അകക്കണ്ണ് കൊണ്ട് ആഭരണം നിര്‍മ്മിക്കുന്നവര്‍

0

ലോകത്തില്‍ കാഴ്ചയിയില്ലത്തവരില്‍ മൂന്നിലൊന്ന് ശതമാനം പേരും ഇന്ത്യയിലാണ്. ഇവിടെ ഒരു ബില്ല്യണ്‍ ആള്‍ക്കാരില്‍ 15 മില്ല്യണ്‍ പേരും 100 ശതമാനം കാഴ്ചയില്ലാത്തവരാണ്. 52 ദശലക്ഷം ആള്‍ക്കാര്‍ കാഴ്ചക്കുറവ് അനുഭവിക്കുന്നു. ഇതില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗങ്ങളുമുണ്ട്. എന്നാല്‍ കൃത്യമായ ചികിത്സാരീതികള്‍ നടത്താത്തതിനാല്‍ ഇത് പരിഹരിക്കാന്‍ പ്രയാസമാണ്. കാഴ്ചയില്ലാത്തവരോട് സമൂഹത്തിന് തെറ്റായ ഒരു സമീപനമാണുള്ളത്. അവര്‍ക്ക് ഒരു ജോലി കിട്ടാന്‍ തന്നെ നന്നേ പ്രയാസപ്പെടേണ്ടിവരും. കിട്ടിയാല്‍ തന്നെ ശമ്പളം വളരെ കുറവുമായിരിക്കും.

ഈ സാഹചര്യത്തില്‍ ഇത്തരക്കാര്‍ അനുഭവിക്കുന്ന പ്രശനങ്ങളെ നേരിടുന്നതിനായാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെയും റോയല്‍ കോളേജ് ഓഫ് ആര്‍ട്ടിലെയും വിദ്യാര്‍ഥികള്‍ ഒരു പദ്ധതിയുമായി എത്തുന്നത്. 'മേഡ് ഇന്‍ ദി ഡാര്‍ക്ക്' എന്നാണ് അവര്‍ അതിനെ വിളിച്ചത്. കാഴ്ച ശക്തി ഇല്ലാത്തവര്‍ക്ക് ഒരു വരുമാന മാര്‍ഗ്ഗം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മണമുള്ള മുത്തുകള്‍ കൊണ്ട് ആഭരണം നിര്‍മിക്കുന്ന രീതിയായിരുന്നു അത്. ഇതിനായി ഖുഷ്ബു ദുബ്ലിഷ്, ദീപെന്‍ ടോപ്പോ, റൂബി സ്റ്റീല്‍, ഹാള്‍ വാട്‌സ് എന്നിവര്‍ ഈ സാധ്യതകളെക്കുറിച്ച് പഠിച്ചു.

നിറങ്ങളും മണവും ചേര്‍ത്ത് അവര്‍ പുതുയൊരു ഭാഷ ഉണ്ടാക്കാന്‍ ഈ തൊഴില്‍ അവര്‍ക്ക് പ്രചോദനമായി. ഇതോടെ അന്ധകാരത്തിലായിരുന്ന അവരുടെ ജീവിതത്തിന്റെ നിറം മാറി. നാളിതുവരെ സ്പര്‍ശന ശേഷി ഉപയോഗിച്ചായിരുന്നു അവരുടെ ജീവിതം. ഇപ്പോള്‍ അവര്‍ക്കുള്ളിലെ പുതിയ കഴിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ഇതോടെ 'മേഡ് ഇന്‍ ദി ഡാര്‍ക്ക്' എന്ന പരിപാടിയില്‍ ആഹശിറ ുലീുഹല െമീൈരശമശേീി, അിറവ സമി്യമ രെവീീഹ എന്നിവ പങ്കുചേര്‍ന്നു. ഇതുവഴി ഗുജറാത്തിലെ അനേകം കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ അവസരം നല്‍കുന്നു.

'അന്ധരായവര്‍ തന്നെയാണ് ഈ പദ്ധതിയുടെ അമരക്കാര്‍. ഈ സംരംഭം തുടങ്ങാനായി ഞങ്ങള്‍ ഒരു വ്യാവസായിക ഘടന തയ്യാറാക്കി. ഞങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം ആരാഞ്ഞു.' ജോണ്‍ പറയുന്നു. മേഡ് ഇന്‍ ദി ഡാര്‍ക്ക് വന്‍ വിപ്ലമാണ് സൃഷ്ടിച്ചത്. സാമൂഹ്യ ചലനം സൃഷ്ടിച്ച ഡിസൈന്‍ എന്നതിന്റെ അടിസ്ഥാനത്തില്‍ 2011ലെ കോര്‍ 77 അവാര്‍ഡ് മേഡ് ഇന്‍ ദി ഡാര്‍ക്കിനെ തേടിയെത്തി. 'ഞങ്ങള്‍ വ്യത്യസ്തമായി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു മേഘല എന്നുപറയുന്നത് ഈ രീതി മറ്റ് കലകളിലേക്കുകൂടി വ്യാപിപ്പികുക എന്നതാണ്. നെയ്ത്ത്, തടിപ്പണി, പെയിന്റിംങ് ജോലികള്‍ ചെയ്യുന്നഅന്ധരെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഈ മേഘലകളില്‍ കൂടി പദ്ധതി വ്യാപിച്ചാല്‍ വലിയ ഒരു പുരോഗതിയാകും ഉണ്ടാകുക.' അദ്ദേഹം പറഞ്ഞു.

ടരലിേയലമറശിഴ എന്ന പ്രക്രിയ എങ്ങനെയാണ് അന്ധരെ പുതു ജീവിതത്തിലേക്ക് നയിക്കുന്നത് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനും ഇവര്‍ ശ്രമിക്കുന്നു. കൂടാതെ നേത്ര സംരക്ഷണത്തിന് പുതിയ മാനവും അവര്‍ നല്‍കുന്നു. 'ഞങ്ങള്‍ക്ക് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ് ഉള്ളത്. അന്ധരായവര്‍ക്ക് സുസ്ഥിരമായ ഒരു വരുമാനം നല്‍കുക, അവരുടെജീവിത നിലവാരം വര്‍ധിപ്പിക്കുക, പൊതുജനങ്ങളെ നേത്ര രോഗങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുക. ഇന്ന് മേഡ് ഇന്‍ ദി ഡാര്‍ക്ക് കാഴ്ചയില്ലാത്തവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. ഇന്ത്യയില്‍ ഒരു ആരോഗ്യ ബോധവത്ക്കരണവും ഇതിന്റെ ഫലമായി നടക്കുന്നു.'