍ നിന്ന് ജനിക്കുന്നതാണ്. നിങ്ങള്‍ക്ക് ശക്തിയുണ്ടെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമില്ല. എല്ലാവരേയും ഒരുമിച്ചുകൊണ്ടുവന്നതുകൊണ്ട് വിജയം നേടണമെന്നില്ല. അത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണതയിലെത്തിക്കും. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്.

1. ആമസോണിന് ഇനി ഒരാളുമായി മത്സരിച്ചാല്‍ മതിയാകും. ഇത് അവരുടെ ജോലി എളുപ്പമാക്കുന്നു.

2. ഈ പുതിയ വലിയ കൂട്ടായ്മ ശ്രദ്ധിക്കേണ്ടത് പഴയ കാര്യങ്ങള്‍ തന്നെയാണ്: വ്യത്യസ്തതയും വിശ്വാസ്യതയും.