പഠനവും കളിയും തോളോട് തോള്‍ ചേര്‍ന്ന് 'ക്രോസ് ഓവര്‍'

0

ഒരു ചെറിയ ഗ്രാമത്തില്‍ വളര്‍ന്ന സത്‌നം സിംഗിനെ ഒരുനാള്‍ അവന്റെ അച്ഛന്‍ ഒരു ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ കൂട്ടിക്കൊണ്ട് പോയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. 2015ല്‍ നാഷണല്‍ ബാസ്‌കറ്റ് ബോള്‍ അതോറിറ്റി തിരഞ്ഞെടുത്ത ആദ്യ ഇന്ത്യാക്കാരനാണ് സത്‌നം സിംഗ്. പഠനവും കായിക അഭ്യാസവും ഒരുമിച്ച് കൊണ്ടുപോകുക എന്ന ചിന്തയാണ് ക്രോസ്സ് ഓവര്‍ ബാസ്‌കറ്റ് ബോള്‍ ആന്‍ഡ് സ്‌കോളേഴ്‌സ് അക്കാദമിയുടെ ജനനത്തിന് കാരണം. അധ്യാപകനും ബാസ്‌കറ്റ് ബോള്‍ പരിശീലകനുമായ ഷോണ്‍ ജയചന്ദ്രന്റെ ആശയമാണിതിന് പിന്നില്‍. അദ്ദേഹം വിദ്യാര്‍ത്ഥികളുടെ പഠന മികവും ഒപ്പം കായിക മികവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇതാരംഭിച്ചത്. 

ഇന്ത്യപോലെ ജനസംഖ്യ വര്‍ധനവുള്ള ഒരു രാജ്യത്ത് ബോസ്‌കറ്റ് ബോളുപോലുള്ള ഒരു കളിക്ക് അവസരങ്ങള്‍ വളരെകുറവായിരുന്നു. അത് വളര്‍ത്തിയെടുക്കാനാണ് ഷോണ്‍ ശ്രമിച്ചത്. വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബത്തനും ഈ അക്കാദമിയുടെ പ്രാധാന്യവും മനസിലാക്കിക്കൊടുത്തു. ഒരു പ്രൊഫഷണല്‍ അത്‌ലറ്റിനെ വളര്‍ത്തിയെടുക്കുകയായിരുന്നില്ല ഇതിന്റെ ലക്ഷ്യം. മറിച്ച് വിദ്യാര്‍ഥികളുടെ പഠന മികവിനൊപ്പം ഉള്ളിലുള്ള കായിക കഴിവുകളും വളര്‍ത്തുകയായിരുന്നു. ഇത്തരം പരിശ്രമങ്ങളിലൂടെ ചിലപ്പോള്‍ മറ്റൊരു സത്‌നം സിംഗ് ജനിച്ചാലോ എന്ന ചിന്തയും ഇതിന് പിന്നില്‍ ഉണ്ടായിരുന്നു.

2012ല്‍ ചെന്നൈയിലെ അടയാറിലുള്ള സെന്റ് പാട്രിക് സ്‌കൂളിലാണ് ക്രോസ്സ് ഓവര്‍ തങ്ങളുടെ ആദ്യ പദ്ധതി ആരംഭിച്ചത്. 45 വിദ്യാര്‍ഥികളും മൂന്ന് ക്രോസ്സ് ഓവര്‍ അംഗങ്ങളും അടങ്ങുന്ന പദ്ധതി എട്ടു ദിവസമാണ് നീണ്ടു നിന്നത്. ഇതിന്റെ ഫലം വളരെ വ്യക്തമായിരുന്നു. കായിക മേഖലയില്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ ആവേശം കാണിച്ചു. പഠനത്തിലും അവര്‍ ഉത്തരവാദിത്തം കാട്ടി.

ഈ പദ്ധതി 10 ദിവസമാണ് നടന്നത്. രാവിലെ 4 മണി മുതല്‍ വൈകിട്ട് 7.30 വരെ. ഇത് വളരെക്കുറച്ച് വരുമാനമുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായാണ് സംഘടിപ്പിച്ചത്. ഒരു ദിവസം എട്ട് സ്റ്റേഷനുകളിലാണ് പദ്ധതി നടത്തിയത്. കുട്ടികള്‍ ഇതനുസരിച്ച് പങ്കെടുത്തു. ഇതില്‍ ക്ലാസ്സ് റൂം സെക്ഷന്‍, യോഗ, ബോള്‍ ഹാന്‍ഡിലിംഗ്, ഷൂട്ടിംഗ്, പാസ്സിംഗ് ദ ബോള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പരിശീലനത്തിനൊടുവില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു ക്രോസ്സ് ഓവര്‍ ഷര്‍ട്ടും ബാസ്‌കറ്റ് ബോളും സമ്മാനമായി നല്‍കിയിരുന്നു.

