ഐ ടി മേഖലയില്‍ കരുത്ത് തെളിയിച്ച് ദര്‍ശന

0

ഐ ടി മേഖലയില്‍ 20 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ദര്‍ശന ഇന്ന് വെര്‍ച്യൂസ കോര്‍പ്പറേഷന്റെ ഹൈദ്രാബാദ് ഡെലിവറി സെന്റിന്റെ മേധാവിയും കമ്പനിയുടെ വൈസ് പ്രസിഡന്റുമാണ്. ഐ ടി മേഖലക്ക് ദര്‍ശനയിലൂടെ ലഭിച്ചത് ഒരു വളയിട്ട കൈകളുടെ അസാധാരണ ഊര്‍ജ്ജവും കരുത്തുമായിരുന്നു. ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ദര്‍ശന പൈക്ക് തന്റെ വിദ്യഭ്യാസ കാര്യത്തിലും മറ്റ് കാര്യങ്ങളിലും സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും അനുമതി ലഭിച്ചിരുന്നു. മുതിര്‍ന്നപ്പോള്‍ തനിക്ക് ലഭിച്ച ജീവിതപങ്കാളിയും തന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരാളായത്് ദര്‍ശനക്ക് അനുഗ്രഹമായി. പിന്നീട് തന്റെ മകനും തന്റെ മേഖലയെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. മുംബൈ ഐ ഐ ടിയില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങിയ ദര്‍ശന പാറ്റനിയില്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനിയറായി ചേര്‍ന്നു. കോര്‍പ്പറേറ്റ് മേഖലയിലെ തന്റെ പ്രവര്‍ത്തനം വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. നിരവധിപ്പേടങ്ങുന്ന ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കാരണമായി. എട്ട് വര്‍ഷം പാറ്റിനിയോടൊപ്പം ചിലവഴിച്ച തനിക്ക് അവിടെ നിന്നും സാങ്കേതിക കാര്യക്ഷമതയും നേതൃത്വ പാഠവവും വേണ്ടുവോളം ലഭിച്ചു. 1999ല്‍ പാറ്റ്്‌നി വിടുമ്പോള്‍ പ്രോജക്ട് മാനേജര്‍ എന്ന നിലയില്‍ നിരവധി പ്രോജക്ടുകളാണ് താന്‍ നിയന്ത്രിച്ചിരുന്നതെന്ന് ദര്‍ശന ഓര്‍ക്കുന്നു.

ചെറുപ്പത്തില്‍ തന്നെ പുതിയ സാങ്കേതിക വിദ്യകള്‍ പഠിക്കുകയും പുതിയ ഐ ടി തന്ത്രങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന കാര്യങ്ങള്‍ മനസിലാക്കുകയുമായിരുന്നു ദര്‍ശനക്ക് താത്പര്യം. ഇത്തരത്തിലുള്ള അറിവുകള്‍ കോര്‍പ്പറേറ്റ് പടവുകള്‍ ചവിട്ടിക്കയറാന്‍ തന്നെ വളരെയധികം സഹായിച്ചു. നിങ്ങളുടെ ലക്ഷ്യം നിങ്ങളുടെ മിടുക്കുകൊണ്ടുതന്നെ നേടിയെടുക്കണം എന്നതായിരുന്നു ദര്‍ശനയുടെ പോളിസി. ഉപഭോക്താക്കളുടെ മനസുകണ്ട് പ്രവര്‍ത്തിക്കുക എന്ന തന്റെ തന്ത്രത്തില്‍ നിരവധി ഉപഭോക്താക്കളുമായി നല്ല ബന്ധം സൃഷ്ടിക്കാന്‍ സഹായകമായി. ഇത് വളരെ വലിയ അനുഭവമായി മാറി.

ഇത്തരത്തില്‍ 12 വര്‍ഷത്തെ പരിചയ സമ്പന്നത നേടിയ ദര്‍ശന പിന്നീട് മുംബൈയിലെ കാപ്‌ജെമിനിയില്‍ പ്രവേശിച്ചു. യു കെയിലുള്ള ഉപഭോക്താക്കള്‍ക്ക് സോല്യൂഷന്‍ ഡെലിവറി ചെയ്യുകയായിരുന്നു ഇവിടുത്തെ പ്രധാന ജോലി. ആദ്യമായി ഒരു നേതൃസ്ഥാനം നേടിത്തന്ന ജോലി ആയിരുന്നു അത്. വിപ്രോയില്‍ ട്രോന്‍പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്‌സ്, ഗവണ്‍മെന്റ് വെര്‍ട്ടിക്കല്‍സ് എന്നിവയുടെ ഡെലിവറിയാണ് തനിക്ക് ഉണ്ടായിരുന്നത്. വെര്‍ച്ചൂസയുടെ ഭാഗമാകാന്‍ കഴിഞ്ഞതാണ് തന്റെ ജീവത്തതിലെ വലിയ നേട്ടമായി ദര്‍ശന കാണുന്നത്.

