ഓണ്‍ലൈന്‍ വിപണിയില്‍ തലയുയര്‍ത്തി റോക്ക് ആന്റ് ഷോപ്പ് ഡോട്ട് കോം

0

ലക്ഷ്വറി ഉല്‍പന്നങ്ങള്‍ക്ക് ഇ-കൊമേഴ്‌സ് രംഗത്തുള്ള സാധ്യതകളെയും സേവനത്തെയും കുറിച്ച് സ്വന്തം അനുഭവങ്ങളില്‍നിന്ന് സംസാരിക്കുകയാണ് റോക്ക് ആന്‍ഡ് ഷോപ്പ് ഡോട്ട് കോമിന്റെ സ്ഥാപക പ്രിയ സഹദേവ്. പ്രശസ്ത മള്‍ട്ടി ബ്രാന്റ് ഉല്‍പന്നങ്ങളുടെ ഓണ്‍ലൈന്‍ സേവനദാതാക്കളാണ് റോക്ക് ആന്‍ഡ് ഷോപ്പ്. ലക്ഷ്വറി ഉല്‍പന്നങ്ങളുടെ റീട്ടെയില്‍ സ്ഥാപനമായ കിറ്റ്‌സ്ച്ചിന്റെ വിപുലീകരണമാണ് റോക്ക് ആന്‍ഡ് ഡോട്ട് കോം.

ലണ്ടന്‍ യൂനിവേഴ്്‌സിറ്റി കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും വിശകലന വിദഗ്ധയുമാണ് പ്രിയ. ഫാഷന്‍ രംഗത്തോടുള്ള തന്റെ അഭിനിവേശമാണ് പ്രിയയെ ആഡംബര വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും മേഖലയിലേക്ക് എത്തിച്ചത്. തന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാചാലയാകുകയാണ് പ്രിയ.

കിറ്റ്‌സ്ച്ചിലേക്കും അവിടെനിന്ന് റോക്ക് ആ്ന്‍ഡ് ഷോപ്പ് എന്ന ഓണ്‍ലൈനിലേക്കും എത്താന്‍ താങ്കളെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്താണ്?

കിറ്റ്‌സ്ച്ചിന്റെ വിപുലീകരണമാണ് റോക്ക് ആന്‍ഡ് ഷോപ്പ്. ഇന്ത്യയിലെ റീട്ടെയില്‍ മേഖലയുടെ ഭാവി തന്നെയാണ് ഇത്. കിറ്റ്‌സ്ച്ച് തന്നെയാണ് റോക്ക് ആന്‍ഡ് ഷോപ്പ് ഡോട്ട് കോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും.

ഇതുവരെയുള്ള വളര്‍ച്ചയില്‍ എന്താണ് താങ്കളുടെ ബിസിനസ് മന്ത്രം?

എപ്പോഴും പഠിക്കുക എന്നതാണ് എന്റെ ബിസിനസ് മന്ത്രം . നമ്മളുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം നമ്മളും വളരണം.

ഓണ്‍ലൈന്‍ വഴി നിരവധി ലക്ഷ്വറി ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍, എങ്ങനെയാണ് ഈ ബ്രാന്‍ഡുകളുടെ വിശ്വാസം നേടിയെടുത്തത്?

അത് കഠിനമായിരുന്നില്ല, ഓണ്‍ലൈനായല്ലാതെയും നമ്മുടെ കിറ്റ്‌സ്ച്ച് വഴി അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് നമ്മളെ കൃത്യമായി അറിയാം. നമ്മളില്‍ വിശ്വാസവുമുണ്ട്.

സ്‌പെഷ്യലി ബൊട്ടീക്‌സ് എങ്ങനെയാണ് ഇ-കൊമേഴ്‌സ് രംഗത്തുള്ള മറ്റ് ബ്രാന്‍ഡുകളില്‍നിന്നോ സ്ഥാപനങ്ങളില്‍നിന്നോ വ്യത്യാസപ്പെട്ടിരിക്കുന്നത്?

സ്‌പെഷ്യാലിറ്റി ബൊട്ടീക്‌സ് അതിവിശിഷ്ടമായതും മനോഹരമായതുമായ സാധനങ്ങളുടെ ശേഖരമാണ്. കൂടുതല്‍ ഫാഷനുകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കസ്റ്റമേഴ്‌സിനെ കൂടുതല്‍ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഉല്‍പന്നങ്ങളാണ് അതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബിസിനസ് പാര്‍ട്ണര്‍മാര്‍ എന്ന നിലയിലും സഹോദരങ്ങള്‍ എന്ന നിലയിലും എങ്ങനെയാണ് സ്ഥാപനത്തില്‍ ഉത്തരവാദിത്തങ്ങള്‍ വിഭജിച്ചെടുക്കുന്നത്?

