ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ സ്ത്രീകള്‍ മുന്നില്‍

ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ സ്ത്രീകള്‍ മുന്നില്‍

Friday April 29, 2016,

2 min Read

ഓണ്‍ലൈന്‍ സംരംഭങ്ങള്‍ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് വിജയം കണ്ടെത്തുന്നതായുള്ള കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് ഇന്റര്‍നെറ്റ് സെര്‍ച്ചിംഗില്‍ മുന്‍പന്തിയില്‍ സ്ത്രീകളാണെന്ന് തിരിച്ചറിയാന്‍ സാധിച്ചത്. മധ്യവയസ്‌കരായ സ്ത്രീകളാണ് ഏറ്റവുമധികം ഗൂഗിള്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ താത്പര്യം പ്രകടിപ്പിക്കുന്നത്. 34 മുതല്‍ 44 വയസസുവരെയുള്ള സ്ത്രീകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 55 വയസ്സിന് മുകളിലുള്ള സ്ത്രീകളിലും സ്വാധീനം ചെലുത്താന്‍ ഇന്റര്‍നെറ്റിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 15നും 24നും ഇടയിലുള്ള വനിതകളിലും 24നും 35നും ഇടയിലുള്ള ജോലിയുള്ള സ്ത്രീകളിലും താത്പര്യം വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

image


എന്നാല്‍ സെര്‍ച്ച് ചെയ്യുന്ന മിനിട്ടുകളുടെ അളവ് സ്ത്രീകളേക്കാള്‍ ചെറുപ്പക്കാരായ പുരുഷന്‍മാരിലാണ് കൂടുതല്‍. 15 മുതല്‍ 24 വരെ പ്രായപരിധിയിലുള്ള സ്ത്രീകള്‍ 110 ശതമാനമായപ്പോള്‍ ഈ പ്രായപരിധിയിലെ പുരുഷന്‍മാര്‍ 104 ശതമാനമാണ്. 25 മുതല്‍ 34 വരെ പ്രായപരിധിയിലുള്ള സ്ത്രീകള്‍ 108 ശതമാനമായപ്പോള്‍ പുരുഷന്‍മാര്‍ 98 ശതമാനമാണ്.

അച്ഛന്‍മാരെക്കാള്‍ കൂടുതല്‍ അമ്മമാര്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്യുന്നതായുള്ള കണക്കുകളും ഗൂഗിള്‍ പുറത്തുവിട്ടിട്ടുണ്ട്. 33 ശതമാനം അമ്മമാര്‍ അതായത് മൂന്നില്‍ ഒരാള്‍ ഇന്റര്‍നെറ്റില്‍ മുഴുകുമ്പോള്‍ അച്ഛന്‍മാരില്‍ നാലിലൊരാള്‍ മാത്രമാണ് ഇതില്‍ വ്യാപൃതമാകുന്നത്.

image


സെര്‍ച്ച് ചെയ്യുന്ന വിവിധ മേഖലയുടെ കാര്യത്തിലും പുരുഷന്‍മാരെ കടത്തിവെട്ടുന്നത് സ്ര്തീകളാണ്. പുരുഷന്‍മാരെക്കാള്‍ വൈവിധ്യമാര്‍ന്ന മേഖലകളാണ് സ്ത്രീകള്‍ സെര്‍ച്ച് ചെയ്യുന്നത്. ഇക്കാര്യത്തില്‍ പുരുഷന്‍മാരെക്കാള്‍ നാല് മടങ്ങ് സ്ത്രീകള്‍ സൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്നുണ്ട്. അത്തരം സൈറ്റുകളിലാണ് ഇവര്‍ കൂടുതല്‍ മുഴുകുന്നത്. ഫാഷനില്‍ മുന്ന് മടങ്ങ് കൂടുതല്‍ താത്പര്യമുണ്ട്. ആഹാരം, വിനോദം, ആരോഗ്യം എന്നീ വിഷയങ്ങളിലും സ്ത്രീകള്‍ പുരുഷന്‍മാരെ കടത്തിവെട്ടും.

ഐ എ എം എ ഐ, ഐ എം ആര്‍ ബി എന്നിവയുടെ അടുത്ത കാലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്‍ര്‍നെറ്റിലെ മൊത്തം ഉപഭോക്താക്കളില്‍ 29 ശതമാനം സ്ത്രീകളാണ്. ഗ്രാമപ്രദേശങ്ങളില്‍ 12 ശതമാനമാണ് സ്ത്രീകളുടെ പങ്കാളിത്തം.

ലോകത്ത് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ അധികമുള്ളത് ചൈനയിലാണ.് രണ്ടാം സ്ഥാനം യു എസിനാണ്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഏകദേശം 325 മില്ല്യണ്‍ ഉപഭോക്താക്കളാണുള്ളത്. ഇതില്‍ 121 മില്ല്യണ്‍ ബ്രോഡ്ബാന്‍ഡും ബാക്കിയുള്ളവര്‍ നാരോ ബ്രാന്‍ഡുമാണ്. കുറഞ്ഞ് വിലക്ക് ലഭിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ വര്‍ധിച്ചതും പല സ്ഥലങ്ങളിലും സൗജന്യ വൈഫൈ സംവിധാനങ്ങള്‍ വന്നതും ഭാവിയില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കും. ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കുന്നതിന് ഒരു പ്രധാന ഘടകമായി മാറാന്‍ ഇന്റര്‍നെറ്റിന് സാധിച്ചിട്ടുണ്ട്.