മൈന്‍ഡ്ട്രീയുടെ വിജയമന്ത്രം

0

സംരംഭകത്വം എന്ന് വാക്ക് ഒട്ടും പരിചിതമല്ലാത്ത കാലഘട്ടമായ 1998ല്‍, ഇന്ത്യയിലെ തുറമുഖ നഗരമായ വിശാഖപട്ടണത്ത് ഒരു കൂട്ടം ചെറുപ്പക്കാര്‍ ബിസിനസ് തുടങ്ങുന്നതിനെ പറ്റി തലപുകഞ്ഞ് ആലോച്ചിക്കുകയായിരുന്നു. ഒന്നും രണ്ടും പേരല്ല, പത്ത് പേര്‍ അടങ്ങുന്ന ആ കൂട്ടം പിന്നീട് ഒരു സംരംഭത്തിന്റെ സ്ഥാപകരായി മാറി. ആ സംരംഭം ഇന്ന് മൈന്‍ഡ്ട്രീ എന്ന് അറിയപെടുന്ന പ്രമുഖ കമ്പനിയാണ്. 700 മില്യണ്‍ ഡോളര്‍ വരുമാനമുള്ള, 23 ശതമാനത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന മൈന്‍ഡ്ട്രീയില്‍, 15,000 തൊഴിലാളികള്‍ 14 രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന 23 ഓഫീസുകളിലായി ജോലി ചെയ്യുന്നു.

ഒരേ ഒരു കാര്യമാണ് സ്ഥാപനത്തെ മുന്നോട്ട് നയിച്ചതെന്ന് സഹസ്ഥാപകരില്‍ ഒരാളായ എന്‍.പി. പാര്‍ഥസാരഥി വ്യവസായികള്‍ക്ക് വേണ്ടിയുള്ള ജഗ് രിതി യാത്രാ സമ്മേളനത്തില്‍ പ്രസംഗിക്കവേ പറഞ്ഞു. കാര്യങ്ങള്‍ ചെയ്യുന്നതിലെ വ്യത്യസ്ത ശൈലിയാണ് ഊര്‍ജ്ജമായതും കമ്പനിയുടെ വളര്‍ച്ച നിര്‍ണയിച്ചതും. പേര് കണ്ടെത്തുന്നത് മുതല്‍ ഈ അസാധാരണമായ വ്യത്യസ്ത പ്രകടമാണ്. അത് വരെ വ്യവ്യസായ രംഗത്ത് ആരും കേട്ടിട്ടില്ലാത്ത ഒരു സമ്പ്രദായത്തിന് തുടക്കം കുറിച്ചു. സ്വന്തമായി പേര് കണ്ടെത്തുന്നതിനു പകരം കമ്പനി അത് പുറം കരാറുകാരെ ഏല്‍പ്പിച്ചു. ആഗോള തലത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന പേരായിരിക്കണം, വെബ്‌സൈറ്റിനുള്ള ലിങ്ക് ലഭ്യമായിരിക്കണം ഇവയായിരുന്നു നിര്‍ദേശങ്ങള്‍. 700ല്‍ അധികം ലഭിച്ച അഭിപ്രായങ്ങളില്‍ നിന്നാണ് മൈന്‍ഡ്ട്രീ എന്ന് പേര് തിരഞ്ഞെടുത്ത് പാര്‍ഥസാരഥി പറഞ്ഞു.

ഓട്ടിസവും ലോഗോയും

കമ്പനിയുടെ ഓരോ തീരുമാനങ്ങളിലും ഈ വ്യത്യസ്തത പ്രകടമാണ്. ഉദാഹരണത്തിന് മൈന്‍ഡ്ട്രീയുടെ ലോഗോ ജനിച്ചത് ഓട്ടിസം സ്‌കൂളില്‍ നിന്നാണ്. ആ കഥ ഇങ്ങനെ: ഒരു ദിവസം മൈന്‍ഡ്ട്രീയുടെ സഹ സ്ഥാപകര്‍ ലോഗോ തീരുമാനിക്കാന്‍ ഓട്ടിസം ബാധിച്ച കുട്ടികളുടെ സ്‌കൂള്‍ സന്ദര്‍ശിച്ചു. ക്ലാസ്സ് എടുത്തതിനു ശേഷം അവര്‍ കുട്ടികളെ വിവിധ തരത്തിലുള്ള ലോഗോകള്‍ കാണിച്ചു. ആ പരിശീലനം തുടര്‍ന്നു കൊണ്ടേയിരുന്നു. അത് മനോഹരമായ ദൃശ്യകാവ്യത്തിലേക്ക് വഴി തെളിയിച്ചു. മൈന്‍ഡ്ട്രീ സ്ഥാപകര്‍ക്ക് അവര്‍ക്ക് ഇണങ്ങിയ ലോഗോ അതില്‍ കാണുകയും ചെയ്തു. നീല വര പ്രതിനിധാനം ചെയ്യുന്നത് മൈന്‍ഡ്ട്രീയുടെ ഭാവന ലോകമാണ്. ചുവപ്പ് നിറം പ്രവര്‍ത്തിയെ സൂചിപ്പിക്കുന്നു, ഇടത് വശത്തുള്ള മഞ്ഞ നിറം ആനന്ദത്തെയും.

സ്പാസ്റ്റിക്ക് സൊസൈറ്റി ഓഫ് കര്‍ണാടകയിലെ കുട്ടികള്‍ വരച്ച ജീവിതഗന്ധിയായ ചിത്രങ്ങളും, കൊളാഷുമാണ് മൈന്‍ഡ്ട്രീയുടെ ഓഫീസിലെ ചുമരുകള്‍ക്ക് നിറം നല്‍കിയിരിക്കുന്നത്.

