സാധനങ്ങള്‍ എത്തിക്കാം 'സെന്റ് ഇറ്റ്' ട്രാക്കിങ് സിസ്റ്റത്തിലൂടെ

0

നിങ്ങളുടെ വീടിന് അടുത്തുള്ള ഗുപ്ത അങ്കിളിനെ പോലെ ഞങ്ങളെ കാണുക' ഈ വാക്കുകളാണ് എന്നെ Sendit.in എന്ന ഓണ്‍ലൈന്‍ വിപണിയിലേക്ക് ആകര്‍ഷിച്ചത്. ഇന്ന് ഒരുപാട് സ്റ്റാര്‍ട്ട് അപ്പുകള്‍ നിലവിലുണ്ടെങ്കിലും സെന്റ് ഇറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചത് സാധനങ്ങല്‍ എത്തിച്ചുകൊടുക്കുന്നതിലെ പ്രശ്‌നങ്ങല്‍ പരിഹരിക്കാനാണ്.

റോഡ് വഴി സഞ്ചരിക്കുന്ന എല്ലാവര്‍ക്കും ഹൈവേയിലെ ട്രക്കുകളുടെ കൂട്ടം പരിചിതമാണ്. ഇതുപോലെ ബാംഗ്ലൂര്‍ മുതല്‍ ധവന്‍ഗിരി വരെ നടത്തിയ ഒരു ബൈക്ക് റൈഡിലാണ് നവീന്‍ ബഗ്രേചയ്ക്കും പുനീതിനും ഒരു പദ്ധതി മനസ്സില്‍ ഉയര്‍ന്നുവന്നത്. സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രക്കിങ് സംവിധാനത്തിലെ പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ അവര്‍ മുന്‍കൈ എടുത്തു. പിന്നീട് അവരുടെ സുഹൃത്തുക്കളായ പങ്കജ് സിസോഡിയ, ദര്‍പ്പണ്‍ ജെയിന്‍,ഗൗരവ് എന്നിവര്‍ കൂടെ നിന്നു.

'ഇന്നത്തെ കാലത്ത് ഉപയോക്താക്കള്‍ക്ക് ഓപ്പറേറ്റര്‍മാരുമായി നേരിട്ട് ബന്ധപ്പെടേണ്ടിവരുന്നു. ഇതുവഴി വിശ്വാസം, വില എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങല്‍ ഉയര്‍ന്നുവരും. എന്നാല്‍ മറുവശത്ത് ഓപ്പ്‌റേറ്റര്‍മാര്‍ക്ക് ഓര്‍ഡര്‍ സ്വീകരിക്കുവാന്‍ വേണ്ട സംവിധാനങ്ങളില്ല.' ദര്‍പ്പണ്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെടാന്‍ ഒരു പൊതുവായ സംവിധാനമില്ല. ഇതിന് പരിഹാരമായി ഇവര്‍ക്ക് വേണ്ടി ഒരു പാലം പണിയുകയാണ് സെന്റ് ഇറ്റ്.

പല സിറ്റികള്‍ തമ്മിലും ഒരു സിറ്റിക്കുള്ളിലും ഉള്ള ചരക്കുകളുടെ നീക്കങ്ങല്‍ നിയന്ത്രിക്കുകയാണ് സെന്റ് ഇറ്റ്. ഇതിന് വേണ്ടി ഒരുകൂട്ടം വണ്ടികള്‍ ആശ്യാനുസരണം അവര്‍ ഉപയോഗിക്കുന്നു. ചരക്കുകള്‍ മാറ്റുന്നതിന് ഈ സംവിധാനത്തിലൂടെ ഒരു വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ഇതിലൂടെ സാധനങ്ങല്‍ എവിടെ എത്തിച്ചേര്‍ന്നു എന്നുള്ള വിവരങ്ങല്‍ ലഭ്യമാണ്. 'സാധനങ്ങള്‍ കൃത്യസമയത്ത് എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു. ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ ഇടപാടുകള്‍ കൃതൃമായി നടത്താന്‍ ഇത് ഉപയോഗപ്രദമാണ്. ഓര്‍ഡറുകളെ കുറിച്ചുള്ള വ്യക്തതയില്ലാതെ വാഹനം വെറുതെ ഒരു മേഖലയിലേക്ക് പോകേണ്ട ആവശ്യമില്ല.' ദര്‍പ്പണ്‍ പറയുന്നു.

സെന്റ് ഇറ്റ് ഇപ്പോള്‍ ബാംഗ്ലൂരിലും പുനയിലും പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം അവസാനത്തോടുകൂടി മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. വെബ്‌സൈറ്റ്, ആന്‍ഡ്രോയിഡ് ആപ്പ്, ടെലിഫോണ്‍ കോള്‍ ഇവയില്‍ ഏത് രീതി ഉപയോഗിച്ച് വേണമെങ്കിലും ബുക്ക് ചെയ്യാം. എല്ലാ ഓപ്പറേറ്റര്‍മാരുടെ കയ്യിലും ഒരു മൊബൈല്‍ ക്ലൈന്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. ഇതുവഴി നല്ല രീതിയില്‍ ട്രാക്ക് ചെയ്യാന്‍ സാദിക്കും.

ഇന്ന് സെന്റ് ഇറ്റ് 40 മുതല്‍ 50 വരെ ഇടപാടുകള്‍ വരെ ഒരു ദിവസം നടത്തുന്നു. 400 രൂപയാണ് ശശാശരി ടിക്കറ്റിന്റെ വില. ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി നിക്ഷേപം പ്രതീക്ഷിക്കുകയാണ് സെന്റ് ഇറ്റ്.

'മെട്രോപൊളിറ്റന്‍ ക്ലസ്റ്ററുകളാണ് ഞങ്ങളുടെ ടാര്‍ജറ്റ്. 2019 ഓടെ $175 ബില്ല്യന്റെ വ്യവസായമായി ആഗോളതലത്തില്‍ ഇത് മാരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള ചെറിയ പ്രശ്‌നങ്ങള്‍ പരിഹരക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.' ദര്‍പ്പണ്‍ പറയുന്നു.

സാധനങ്ങളുടെ ഗതാഗത സംവിധാനം ഒരു വ്യവസായത്തിലെ അസംഘടിത ഘട്ടമാണ്. ഇകൊമേഴ്‌സിന്റെയം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കമ്പനികളുടേയും ഉയര്‍ച്ച കാരണം ഈ മേഖലയില്‍ കുറച്ച് കൂടി നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഈ മേഖലയിലെ വിപണിക്ക് $2 ബില്ല്യന്റെ മൂല്ല്യമാണ് ഉള്ളത്. ഇത് ദക്ഷിണേന്ത്യയിലേയും മിഡില്‍ ഈസ്റ്റിലേയും വിപണിയെക്കാള്‍ വളരെ വലുതാണ്. ആഗോള തലത്തില്‍ ഓറിയോണ്‍ സോഫ്‌റ്റ്വെയര്‍, ഓണ്‍ഫ്‌ളീറ്റ്, ബ്രിന്‍ഗ്, ഇന്‍ഫോര്‍, ജെഡിഎ സോഫ്റ്റ്‌വെയര്‍,എലമെന്റം എന്നിവ ഏറ്റവും നല്ല കമ്പനികളാണ്.