ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

0

2030 ആകുമ്പോഴേക്കും സ്ത്രീകള്‍ക്കിടയില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിച്ചവരുടെ എണ്ണം ഇരട്ടിയായേക്കും. അടുത്തിടെ രാജ്യസഭയിലും ഇത് സംബന്ധിച്ച പരാമര്‍ഷം ഉണ്ടായി. 2014ല്‍ ഉണ്ടായിരുന്ന 97328 കേസുകളില്‍നിന്നും 2030 ആകുമ്പോഴേക്കും 1,84,000 കേസുകള്‍ ആകുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെ പി നദ്ദ രാജ്യസഭയില്‍ പറയുകയുണ്ടായി.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ സി എം ആര്‍) നടത്തിയ പഠനത്തില്‍ ബംഗലൂരു, ചെന്നൈ, മുംബൈ നഗരങ്ങളില്‍ 35-44 വയസിനിടക്ക് പ്രായമുള്ളവരില്‍ ബ്രസ്റ്റ് ക്യാന്‍സറിന്റെ നിരക്ക് വര്‍ധിച്ചതായാണ് കാണുന്നത്. ഡല്‍ഹിയില്‍ ഇത് 45-54 പ്രായപരിധിയിലുള്ളവരിലാണ് വര്‍ധിക്കുന്നത്.

കൂടാതെ0-24 വയസിനിടക്ക് മുംബൈയില്‍ കാലക്രമേണ ക്യാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കും. പഠന വിവര പ്രകാരം ക്യാന്‍സര്‍ ലക്ഷണങ്ങളെ തള്ളിക്കളയുന്ന ചെറുപ്പക്കാരായ സ്ത്രീകളെ കാണാന്‍ സാധിക്കില്ലെന്നും നദ്ദ പറഞ്ഞു. പ്രസിദ്ധീകരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ബോധവല്‍കരണത്തിന്റെ കുറവും ബ്രസ്റ്റ് ക്യാന്‍സറിന്റെ ദോഷ വശങ്ങളെക്കുറിച്ചുള്ള അറിവും ഇന്ത്യന്‍ സ്ത്രീകളില്‍ കുറവാണ്.