മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് വഴികാട്ടിയായി ലയണ്‍സ് ക്ലബ്ബ്  

0

മെഡിക്കല്‍ കോളേജില്‍ വഴിയറിയാതെ അലയുന്ന രോഗികള്‍ക്ക് വഴികാട്ടിയായി ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 എ റീജിയണ്‍-9 പുതിയ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു. 

ശരിയായ ദിശാ ബോര്‍ഡുകളുടെ അപര്യാപ്തത മൂലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളുടേയും അവരുടെ കൂട്ടിരുപ്പുകാരുടേയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായാണ് ലയണ്‍സ് ക്ലബ്ബ് ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.

പുതുതായി സ്ഥാപിക്കുന്ന ദിശാ ബോര്‍ഡുകളുടെ ഉദ്ഘാടനം ലയണ്‍സ് ക്ലബ്ബ്‌സ് ഗവര്‍ണര്‍ ലയണ്‍ സി.എ. അലക്‌സ് കുര്യാക്കോസ് നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ലയണ്‍ സി.എ. കെ. സുരേഷ്, ലയണ്‍ ജോണ്‍ ജി കൊട്ടറ, ലയണ്‍ ഡോ. ടി.എ. വാസു, ലയണ്‍ ഡോ. കെ. മോഹന്‍ദാസ്, ലയണ്‍ ഡോ. സുല്‍ഫിക്കര്‍, ഡോ. സന്തോഷ്‌കുമാര്‍, ലയണ്‍ ഡോ. എന്‍. വിശ്വനാഥന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.