ഇന്നും കാലിക പ്രസക്തമായ അംബേദ്ക്കറുടെ കാഴ്ച്ചപ്പാടുകള്‍

0

ഡോ ബീം റാവു അംബേദ്കര്‍ ഇന്ത്യന്‍ ഭരണഘടനാ ശില്‍പി, ഭരണഘടനയിലെ ഓരോ വരികളും അംബ്ദേദ്കറിന് ഇന്ത്യയെക്കുറിച്ചുള്ള കരുതലിന്റെ നേര്‍ ചിത്രങ്ങളാണ്.'1950 ജനുവരി 26 ഇന്ത്യ ഒരു സ്വതന്ത്ര്യ രാഷ്ട്രമായി. സ്വാതന്ത്ര്യത്തിനുശേഷം എന്താണ് ഇന്ത്യയില്‍ സംഭവിക്കുക. സ്വാതന്ത്ര്യം നിലനിര്‍ത്തുമോ അതോ വീണ്ടും നഷ്ടപ്പെടുത്തുമോ? ഈ ചിന്തയാണ് എന്റെ മനസിലേക്ക് ആദ്യം കടന്നുവന്നത്. ഒരിക്കല്‍ നഷ്ടപ്പെടുത്തിയ സ്വാതന്ത്ര്യം ഇന്ത്യയ്ക്ക് തിരികെ ലഭിച്ചു. പക്ഷേ ഒരിക്കല്‍ കൂടി നഷ്ടപ്പെടുത്തിയാല്‍?. ഈ ചിന്ത ഇന്ത്യയുടെ ഭാവിയെക്കുറിച്ച് എന്നില്‍ ആശങ്കയുണ്ടാക്കി. ഒരിക്കല്‍ നഷ്‌പ്പെടുത്തിയ സ്വാതന്ത്ര്യം ഇന്ത്യയ്ക്ക് തിരികെ ലഭിച്ചെങ്കിലും ജനങ്ങളില്‍ നിന്നും അമൂല്യമായ പലതും നഷ്ടപ്പെടുകയുണ്ടായി.

ചരിത്രം ആവര്‍ത്തിക്കുമോയെന്ന ചിന്ത എന്നെ വല്ലാതെ അലട്ടി. ജാതിയും, വര്‍ഗവും പോലെയുള്ള ശത്രുക്കളെക്കുറിച്ചുള്ള ചിന്തയാണ് എന്നില്‍ അസ്വസ്ഥത പടര്‍ത്തിയത്. ഇന്ത്യയില്‍ രാഷ്ട്രീയ ജാതികള്‍ ധാരാളമുണ്ട്. രാജ്യത്തെക്കാളും മുകളിലാണ് വര്‍ഗ താല്‍പര്യങ്ങള്‍. ഈ സങ്കുചിത ചിന്തകള്‍ കാരണം ഒരിക്കല്‍ക്കൂടി നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയാല്‍ പിന്നീടൊരിക്കലും തിരികെ ലഭിക്കില്ല. ഇത്തരം ശക്തികളില്‍ നിന്നും നാം എപ്പോഴും ഇന്ത്യയെ സംരക്ഷിക്കണം. നമ്മുടെ ശരീരത്തില്‍ അവസാന തുള്ളി രക്തം നിലനില്‍ക്കുവോളം നാം നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കണം'.

1891 ഏപ്രില്‍ പതിനാലിനാണ് ബാബസാഹേബ് എന്ന ജനങ്ങള്‍ ബഹുമാനപൂര്‍വ്വം വിളിച്ചിരുന്ന അംബേദ്ക്കറിന്റെ ജനനം. സ്ത്രീകള്‍ക്കുവേണ്ടിയും ദളിതര്‍ക്കുവേണ്ടിയും തൊഴിലില്ലായ്മ്മയ്‌ക്കെതിരെയും ശബ്ദമുയര്‍ത്തിയ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായിരുന്നു അംബേദ്ക്കര്‍. സാമ്പത്തിക ശാസ്ത്രജ്ഞനായ അദ്ദേഹം ഇന്ത്യയുടെ ആദ്യ നിയമ മന്ത്രിയായിരുന്നു. ഇപ്പോള്‍ നാം അദ്ദേഹത്തിന്റെ 124-ാം ജന്മ വാര്‍ഷികം ആഘോഷിക്കുന്ന വേളയാണ്.

കാലിക പ്രസക്തമായ അംബേദ്ക്കറിന്റെ ചില നിരീക്ഷണങ്ങള്‍ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പഠിപ്പിക്കുന്ന മതങ്ങളെ എനിക്കിഷ്ടമാണ്. ഒരു സമൂഹത്തിന്റെ ഉയര്‍ച്ച ഞാന്‍ അളക്കുന്നത് ആ സമൂഹത്തില്‍ സ്ത്രീകള്‍ സ്വന്തമാക്കുന്ന ഉയര്‍ച്ചയെ അടിസ്ഥാനമാക്കിയാണ്.ആദ്യമായും അവസാനമായും നമ്മള്‍ ഇന്ത്യക്കാരനാണ്. എല്ലാ ധാര്‍മ്മിക മൂല്യങ്ങളുടെയും സത്ത ആത്മാര്‍ത്ഥതയാണ്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയിലുള്ള ബന്ധം സൗഹൃത്തിന്റെതായിരിക്കണം. ഇന്ത്യയുള്ളടത്തോളം കാലം അംബേദ്ക്കറുടെ ഓരോ വാക്കിനും പ്രസക്തിയുണ്ടായിരിക്കും. സമകാലിക ഇന്ത്യ അത് ഓരോ നിമിഷവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്