ചെറുകിടവ്യവസായികള്‍ക്കും പുതുസംരംഭകര്‍ക്കും ലോണ്‍ സൗകര്യമൊരുക്കി ക്യുക്ക്റുപ്പി. മുന്‍ ആക്സിസ്സ് ബാങ്കുദ്യോഗസ്ഥരായ ഷെരീഫും ജോസ്ന വാസുദേവനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇക്കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ക്യുക്ക്റുപ്പിക്കു തുടക്കം കുറിച്ചത്. അത്യാവശ്യഘട്ടങ്ങളില്‍ ബിസിനസ്സിനായി പണം ആവശ്യമായി വരുമ്പോള്‍ വ്യവസായികള്‍ ബാങ്കുകളെ സമീപിക്കും, എന്നാല്‍ അവര്‍ക്ക് ആവശ്യമായ സമയത്ത് ലോണ്‍ അനുവദിച്ചു നല്‍കില്ല, ലോണ്‍ ലഭിക്കാന്‍ അര്‍ഹതയുള്ള അപേക്ഷകര്‍പോലും ബാങ്കിന്റെ റൂള്‍സും റെഗുലേഷന്‍സും താങ്ങാനാവാതെ അവരുടെ പ്രയത്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നു.
ക്യുക്ക് റുപ്പി പൂര്‍ണമായും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആണ്. വ്യവസായികള്‍ക്ക് തങ്ങളുടെ അവശ്യങ്ങള്‍ക്ക് ഏതു ബാങ്കിനെ സമീപിക്കണം എന്നത് ക്യുക്ക് റുപ്പിയില്‍ സെര്‍ച്ച് ചെയ്തു കണ്ടു പിടിക്കാം. അഞ്ചു കോടി രൂപ വരെയുള്ള ബിസിനസ്സ് ലോണ്‍, പേഴ്സണല്‍ ലോണ്‍ തുടങ്ങിയവ ക്യുക്ക്റുപ്പി വഴി ലഭിക്കുന്നു. ഒരു വ്യവസായി തന്റെ ബിസിനസ്സിനായി മെഷിനറിയും മറ്റു സാധനങ്ങളും വാങ്ങുന്നതിനായി ഒരുകോടി രൂപ ലോണ്‍ ലഭിക്കുന്നതിനായി ഒരു ഇടനിലക്കാരന് വഴി മൂന്നു ബാങ്കുകളെ സമീപിക്കുന്നു. അദ്ദേഹം തന്റെ വിലപ്പെട്ടസമയവും പണവും ഇതിനായി ചിലവാക്കി പക്ഷേ ഇടനിലക്കാരന് ഏതു ബാങ്കിനെ സമീപിച്ചാല്‍ അദ്ദേഹത്തിന് ലോണ്‍ ലഭിക്കും എന്നത് പറയുന്നില്ല. സമാനമായ ഒരുപാട് സംഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടാണ് ഷെരീഫും ജോസ്നയും ഈ പ്രശ്നം പരിഹരിക്കുന്നതിന് ക്യുക്ക് റുപ്പിക്ക് തുടക്കം കുറിച്ചത്. ബാങ്കിംഗ് മേഖലയില്‍ പത്ത് വര്‍ഷത്തെ മുന്‍ പരിചയമുള്ള സ്ഥാപകര്‍ക്ക് മറ്റു ബാങ്കുകളും ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളും ക്യുക്ക് റുപ്പിയുടെ ഓണ്ലൈിന് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു.
ഉപഭോക്താവിന് ക്യുക്ക് റുപ്പിയുടെ വെബ്സൈറ്റില്‍ നിന്ന് തങ്ങള്‍ക്കാവശ്യമുള്ളത് തിരെഞ്ഞെടുക്കാം. ക്യുക്ക് റുപ്പിയില്‍ ഓണ്‍ലൈന്‍ വഴിതന്നെ ഉപഭോക്താവ് ബാങ്കിന്റെ വ്യവസ്തകള്ക്കനുസരിച്ച് ലോണ്‍ ലഭിക്കാന്‍ യോഗ്യരാണോ എന്നും അറിയാന്‍ സാധിക്കുന്നു.
യോഗ്യതാപരീക്ഷണം ഓണ്‍ലൈനിലുടെ ചെയ്യുന്നതിനാല്‍ അപേക്ഷ പ്രോസസിങ്ങിന് പകുതി സമയമേയെടുക്കുന്നുള്ളു. ക്യുക്ക് റുപ്പി കസ്റ്റമേഴ്സിന് സൗജന്യമായി ഉപയോഗിക്കാം. മത്സരം തീരെ ഇല്ലാത്തൊരു മേഖലയാണിത്. ഇപ്പോള്‍ ക്യുക്ക് റുപ്പിയുടെ പ്രവര്‍ത്തനങ്ങള്‍ അന്‍പതു ശതമാനം മാത്രമേ ഓണ്ലൈനായിട്ടുള്ളു. ഭാവിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ പണം ലഭിക്കുന്നതുവരെ ഓണ്‍ലൈന്‍ ആക്കുക എന്നതാണ് ഷെരീഫിന്റെയും ജോസ്നയുടെയും ലക്ഷ്യം.
സെപ്തംബറില്‍ തുടക്കം കുറിച്ചതിനു ശേഷം അയ്യായിരം പേര് ക്യുക്ക്റുപ്പിയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചു അതില്‍ 375 അപേക്ഷകള്‍ ലഭിച്ചു. അതില്‍ 302 അപേക്ഷകര്‍ക്കു ലോണ്‍ അനുവദിച്ചു. ഡിസംബറോടെ ഒന്നേകാല്‍ കോടി രൂപയാണ് വിതരണം ചെയ്തത്.
Related Stories
Stories by Team YS Malayalam