റിലയന്‍സിന്റെ ലൈഫ് ബ്രാന്‍ഡ് മൊബൈലുകള്‍ നേരത്തെ വിപണിയിലെത്തുന്നു

0


ഉത്സവകാലം പ്രമാണിച്ച് റിലയന്‍സിന്റെ ലൈഫ് ബ്രാന്‍ഡിലുള്ള മൂന്ന് മൊബൈല്‍ ഫോണുകള്‍ നേരത്തെ വിപണിയിലെത്തും. മാര്‍ച്ച് അവസാനത്തോടെ റിലയന്‍സ് പുറത്തിറക്കാന്‍ നിശ്ചയിച്ചിരുന്ന ഫ്‌ളെയിം 2, വിന്‍ഡ് 6, വാട്ടര്‍ 7 തുടങ്ങിയവയാണ് മാര്‍ച്ച് ആദ്യവാരം തന്നെ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം കേരള വിപണിയിലും അവതരിപ്പിക്കുന്നത്. റിലയന്‍സ് ലൈഫ് ബ്രാന്‍ഡിന്റെ ഫോണുകള്‍ക്ക് ഉപഭോക്താക്കള്‍ നല്‍കിയ സ്വീകാര്യതയും വിശ്വാസ്യതയുമാണ് കമ്പനിയുടെ ഈ ഓഫറിനും പിന്നിലെന്ന് റിലയന്‍സിന്റെ www.mylyf.com എന്ന വെബ് സൈറ്റിലൂടെ അറിയിച്ചു.

പുതിയ മൂന്നു മൊബൈലുകള്‍ ഫോണുകള്‍ കൂടി എത്തുന്നതോടെ ലൈഫ് ശ്രേണിയില്‍ ഇപ്പോള്‍ 8 മോഡലുകള്‍ വിപണിയില്‍ ലഭ്യമാകും. 4999 രൂപ മുതല്‍ വിലയില്‍ ലഭ്യമാകുന്ന ഫോണുകള്‍ക്ക് ഹൈസ്പീഡ് ഇന്റര്‍നെറ്റ്, ഹൈഡഫനിഷന്‍ വോയിസ് കോള്‍, വീഡിയോ കോള്‍ തുടങ്ങിയ മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഉത്സവകാലം പ്രമാണിച്ച് റിലയന്‍സിന്റെ ഇപ്പോള്‍ വിപണിയിലുള്ള എര്‍ത്ത് 1, വാട്ടര്‍ 1, വാട്ടര്‍ 2, ഫ്‌ളെയിം 1, വിന്‍ഡ് 6 തുടങ്ങിയ സ്മാര്‍ട് ഫോണുകള്‍ക്ക് വില കുറച്ചിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസമാണ് ഉത്സവകാല ഓഫര്‍ നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും വ്യത്യസ്തമായ പുതിയ അനുഭവങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി കമ്പനി എപ്പോഴും ഒരുക്കുമെന്നും റിലയന്‍സ് റിട്ടെയില്‍ വക്താവ് അറിയിച്ചു. എച്ച്.ഡി. വോയിസ് കോള്‍, വീഡിയോ കോള്‍ തുടങ്ങിയ അത്യാധുനീക സാങ്കേതിക സംവിധാനങ്ങളില്‍ മികവു പുലര്‍ത്തി റിലയന്‍സ് സ്മാര്‍ട്ട് ഫോണുകളെ വിപണിയിലെ പ്രധാനതാരമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.