സംസ്ഥാനത്തിലാദ്യമായി സ്റ്റൂഡന്റ്സ് റാപ്പിഡ് റസ്പോൺസ് ഫോഴ്സ്

സംസ്ഥാനത്തിലാദ്യമായി സ്റ്റൂഡന്റ്സ് റാപ്പിഡ് റസ്പോൺസ് ഫോഴ്സ്

Sunday December 25, 2016,

1 min Read

സ്റ്റൂഡന്റ്സ് റാപ്പിഡ് റസ്പോൺസ് ഫോഴ്സ് (SRRF) സംസ്ഥാനത്തിലാദ്യമായി കോഴിക്കോട് ജില്ലയിൽ പ്രവർത്തനമാരംഭിക്കുകയാണ്. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ കീഴിലാണ്‌ ഈ സേന രൂപീകരിക്കപ്പെടുന്നത്‌. മലയോര മേഖലകളിലും മറ്റും ദുരന്തങ്ങളെ നേരിടുന്നതിനും ദുരന്തത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചവരെ പുനരധിവസിപ്പിക്കുന്നതിനുമായി ജനങ്ങളെ പ്രാപ്തരാക്കുകയെന്നതാണ് സേനയുടെ അടിസ്ഥാന ലക്ഷ്യം.

image


 എന്നിരുന്നാലും കോഴിക്കോട് ജില്ലയിലെ ദുരന്തനിവാരണ മേഖലകളിലെവിടേയും ഇവരുടെ സേവനം പ്രയോജനപ്പെടുത്തി രക്ഷാപ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ആദ്യപടിയെന്ന നിലയിൽ താമരശ്ശേരി താലൂക്കിലെ കോടഞ്ചേരി ഗവൺമെന്റ് കോളേജിലെ 50 വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ച് കൊണ്ട് സ്റ്റുഡന്റ് റാപ്പിഡ് ഫോഴ്സിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ. ഇ. ചന്ദ്രശേഖരൻ 23ന് രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് നിർവ്വഹിക്കുകയാണ്. പശുക്കടവ്‌ ഉണ്ടായ ദുരന്തത്തിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളിൽ നിന്നാണ്‌ ഇങ്ങനെ ഒരു ആശയം ഉരുത്തിരിഞ്ഞത്‌. തദ്ദേശീയരായ യുവാക്കൾക്ക്‌ ഉള്ള അത്രയും 'ലോക്കൽ നോളജ്‌' NDRF പോലുള്ള സേനയുടെ ട്രെയിങ്ങുമായി ചേർന്നാൽ നമുക്ക്‌ വളരെ ഫലപ്രദമായി ഇടപെടാൻ സാധിക്കും. സർക്കാർ തലത്തിൽ ദ്രുതഗതിയിലായിരുന്നു ഇതിന്‌ വേണ്ട അംഗീകാരവും ഉത്തരവുകളും കിട്ടിയത്‌. ക്യാമ്പ് രൂപീകരണത്തോടൊപ്പം സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ ടെറിട്ടോറിയൽ ആർമി, മെഡിക്കൽ, പോലീസ്, അഗ്നിശമനസേന, തീരദേശസേന, ദുരന്തനിവാരണ വിഭാഗം, ദേശീയ ദുരന്തനിവാരണ സേന എന്നിവയിലെ വിദഗ്ദ്ധസംഘം വിദ്യാർത്ഥികൾക്ക് അതത് വിഷയങ്ങളിൽ ക്ലാസും പരിശീലനവും നൽകും.