ഹിന്ദ്‌ലാബ്‌സില്‍ സൗജന്യ ഫൈബ്രോ, ഹെപ്പറ്റൈറ്റിസ് ബി, സി, ഗാസ്‌ട്രോ എന്റ്‌റോളജി ക്യാമ്പ് സംഘടിപ്പിച്ചു

ഹിന്ദ്‌ലാബ്‌സില്‍ സൗജന്യ ഫൈബ്രോ, ഹെപ്പറ്റൈറ്റിസ് ബി, സി,  ഗാസ്‌ട്രോ എന്റ്‌റോളജി ക്യാമ്പ് സംഘടിപ്പിച്ചു

Wednesday January 11, 2017,

1 min Read

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ സംരംഭമായ ഹിന്ദ്‌ലാബ്‌സ് സ്‌പെഷ്യാലിറ്റി ക്ലിനിക്കില്‍ സൗജന്യ ഉദരരോഗ ക്യാമ്പ് സംഘടിപ്പിച്ചു.  തിരുവനന്തപുരം മെഡിക്കല്‍ കോളെജിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഹിന്ദ്‌ലാബ്‌സില്‍ ജനുവരി 7, ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയായിരുന്നു  ക്യാമ്പ്. പ്രശസ്ത ഗാസ്‌ട്രോ എന്റ്‌റോളജി വിദഗ്ധന്‍ ഡോ. സെല്‍വിന്‍ നെറോണ രോഗികളെ പരിശോധിച്ചു.

image


കരളിലെ ഫൈബ്രോസിസും കൊഴുപ്പ് അടിഞ്ഞുകൂടുന്നതും കണ്ടുപിടിക്കാനുള്ള നവീന പരിശോധനയായ ഫൈബ്രോസ്‌കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക് സൗജന്യമായി നല്‍കിയെന്ന്‌ എച്ച്എല്‍എല്‍ സിഎംഡി ശ്രീ. ആര്‍. പി. ഖണ്ഡേല്‍വാല്‍ പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക്‌ ഹെപ്പറ്റൈറ്റിസ് ബി, സി സ്‌ക്രീനിംഗ് ടെസ്റ്റുകളും സൗജന്യമായിരുന്നു.

മിതമായ നിരക്കില്‍ സ്‌പെഷ്യാലിറ്റി ക്ലിനിക്കില്‍ പരിശോധനകളും ഡയഗ്നോസ്റ്റിക് ടെസ്റ്റുകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഹിന്ദ്‌ലാബ്‌സില്‍ ഗാസ്‌ട്രോ എന്റ്‌റോളജി കൂടാതെ കാര്‍ഡിയോളജി, ഡയബറ്റോളജി, ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, പള്‍മണോളജി തുടങ്ങിയ വിഭാഗങ്ങളും രാവിലെയും വൈകുന്നേരങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.