സസ്‌റ്റൈന്‍ എര്‍ത്ത് ഗ്രാമങ്ങള്‍ക്ക് ഒരു അനുഗ്രഹം

0

ലോകത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ തന്നെ ഏകദേശം 300 മില്ല്യണ്‍ ജനങ്ങള്‍ക്ക് ഇപ്പോഴും വൈദ്യുതി അന്യമാണ് എന്നാണ്. മോശപ്പെട്ട പൈപ്പ് ലൈന്‍ കണക്ഷന്‍, പ്രകൃതി വിഭവങ്ങള്‍ ഉണ്ടായിട്ടും ആവശ്യമായ എനര്‍ജി സൃഷ്ടിക്കാന്‍ കഴിയാതെ വരിക, സാമ്പത്തികമായ ചിലവുകള്‍ താങ്ങാനാകാതെ വരിക എന്നതൊക്കെയാണ് ഇന്ത്യയിലെ ഊര്‍ജ്ജ മേഖലയിലെ ചില കഴിവുകേടുകള്‍.

ബയോഗ്യാസിനെ പാചകത്തിനുള്ള ഇന്ധനമാക്കി മാറ്റി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് സസ്‌റ്റൈന്‍ എര്‍ത്ത്( Sustain Earth) എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ ലക്ഷ്യം.

ദേശീയ ഊര്‍ജ്ജ വിതരണത്തിന്റെ തദ്ദേശീയ ശാഖകള്‍ ഒക്കെ ഉണ്ടെങ്കിലും അവയൊക്കെ അപകടകാരികളും ലാഭമില്ലാത്തവയുമാണ്. നമ്മുടെ രാജ്യത്തിലെ ലഭ്യമാകുന്ന ഊര്‍ജ്ജത്തിലെ ഏറിയ പങ്കും ചിലവാകുന്നത് വീട്ടാവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. രാജ്യത്തിന്റെ ഗ്രാമീണ അന്തരീക്ഷത്തില്‍ ജീവിക്കുന്ന 86 ശതമാനവും മനുഷ്യ ശരീരത്തിന് അപകടകരമായ ബയോ മാസ്സിലാണ് ആഹാരം പാചകം ചെയ്യുന്നത്.

ന്യൂ ഡല്‍ഹിയിലെ TERI യൂണിവേഴ്‌സിറ്റിയില്‍ പി ജി പഠനത്തിനിടയിലാണ് സസ്‌റ്റൈന്‍ എര്‍ത്തിന്റെ സ്ഥാപകരായ കൗശിക്, പീയുഷ്, ശങ്കര്‍ എന്നിവര്‍ കണ്ടു മുട്ടുന്നത്. മൂന്ന് പേരും വ്യത്യസ്തമായ എഞ്ചിനിയറിംഗ് പശ്ചാത്തലങ്ങളില്‍ നിന്നാണ് വന്നതെങ്കിലും മൂവരുടെയും ആശയം ഒന്ന് തന്നെ ആയിരുന്നു.

'2012ല്‍ ഒരു ആഴ്ചയിലെ അവധി ദിവസത്തില്‍ ഡല്‍ഹിയിലെ ഒരു NGO സംഘടിപ്പിച്ച ഒരു ട്രെക്കിംഗിലൂടെ ഒരു ഗ്രാമത്തിലേക്ക് ഞങ്ങള്‍ പോയി. വൈദ്യുതി ഉള്‍പ്പടെയുള്ള ഊര്‍ജ്ജത്തിന്റെ വളരെ പരിതാപകരമായ ലഭ്യത ഞങ്ങള്‍ ആ ഗ്രാമത്തില്‍ കാണുകയുണ്ടായി. അതും രാജ്യത്തിന്റെ തലസ്ഥാനത്ത് നിന്നും അധികം ദൂരം ഇല്ലാത്ത ഒരിടത്ത്. ' കൗശിക് പറയുന്നു. അവിടെ നിന്നാണ് ഈ മൂവര്‍ സംഘം റീഡ് (REED Renewable Energy for Economic Development) ആരംഭിച്ചത്. മാസങ്ങള്‍ക്ക് ശേഷം അത് സസ്‌റ്റൈന്‍ എര്‍ത്ത് (Sustain Earth) ആയി പരിണമിച്ചത്.

അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു. ആ ഗ്രാമത്തിലെ 50 ശതമാനം വീടുകളിലും പശുക്കള്‍ ഉണ്ട്. എന്നാല്‍ അതിലെ 1 ശതമാനം കര്‍ഷകര്‍ മാത്രമേ അതില്‍ നിന്ന് ബയോഗ്യാസ് ഉണ്ടാക്കുന്നുള്ളൂ. '20 കിലോഗ്രാം ചാണകം കൊണ്ട് ഒരു ക്യുബിക് മീറ്റര്‍ ബയോഗ്യാസ് ( 1 ക്യുബിക് മീറ്റര്‍ ബയോഗ്യാസ് = 400gm LPG) ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതിനു രണ്ടോ മൂന്നോ പശുവിന്റെ ചാണകം മതിയാകും. ഇത്രയും ബയോഗ്യാസ് കൊണ്ട് ഒന്നോ രണ്ടോ കുടുംബത്തിനു ദിവസവും മൂന്ന് ഊണ് വരെ പാചകം ചെയ്യാം.' കൗശിക് പറയുന്നു.

