'വാഡി' വന്നാല്‍ ശുദ്ധമായ കുടിവെളളം

0


ഇതൊന്നു പരീക്ഷിച്ചു നോക്കൂ

1. ഒരു ചെറിയ കുപ്പിയില്‍ അഴുക്ക് വെള്ളം എടുക്കുക.

2. അത് കുറച്ച് സമയം വെയിലത്ത് വയ്ക്കുക.

3. കുറച്ച് സമയം കാത്തിരിക്കുക.

4. നോക്കൂ..ഇപ്പോള്‍ മുമ്പിലിരിക്കുന്ന വെള്ളം നിങ്ങള്‍ക്ക് ധൈര്യപൂര്‍വ്വം കുടിക്കാം

വെള്ളം വീഞ്ഞാക്കുന്ന അത്ഭുതം പോലൊന്നുമല്ല ഇത്. സോഡിസ് മെതേഡ് എന്ന ശുദ്ധമായ ശാസ്ത്രം മാത്രം. യുണിസെഫ്, റെഡ് ക്രോസ്, ഡബ്യൂ.എച്ച്.ഒ എന്നിവര്‍ അംഗീകരിച്ച ഈ രീതി അനുസരിച്ച് സൂര്യന്റെ അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ വെളളത്തിലെ വൈറസുകളേയും ബാക്ടീരിയകളേയും മറ്റും നശിപ്പിക്കുന്നു.ഇതോടെ തിളപ്പിക്കാതെയും ക്ലോറിനോ ബാറ്ററികളോ ഉപയോഗിക്കാതെയും വെള്ളം ശുദ്ധിയാക്കാനാകുന്നു.

എന്നാല്‍ എത്ര സമയമാണ് അശുദ്ധജലം സോഡിസ് ചെയ്യാനായി വെയിലത്ത് വയ്‌ക്കേണ്ടതെന്ന് പലര്‍ക്കും അറിയില്ല. ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഒരു സൂപ്പര്‍ ഐഡിയയുമായാണ് ആസ്ട്രിയന്‍ സോഷ്യല്‍ സംരംഭമായ ഹിലിയോസ് രംഗത്തെത്തിയിരിക്കുന്നത്. വാഡി (വാട്ടര്‍ ഡിസിന്‍ഫെക്ഷന്‍) ഉപയോഗിച്ച് ഇവയിലെ ബാക്ടീരിയകളും മറ്റും നശിച്ചോ എന്ന് കണ്ടെത്താനാകും. വെള്ളം സുരക്ഷിതമാകുന്നതോടെ വാഡിയിലെ വിഷമിച്ചിരിക്കുന്ന പോലുള്ള സ്‌മൈലി മുഖം പുഞ്ചിരിക്കുന്ന രീതിയില്‍ ആകുന്നു.

ജലജന്യരോഗങ്ങള്‍ തടയുന്നതിനായി ഇന്ത്യയില്‍ ഹെല്‍ത്ത് ഇംപാക്ട് സ്റ്റഡി (ഹിസ്) യില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഹീലിയോസ്. സുരക്ഷിതമായ കുടിവെള്ളം നല്‍കുന്ന വാഡിയുടെ വില്‍പ്പന, സ്ത്രീകള്‍ക്ക് ജോലി എന്നിവയും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രതിവര്‍ഷം 37.7 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ജലജന്യരോഗം ഉണ്ടാകുന്നു. വയറിളക്കം ബാധിച്ച് 1.5 ദശലക്ഷം കുട്ടികളാണ് മരിക്കുന്നത്. ഇതേ തുടര്‍ന്ന് 73 ദശലക്ഷം ജോലിസമയം നഷ്ടമാകുന്നു. ഇതിലൂടെയുണ്ടാകുന്ന സാമ്പത്തിക നഷ്ടം പ്രതിവര്‍ഷം 600 ഡോളറാണ്. വാഡിയുടെ സഹായത്തോടെ ജലജന്യരോഗങ്ങള്‍ വന്‍തോതില്‍ കുറയ്ക്കാനാകുമെന്നാണ് ഹീലിയോസ് സ്ഥാപകനായ മാര്‍ട്ടിന്‍ വേസിയന്‍ പറയുന്നത്.

ഈ വിഷയത്തില്‍ വിപുലമായൊരു പഠനം നടത്തുന്നതിനായി ഹീലിയോസ് 135,000 ഡോളര്‍ ശേഖരിക്കനായി ഒരു ക്രൗഡ് ഫണ്ടിങ് പ്രോഗ്രാം നടത്തിയിരുന്നു. സംവാബാ, മഹാരാജ കൃഷ്ണ ചന്ദ്ര ഗജപതി മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലിന്റെ സഹായത്തോടെ ഒറീസയിലാണ് ഹീലിയോസ് പഠനം നടത്തിയത്. ഇവയുടെ ഫലം 2015 ഫെബ്രവരിയില്‍ കൊല്‍ക്കത്തയില്‍ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഓണ്‍ പബ്ലിത് ഹെല്‍ത്തില്‍ അവതരിപ്പിച്ചു.

ഇപ്പോള്‍ ചെറുയന്ത്രങ്ങള്‍ മാത്രമാണ് കമ്പനി തയ്യാറാക്കുന്നത്. വൈകാതെ അവ മെഷിന്‍ തലത്തില്‍ തയ്യാറാക്കാനാണ് ഉദ്യേശിക്കുന്നത്. നിലവില്‍ 1000 രൂപ വിലയുള്ള പ്രോഡക്ടിന്റെ വില 600 ആക്കി കുറയ്ക്കാനാണ് ശ്രമം.വാഡിക്ക് രണ്ട് വര്‍ഷത്തെ റീപ്ലേസ്‌മെന്റ് വാറണ്ടിയുണ്ട്.