സ്‌കൂളിലും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ക്ലാസ്സുകള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തി. അക്കാദമിക്ക് മുന്നോട്ട് പോകാന്‍ ചില കോര്‍പ്പറേറ്റുകളുടെ സഹായം വണ്ടിവന്നു. ചില കോളജ് വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷ ഫെലോഷിപ്പ് നേടാനായിരുന്നു ഇത്. രണ്ടാം വര്‍ഷത്തില്‍ 400 കുട്ടികളാണ് അക്കാദമിയില്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷം എട്ട് യു എസ് യൂനിവേഴ്‌സിറ്റി അത്‌ലെറ്റുകളുമുണ്ടായിരുന്നു.

ക്രോസ്സ് ഓവര്‍ 50:50 എന്ന് രീതിയിലാണ് പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും പങ്കെടുപ്പിച്ചിരുന്നത്. ലിംഗ സമത്വം ഒരു വളരെ വലിയ സന്ദേശമായി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. ഇത് ചെറുപ്രായത്തിലെ ആവശ്യമാണെന്ന് അവര്‍ മനസിലാക്കിയിരുന്നു. രണ്ടാം വര്‍ഷം പെണ്‍കുട്ടികളായിരുന്നു കൂടുതല്‍ ഉണ്ടായിരുന്നത്. 65 ശതമാനം പെണ്‍കുട്ടികളായിരുന്നു. അവര്‍ക്ക് നേതൃത്വപാടവവും ആശയവിനിമയ പാടവവും ഇതിലൂടെ ലഭിച്ചിരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ച് അവരെ കൂടുതല്‍ ഗെയിമുകളില്‍ പങ്കെടുപ്പിച്ചു.

ചില നിക്ഷേപകര്‍ രംഗത്തെത്തിയെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഇതും രണ്ടും ചേര്‍ത്ത് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായി. അവരുടെ ആദ്യ പരിപാടിക്ക് 7000 യു എസ് ഡോളറുകളാണ് വേണ്ടിവന്നത്. രണ്ട് ആഴ്ച പരിപാടിക്ക് 100 ഡോളറുകളും. യു എസില്‍ രണ്ടാഴ്ചത്തെ പരിപാടിക്ക് 300 ഡോളറിന് മുകളിലാണ് ചെലവാകുന്നത്.

ക്രോസ്സ് ഓവറില്‍ ശമ്പളം നല്‍കുന്ന ജോലിക്കാര്‍ക്ക് പകരം വോളന്റിയര്‍മാരാണ് ഉണ്ടായിരുന്നത്. ധാരാളം യു എസ് കളിക്കാരും ഹൈസ്‌കൂള്‍ കുട്ടികളും കളിച്ചിരുന്ന ക്രോസ്സ് ഓവറില്‍ ധാരാളം വോളന്റിയേഴ്‌സ് ഉണ്ടായിരുന്നു. ക്രോസ്സ് ഓവര്‍ ഫണ്ട് പല ഇടങ്ങളില്‍ നിന്നാണ് ശേഖരിച്ചിരുന്നത്. യു എസ് കോണ്‍സുലേറ്റ്, യു എസ് എമ്പസി, യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് എന്നിവ നിലവില്‍ ഫണ്ട് നല്‍കാമെന്നേറ്റിട്ടുണ്ട്. നിലവില്‍ ബിയോണ്ട് സ്‌പോര്‍ട്‌സ് അവാര്‍ഡിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.

രക്ഷകര്‍ത്താക്കള്‍ക്ക് ക്രോസ്സ് ഓവറിനെക്കുറിച്ച് മികച്ച പ്രതികരണമായിരുന്നു. തങ്ങളുടെ മക്കള്‍ കായിക രംഗത്തും കരിയറിലും മികച്ച വിജയം നേടുന്നതില്‍ അവര്‍ അഭിമാനിച്ചു. അക്കാദമിക പഠനവും അത്‌ലറ്റിക് പഠനവും ഒരുമിച്ചുള്ള സ്‌കൂളുകളാണ് ഷോണിന്റെ സ്വപ്നം. ഉടന്‍ തന്നെ ആത് ആരംഭിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.