ഭര്‍ത്താവ് ഇന്ത്യന്‍ നേവിയില്‍ ജലി നോക്കുന്നയാളായതിനാല്‍ എപ്പോഴും പല സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്്. എന്നാല്‍ അപ്പോഴെല്ലാം തന്റെ മേഖലയില്‍ ഉറച്ചു നില്‍ക്കാന്‍ ദര്‍ശനയെ പ്രേരിപ്പിച്ചത് അദ്ദേഹമായിരുന്നു. ഒരു ഐ ടി കമ്പനിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും അവിടെ നിന്നും ലഭിക്കേണ്ട അനുഭവ സമ്പത്ത് സ്വായത്തമാക്കാന്‍ തനിക്ക സാധിച്ചിരുന്നതായി ദര്‍ശന പറയുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ തന്റെ മേഖലയില്‍ താന്‍ സംതൃപ്തയാണ്.

പോസിറ്റീവ് സമീപനം, അശ്രാന്ത പരിശ്രമം, അഭിനിവേശം ഇവ മൂന്നും ഉണ്ടെില്‍ നമുക്ക് ലക്ഷ്യ സ്ഥാനത്തെ അതിവേഗം എത്താന്‍ സാധിക്കും. കോര്‍പ്പറേറ്റ് പടവുകള്‍ ചവിട്ടി കയറണമെങ്കില്‍ കൂടുതല്‍ ഊര്‍ജ്ജവും ഇച്ഛാശക്തിയും ആവശ്യമാണ്. എനര്‍ജി ലെവല്‍ ഉയര്‍ത്തുന്നതിന് ഏത് പ്രായത്തിലും ശാരീരിക വ്യായാമവും ആവശ്യമാണ്. പുനരുജ്ജീവനത്തിനും ഉന്മേഷത്തിനുമായി നമുക്ക് ഏറ്റവും താത്പര്യമുള്ള വിനോദങ്ങളിലേതെങ്കിലും തിരഞ്ഞെടുക്കാം. സംഗീതം, മെഡിറ്റേഷന്‍, ഗാര്‍ഡനിംഗ്, യാത്ര, ഇവയിലേതുവേണമെങ്കിലും തിരഞ്ഞെടുക്കാം. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കും. മാത്രമല്ല പോസിറ്റീവ് എനര്‍ജി പകരുന്ന വ്യക്തകളാകമം നമുക്ക് ചുറ്റിലും ഉണ്ടാകേണ്ടത്. പ്രത്യേകിച്ച് വിഷമഘട്ടങ്ങളില്‍.

നമുക്ക് പിന്തുണ നല്‍കുന്ന ഒരു സംഘം ഉണ്ടാകണം. ഇതില്‍ വ്യക്തിപരവും ഒദ്യോഗിക പരവുമായ എല്ലാവരേയും ഉള്‍പ്പെടുത്താം. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ഒരു ഉപദേഷ്ടാവ് എന്നിവരുണ്ടാകാം. ഇവരാകും നിങ്ങളുടെ ഉയര്‍ച്ചയിലും താഴ്ചയിലും വഴികാട്ടിയാകുക.

നേട്ടം കൈവരിക്കുക എന്നതാകണം ലക്ഷ്യം. എപ്പോഴും ലക്ഷ്യത്തിലെത്തണം കണ്ണുകള്‍. വെല്ലുവിളി ഉയര്‍ത്തുന്ന പ്രോജക്ടുകള്‍ തിരഞ്ഞെടുത്ത് വിജയിപ്പിക്കണം. എല്ലാത്തിലും സ്വന്തം കയ്യൊപ്പോടുകൂടിയ പ്രവര്‍ത്തനം കാഴ്ചവെക്കണം. വേണ്ടി വരുന്ന മാറ്റങ്ങള്‍ ആവശ്യമായ സമയത്ത് തന്നെ ചെയ്യുക. മറ്റാരെങ്കിലും ഇത് പറഞ്ഞ് ചെയ്യിക്കാനായി കാത്തിരിക്കാതിരിക്കുക. വിജയങ്ങള്‍ വലുതായാലും ചെറുതായാലും ആഘോഷിക്കുക. അതിന്റെ വിഹിതം അര്‍ഹിക്കുന്നവര്‍ക്കും നല്‍കുക. സ്വന്തം ടീമില്‍ സമര്‍ഥനായ ഒരാളുണ്ടെങ്കില്‍ അയാള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും പ്രോത്സാഹിപ്പിക്കാനും ദര്‍ശന ശ്രമിച്ചിരുന്നു. ഉപഭോക്താക്കളുടെ പള്‍സ് അറിഞ്ഞ് പ്രവര്‍ത്തിക്കാനും ദര്‍ശനക്ക് പ്രാവീണ്യം ഉണ്ടായിരുന്നു. തന്റെ ടീമും ഉപഭക്താക്കളുടെ സംതൃപ്തിക്ക് പ്രാധാന്യം നല്‍കിപോന്നു. ഉപഭോക്തക്കളുംട സന്തോഷമാണ് തങ്ങളുടേയും സന്തോഷം എന്നാണ് ചിന്തിച്ചിരുന്നത്. ഇത് ദര്‍ശനക്കും കുടുംബത്തിനും സന്തോഷം പകര്‍ന്നു.