ഓരോതത്തരും ഏത് മേഖലയിലാണ് വിദഗ്ധരെന്ന് നോക്കിയശേഷം അതനുസരിച്ചാണ് തങ്ങളുടെ സമയവും ജോലിയും വിഭജിച്ചെടുക്കുന്നത്. സഹോദരി ചാരു ദൈനംദിന ഓപറേഷനുകളിലാണ് കൂടുതല്‍ ശ്രദ്ധിക്കാറുള്ളത്. സൃഷ്ടിപരമായ സംവിധാനങ്ങളിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്.

കുടുംബത്തിനകത്ത് തന്നെയുള്ള ബിസിനസ് പാര്‍ട്‌നര്‍ഷിപ്പ്. അതേക്കുറിച്ച്?

ജോലിയില്‍നിന്ന് കുടുംബത്തെ വേര്‍തിരിച്ച് കാണാന്‍ പ്രയാസമാണ്. കുടുംബത്തോടുള്ള നിമിഷങ്ങളിലും നമ്മള്‍ ജോലിയെക്കുറിച്ച് സംസാരിക്കാറുണ്ട്.

ഒരു ബ്രാന്‍ഡ് വാങ്ങുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്?

ഗുണമേന്മയാണ് ഏറ്റവും പ്രധാനം. ഗുണമേന്മയാണ് തന്റെ ഏറ്റവും വലിയ ആത്മവിശ്വാസം.

റോക്ക് ആന്‍ഡ് ഷോപ്പിന് എന്തൊക്കെ വെല്ലുവിളികളാണ് ഉണ്ടായിട്ടുള്ളത്? എങ്ങനെയാണ് അതിനെയൊക്കെ അതിജീവിച്ചത്?

എല്ലാ പുതിയ ബിസിനസുകളും വെല്ലുവിളികളും പ്രശ്‌നങ്ങളും നിറഞ്ഞതായിരിക്കും. വെല്ലുവിളികള്‍ പ്രധാനമല്ല. വെല്ലുവിളികളെ നമ്മള്‍ അതിജീവിക്കുകയാണ് പ്രധാനം.

കിറ്റ്‌സ്ച്ച് തുടങ്ങുന്നതിന് മുമ്പുള്ള കാലത്തെപ്പറ്റി?

ബോസ്റ്റണിലുള്ള സി എസ് എഫ് ബി എന്ന സ്ഥാപനത്തില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അച്ഛനോടൊപ്പം റീട്ടെയില്‍ ബിസിനസ് രംഗത്തും പ്രവര്‍ത്തിച്ചു.

ലക്ഷ്വറി ഉല്‍പന്ന രംഗത്ത് ഇ-കൊമേഴ്‌സിലുള്ള മത്സരങ്ങള്‍ക്കിടയില്‍ എങ്ങനെയാണ് റോക്ക് ആന്‍ഡ് ഷോപ്പിന് സ്ഥലം കണ്ടെത്തിയത്?

ഇപ്പോള്‍ ലക്ഷ്വറി ഇ-കൊമേഴ്‌സ് രംഗത്ത് കാര്യമായ മത്സരം നടക്കുന്നില്ല. എന്നാല്‍ ഇനിയും ഒട്ടേറെ പേര്‍ ഈ രംഗത്തേക്ക് കടന്നുവരാനുണ്ട്. ഇ-കൊമേഴ്‌സ് അത്രക്കും വേഗത്തില്‍ വളരുകയാണ്.

തുടക്കത്തില്‍ താങ്കള്‍ റോക്ക് ആന്‍ഡ് ഷോപ്പിന്റെ മാര്‍ക്കറ്റിംഗിലും പി ആര്‍ ആയും പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍നിന്നുള്ള അനുഭവം?

ഇത് ആശയവിനിമയത്തെ ഏറെ സഹായിച്ചു. പി ആര്‍ എന്ന നിലയില്‍ കൃത്യമായ വിവരങ്ങള്‍ യഥാ സമയത്ത് എത്തിക്കേണ്ടതുണ്ട്.

വനിതാ സംരംഭകര്‍ക്ക് നല്‍കാനുള്ള ഉപദേശം?

നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാതാര്‍ഥ്യമാക്കാന്‍ ശ്രമിക്കുക, നിങ്ങളുടെ കഴിവുകൡ വിശ്വസിക്കുക.