തൊട്ടതെല്ലാം ജനപ്രിയമാക്കി ബോബന്‍ സാമുവല്‍

1

സ്വന്തം തൊഴില്‍മേഖലയോടുളള അഭിനിവേശമാണ് ഒരു വ്യക്തിയെ മികച്ച പ്രൊഫഷണലാക്കി മാറ്റുന്നത്. ഇവിടെ ഊണിലും ഉറക്കത്തിലും സിനിമ സ്വപ്നം കാണുന്ന ഒരു യുവ സംവിധായകന്‍ നമുക്കിടയിലുണ്ട്. അദ്ദേഹത്തിന് സിനിമ ജീവിതവും സ്വപ്നവുമാണ്. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമാണ് ബോബന്‍ സാമൂലിന് സിനിമ. മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കുന്ന യുവ നടന്‍മാരെ നായകന്‍മാരാക്കി ബോബന്‍ സംവിധാനം ചെയ്യ്ത ചിത്രങ്ങള്‍ എല്ലാം ജനപ്രിയവും സമാന്തരവുമായിരുന്നു. വന്നത് മധുരവും ഇനി വരാനുള്ളത് മധുരതരവും ആണെന്ന വിശ്വാസക്കാരനാണ് ജനപ്രിയ ചിത്രങ്ങളുടെ സ്രഷ്ടാവായ ബോബന്‍ സാമുവല്‍

ഒരു സാധാരണ മലയാള സിനിമ, സീരിയല്‍ സഹ സംവിധായകനായിരുന്നു 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോബന്‍ .തൊണ്ണൂറുകളില്‍ മിനി സ്‌ക്രിന്‍ കണ്ട വിജയ പരമ്പരകളുടെ അണിയറക്കാരന്‍ എങ്ങനെ ഒരു വ്യവസായ ചിത്രങ്ങളുടെ വിജയ സംവിധായകനായി എന്നത് ഒരു സിനിമാകഥ പോലെ വിചിത്രമാണ്.

സീരിയലില്‍ നിന്ന് മലയാള സിനിമയിലേക്ക് വന്ന ആദ്യ സംവിധായകനൊന്നുമല്ല ബോബന്‍ സാമുവല്‍. താന്‍ സoവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ എല്ലാം ജനപ്രിയം ആവണം എന്ന ഉറച്ച തീരുമാനം മാത്രമാണ് ഈ ചെറുപ്പക്കാരന്റെ കൈമുതല്‍. എന്നാല്‍ തൊട്ടത് ജനപ്രിയം മാത്രമല്ല ഹിറ്റുമാണെന്നാണ് ചരിത്രം.

കൊച്ചിയില്‍ വാഴക്കാലയിലെ അബാദിന്റെ ഫ്‌ളാറ്റില്‍ ഏറെ പഴക്കം തോന്നിക്കുന്ന ഒരു മെമന്റോ ഇരുപ്പുണ്ട്. ആര് കണ്ടാലും ഒന്നു ചിന്തിക്കും ഇത്രയും ഭംഗിയുള്ള വില കൂടിയ ആ ഫ്‌ളാറ്റില്‍ വില കൂടിയ സ്ഫടിക ശില്‍പ്പങ്ങള്‍ക്കിടയില്‍ ഒരു പഴയ മെമന്റോ. സംശയം ഞാനും ചോദിച്ചു. മറുപടി ലഭിച്ചു. ഒരുപാട് വിഷമം തോന്നിക്കുന്നതും എന്നാല്‍ പ്രചോദനവും നല്‍കുന്ന മറുപടി. ഇത് ഞാന്‍ എന്നും ഉറക്കം ഉണരുമ്പോള്‍ കാണാന്‍ ആഗ്രഹിക്കുന്ന എന്റെ വിഷു കണി.വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോബന്‍ സഹസംവിധായകനായി ജോലി നോക്കിയ ഒരു സീരിയലിന്റെ വിജയാഘോഷം താന്‍ അറിയാതെ നടക്കുന്നു എന്നറിഞ്ഞ് വിഷമത്തിലായിരുന്നു ബോബന്‍. എന്നാലും ഞാന്‍ അറിഞ്ഞില്ല. എന്നോട് ആരും പറഞ്ഞില്ല. എന്നാലും അവിടെ വരെ പോകാം എന്നു കരുതി. അവിടെ എത്തിയപ്പോള്‍ വലിയ ആഘോഷങ്ങള്‍ നടക്കുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഉള്‍പ്പടെയുള്ളവര്‍ക്ക് സമ്മാനം

നല്‍കുന്നു, അപ്പോഴാണ് സീരിയലിന്റെ ആര്‍ട്ട് ഡയറക്ടറുടെ അസിസ്റ്റന്റ് ഉണ്ണി ബോബന്‍ സാമുവലിനെ കണ്ട് ഓടി വന്നത്. ഉണ്ണിയുടെ കൈയ്യില്‍ ഉണ്ണിക്ക് കിട്ടിയ മെമന്റോ കൈയ്യില്‍ ഇരിപ്പുണ്ടായിരുന്നു. ഉണ്ണി ബോബന്‍ സാമുവലിനെ വിളിച്ച് വേദിയില്‍ ഇരുത്തി. ഉടന്‍ തന്നെ തന്റെ പേരും സദസില്‍ വിളിച്ചു. വിഷമത്തോടെ ആണങ്കിലും ആ മെമന്റോ ബോബന്‍ സംവിധായകനില്‍ നിന്ന് ഏറ്റുവാങ്ങി. അപ്പോഴാണ് ബോബന്‍ സാമുല്‍ അക്കാര്യം ശ്രദ്ധിച്ചത് ആര്‍ട്ട് ഡയറക്ടര്‍ അസിസ്റ്റന്റ ഉണ്ണിയുടെ മെമന്റോയുടെ സ്റ്റിക്കര്‍ ഇളക്കി തനിക്ക് നല്‍കിയത് എന്ന് ബോബന് മനസിലായത്.

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ബോബന്‍ സാമുവലിന്റെ റോമന്‍സ്. മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ ചിത്രങ്ങളായിരുന്നു ജനപ്രിയനും ഹാപ്പി ജേര്‍ണിയും. ഇതുവരെ വിരിഞ്ഞത് മൂന്ന് പൂക്കള്‍ ആണങ്കിലും ഇനി വിരിയാന്‍ ഉള്ളത് ഒരു പൂക്കാലമാണെന്ന സന്ദേശമാണ് ഇതു നല്‍കുന്നത്. 2016ല്‍ മൂന്ന് ചിത്രങ്ങള്‍ ആണ് ബോബന്‍ സാമുവല്‍ ഒരുക്കുന്നത് .അതിനു ശേഷം സുപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളും. പ്രശസ്ത സിനിമാ താരം രശ്മിയാണ് ബോബന്‍ സാമുവലിന്റെ ഭാര്യ.