വിജയത്തിന്റെ ജീവിത വൃത്തം

ഓഫീസില്‍ നടന്ന ഒരു ആകസ്മിക സംഭവം വിവരിച്ച പാര്‍ഥസാരഥി മൈന്‍ഡ്ട്രീയുടെ വളര്‍ച്ചയില്‍ സങ്കല്‍പശക്തി എങ്ങനെയാണു സുപ്രധാന പങ്ക് വഹിച്ചത് എന്ന് വിശദീകരിച്ചു.

'ജീവനക്കാരില്‍ ഒരാള്‍ ഉദ്യോഗം രാജിവെക്കുന്നതായി മാനേജരിനോട് പറഞ്ഞു. ഐ.ബി.എംമോ, മൈക്രോസോഫ്‌റ്റോ പോലെ പ്രശസ്തമല്ലാത്ത മൈന്‍ഡ്ട്രീയില്‍ തുടരുന്നതില്‍ ഭാര്യാപിതാവ്

ആശങ്ക അറിയിച്ചതാണ് രാജികാരണമായി അദ്ദേഹം മാനേജറോട് പറഞ്ഞത്. ജീവനക്കാരനെ കൈയോഴിയുന്നതിന് പകരം ആ മാനേജര്‍ ജീവിതത്തിന്റെ വൃത്തം എന്ന് പേരില്‍ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സ്ഥാപനത്തില്‍ ഉള്ള സ്ഥാനത്തെ പറ്റിയും എന്താണ് അവര്‍ ചെയ്യുന്നത് എന്നും മനസിലാക്കാനുള്ള ലേഖനങ്ങള്‍ ഉള്‍കൊള്ളിച്ച് മാസിക ആരംഭിച്ചു. ഈ നീക്കം വന്‍ വിജയം നേടി. താമസിയാതെ മറ്റ് ഭാഷകളിലും ഇത് പ്രസിദ്ധീകരിച്ചു,' അദ്ദേഹം അനുസ്മരിച്ചു.

മറ്റ് വ്യത്യസ്തതകള്‍

കമ്പനി ഒന്നടങ്കമാണ് മുല്യങ്ങള്‍ വളര്‍ത്തിയെടുത്തത്. ജീവനക്കാരെ മൈന്‍ഡ്ട്രീ മൈന്‍ഡ്‌സ് എന്നാണ് അഭിസംബോധന ചെയ്യുന്നത്. കാരണം വിഭവമായി മാത്രം അവരെ കാണുമ്പോള്‍ ജീവനക്കാര്‍ക്ക് സ്ഥാപനം വളര്‍ത്തിയെടുക്കുന്നതില്‍ താത്പര്യം കുറയ്ക്കും. ജനങ്ങളുടെ സംവിധാനമായാണ് എച്ച് ആറിനെ കാണുന്നത്. എല്ലാ മനസുകളുടെയും കൂട്ടായ്മയയാണ് ചര്‍ച്ചകള്‍. ഓരോ ജോലിയും അടിയന്തര ദൗത്യമായിയാണ് മൈന്‍ഡ്ട്രീ ടീം കണക്കാക്കുന്നത്. കൂടാതെ അപൂര്‍വ കേന്ദ്രങ്ങളില്‍ നിന്ന് പോലും പഠിക്കാനുള്ള ത്വരയാണ് ഈ സ്ഥാപനത്തിന്റെ വിജയരഹസ്യം.

ഉദാഹരണത്തിന് ഒരാളുടെ ജീവന്‍ രക്ഷിക്കുന്നതിലും ഉപരിയായി വേറൊരു ദൗത്യമില്ലെന്നു വിശ്വസിക്കുന്ന മൈന്‍ഡ്ട്രീ മാനേജ്‌മെന്റ് പ്രശസ്ത ഹൃദ്‌രോഗ വിദഗ്ദ്ധനായ ഡോ ദേവി ഷെട്ടിയെ പോലെയുള്ള ഡോക്ടര്‍മാരെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചര്‍ച്ചകളിലേക്ക് ക്ഷണിച്ച് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഓരോ ദിവസവും ശ്രമിക്കുന്നു.

വ്യക്തിപരമായ പാഠങ്ങള്‍

ജീവിതത്തിലെ ചില നിസാര കാര്യങ്ങളാണ് വിജയത്തിലേക്ക് നിങ്ങളെ നയിക്കുന്നത്, പണം മാത്രമല്ല പാര്‍ഥസാരഥി യുവാക്കളെ ഉപദേശിക്കുന്നു. ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് വ്യവസായിയായി അദ്ദേഹം കുറച്ചു ആദര്‍ശങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു. സാധാരണ വ്യക്തികളെ അസാധാരണ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് പ്രാപ്തമാക്കുന്നു. ഒരു മാരത്തോണ്‍ ഓട്ടക്കാരനായിരിക്കണമെന്നാണ് വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വ്യവസായികള്‍ക്കും

ആത്യന്തികമായ നിര്‍ദേശം.

ഒരു മാരത്തോണ്‍ ഓട്ടം പോലെ സുസ്ഥിരമായ ബിസിനസ് കെട്ടിപടുക്കുമ്പോള്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വേദന അനുഭവപ്പെടാം, പക്ഷെ അതിനെ മറികടന്നു മുന്നോട്ടു പോയാല്‍ മാത്രമേ വിജയപഥത്തില്‍ എത്താന്‍ സാധിക്കൂ എന്ന് അദേഹം ചൂണ്ടികാട്ടുന്നു.