സസ്‌റ്റൈന്‍ എര്‍ത്തിന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍ ആണ് ഗൗ ഗ്യാസ്(Gau Gas). വളരെ ചിലവ് കുറഞ്ഞതും കുറച്ചധികം കാലം നിലനില്‍ക്കുന്നതുമായ ഗൗ ഗ്യാസില്‍, വീട്ടിലെ സ്റ്റൗകളില്‍ നിന്ന് നേരിട്ട് ഒരു ഫാബ്രിക് ബാഗുമായി ബന്ധിപ്പിക്കും. മറ്റു ബയോഗ്യാസ് പ്ലാന്റുകളില്‍ നിന്ന് വ്യത്യസ്തമായി ഗൗ ഗ്യാസില്‍ വേണ്ടത് വളരെ കുറച്ച് സാധനങ്ങളും അതിനായി വളരെ കുറച്ചു സമയവുമാണ്. കൂടാതെ ഇത് ഉപയോഗിക്കാനും എളുപ്പമാണ്.

'ഇപ്പോള്‍ ഗൗ ഗ്യാസിനെ വാണിജ്യവത്കരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ഞങ്ങളുടെ ടെക്‌നോളജി പാര്‍ട്ട്ണര്‍ ആക്കി ഇപ്പോള്‍ ഗൗ ഗ്യാസിനെ, ബയോഗ്യാസ് പ്രോഗ്രാമുകള്‍ നടപ്പാക്കുന്ന പല സംഘടനകളുമായി ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ഗൗ ഗ്യാസിന്റെ വില വളരെ തുച്ഛമായത് കൊണ്ട് ഓഹരി ഉടമകള്‍ക്കും കര്‍ഷകര്‍ക്കും ലാഭകരമാകും. ഒരു എന്‍ ജി ഓയോ എം എഫ് ഐയോ ബയോഗ്യാസ് പ്രോഗ്രാം ഏറ്റെടുത്ത് അവരവരുടെ പ്രവര്‍ത്തന മേഖലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. ഈ ശൃംഖലയില്‍ കര്‍ഷകന്‍, ലഭ്യമാക്കുന്ന സംഘടന ഒപ്പം സസ്‌റ്റൈന്‍ എര്‍ത്ത് എന്നിങ്ങനെ മൂന്ന് പേര്‍ക്കും പ്രയോജനമുണ്ടാകണം.' കൗശിക് പറയുന്നു

ഒരു പുതിയ സംരംഭം അവതരിപ്പിക്കുമ്പോള്‍ പല തിരിച്ചടികള്‍ നേരിട്ടേക്കാം എന്ന് ഇവര്‍ മനസ്സിലാക്കുന്നു,'ഞങ്ങള്‍ ആദ്യം പത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടത്തി. വിവിധ സ്ഥലങ്ങളില്‍ നിന്ന് ഞങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ പല അവസ്ഥകളിലേക്കും കൂടുതല്‍ ഊന്നല്‍ നല്‍കുവാന്‍ നമുക്ക് സഹായകരമായി.' ഇവരുടെ അടുത്ത പ്രവര്‍ത്തനം കര്‍ണാടകയിലും ആന്ധ്ര പ്രദേശിലുമാണ്. അവിടെയുള്ളവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി അവര്‍ക്ക് വേണ്ട ടെക്‌നോളജിയില്‍ സഹായം നല്‍കുക എന്നതാണ് ലക്ഷ്യം.

ക്ഷീര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുക എന്നതായിരുന്നു പ്രധാനം. ആ പരിസരത്തെ ഭൂമിശാസ്ത്രപരമായ വ്യത്യാസം മാത്രമല്ല പ്രശ്‌നം. 'നമ്മള്‍ നേരിട്ട് കര്‍ഷകരുടെ അടുത്തേക്ക് പോയാല്‍ അവര്‍ നമ്മളെ വിശ്വസിക്കില്ല. ആന്ധ്ര പ്രദേശില്‍ ഞങ്ങള്‍ കാര്‍ഷിക വകുപ്പ്, മൃഗ ക്ഷേമ ബോര്‍ഡ്, രണ്ടു ഗോ ശാലകള്‍ ഒപ്പം പുരോഗമനരായ ചില കര്‍ഷകര്‍ എന്നിവരുമൊത്ത് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആന്ധ്ര പ്രദേശ്, കര്‍ണാടക, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെ ചില എന്‍ ജി ഓകളുമായി ഞങ്ങള്‍ ചര്‍ച്ചയിലാണ്.' കൗശിക് പറയുന്നു.

കര്‍ഷകരുടെ അവസ്ഥ മനസ്സിലാക്കാനും അതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനും മദ്ധ്യസ്ഥര്‍ ആവശ്യമാണ്. ഒരു ഉല്‍പന്നത്തിന്റെ വിജയത്തിന് അതിന്റെ ഉപഭോക്താക്കള്‍ പ്രധാന ഘടകമാണ്. അവരുടെ സംതൃപ്തിയെ ആശ്രയിച്ചിരിക്കും ആ ഉല്‍പന്നത്തിന്റെ ഗുണമേന്മ.

സസ്‌റ്റൈന്‍ എര്‍ത്തിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

http://www.sustainearth.in/