ലഡാക്ക് നിവാസികള്‍ക്ക് ഒരു മാതൃക

0

1988ല്‍ സോന വാങ്ചൂക്കും ഒരുകൂട്ടം ലഡാക്കി യുവാക്കളും ചേര്‍ന്നാണ് സ്റ്റുഡന്റ്‌സ് എഡ്യൂക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ മൂവ്‌മെന്റ ഓഫ് ലഡാക്ക് (എസ്.ഇ.സി.എം.ഒ.എല്‍) എന്ന സംഘടന രൂപീകരിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ ഒരു മാറ്റത്തിന് വേണ്ടിയാണ് അവര്‍ ഇത് തുടങ്ങിയത്. പഠനം നിര്‍ത്തിയ വിദ്യാര്‍ത്ഥികളെ തിരികെ എത്തിച്ച് അത് പൂര്‍ത്തിയാക്കാന്‍ സായിക്കുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി സിഎന്‍എന്‍ ഐബിഎന്‍ ന്റെ അവാര്‍ഡും അശോക ഫെല്ലോഷിപ്പും ലഭിച്ചു. അമിര്‍ ഖാന്റെ 'ത്രീ ഇഡിയറ്റ്‌സ്' എന്ന സിനിമയിലെ കഥാപാത്രവുമായി അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്യമുണ്ട്.

ടഋഇങഛഘന്റെ സോളാര്‍ പവര്‍, ആഹാരം,സാനിറ്റേഷന്‍ എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുന്ന ഘടകങ്ങളെ കുരിച്ച് അറിയാന്‍ ഈ വീഡിയോ കാണുക. സോനം വാങ്ചൂക് സംസാരിക്കുന്നു.

കഴിഞ്ഞ ഒരു ദശാബ്ദക്കാലം ആഗോള താപനവും വര്‍ദ്ധിച്ചുവരുന്ന ടൂറിസവും ലഡാക്കില്‍ ഒരുപാട് മാറ്റങ്ങല്‍ സൃഷ്ടിച്ചു. ചില അപൂര്‍വ്വ ഇനം ചെടികളും മൃഗങ്ങളും വംശനാശ ഭീഷണി നേരിടുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് വന്‍തോതില്‍ ഉയരുന്നു. വാഹനങ്ങളുടെയും ഇന്ധനങ്ങളുടേയും പൊടിപടലങ്ങള്‍ വായുവിനെ മലിനീകരിക്കുന്നു. അരുവികളിലെ ജലത്തെയാണ് ലഡാക്കിലെ സമൂഹം വലിയരീതിയില്‍ ആശ്രയിക്കുന്നത്. ആഗോള താപനം കാരണം ഇതിന് കോട്ടം സംഭവിക്കുന്നു. മാത്രമല്ല ടൂറിസ്റ്റ് ഹോട്ടലുകള്‍ ഇതിനെ കൂടുതല്‍ മലിനീകരണത്തിന് വിധേയമാക്കുന്നു.

പരമ്പരാഗതമായി ലഡാക്കികള്‍ ജലസ്രോതസ്സുകളുടെയും ആരോഗ്യപരമായ കാര്യങ്ങളിലും വളരെ ജാഗ്രത പുലര്‍ത്തുന്നവരാണ്. പ്രകൃതിയുമായി ഒത്തുചേര്‍ന്നാണ് അവര്‍ ജീവിക്കുന്നത്. അവരുടെഡ്രൈ കമ്പോസ്റ്റ് ടോയ്‌ലറ്റുകള്‍ അഴുക്കുചാലുകളുടെ അവശ്യം ഇല്ലാതാക്കുന്നു. എന്നാല്‍ ടൂറിസ്റ്റ് ഹോട്ടലുകള്‍ അവരുടെ മാലിന്യങ്ങല്‍ അരുവികളില്‍ ഒഴുക്കിവിടുന്നു. ഈ അരുവികളാണ് അവിടത്തെ ജനതക്ക് ജലം ലഭ്യമാക്കുന്നത്. ടൂറിസ്റ്റുകളുടേയും പണത്തിന്റേയും ഒഴുക്ക് ഇവിടെ കൂടുകലാണ്. കൂടാതെ കോളറ, ഡയറിയ പോലുള്ള രോഗങ്ങളും പടരുന്നു. ഇതിനിടയിലാണ് ടഋഇങഛഘന്റെഫേ കാമ്പസ് സ്ഥിതി ചെയ്യുന്നത്. ലേയില്‍ നിന്ന് 18 കേലോമീറ്റര്‍ മാറി ഒരു ചെറിയ സംരംഭം. ഇത് പ്രകൃതിയുടെ താളത്തില്‍ ജീവിതശൈലി മുന്നോട്ട് കൊണ്ടുപോകാന്‍ പ്രചോദനം നല്‍കുന്നു. 5 വര്‍ഷം മുമ്പ് ഒരു മരുഭൂമിയായിരുന്ന ഈ സ്ഥലം ഇപ്പള്‍ ആയിരത്തില്‍പ്പരം മരങ്ങളും പൂന്തോട്ടങ്ങളും മൃഗങ്ങളും ചേര്‍ന്ന ഒരു ആവാസ വ്യവസ്ഥയാണ്. 40 വിദ്യാര്‍ത്ഥികള്‍, കുറച്ച് വോളന്റിയര്‍മാര്‍ പിന്നെ ജീവനക്കാര്‍ എന്നിവരാണ് ഇവിടെയുള്ളത്. കൂടെ മറ്റ് നൂറ് പേര്‍ക്ക് താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. ടഋഇങഛഘ നിരവധി പരിശാലനങ്ങളും വര്‍ക്ക് ഷോപ്പുകളും യൂത്ത് ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

ഈ ക്യാമ്പസിന്റെ കെട്ടിടം വളരെ ചിലവ് കുറഞ്ഞ രീതിയിലാണ് പണിതത്. ലഡാക്കികളുടെ പരമ്പരാഗതമായ ഡ്രൈ കമ്പോസ്റ്റിങ് ടോയ്‌ലറ്റ് തന്നെയാണ് ഇവിടെയും ഉള്ളത്. ഇതി പിന്നീട് പച്ചകറിക്കും മരങ്ങള്‍ക്കും വളമായി ഉപയോഗിക്കുന്നു. സോളാര്‍ ഡിസൈനുകള്‍ ഉപയോഗിച്ചാണ് കെട്ടിടം പണിഞ്ഞത്. ബാത്ത്‌റൂമുകളിലാകട്ടെ സൗരോര്‍ജ്ജം കൊണ്ട് ചൂടായ വെള്ളമാണ് ലഭിക്കുന്നത്. പാചത്തിന് സോളാര്‍ കുക്കര്‍ ഉപയോഗിക്കുന്നു. ഇതുവഴി പൊടിപടലങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. മഞ്ഞുകാലത്ത് കെട്ടിടങ്ങള്‍ എല്ലാം പ്ലാസ്റ്റിക് കൊണ്ട് മൂടുന്നു. പച്ചക്കറികള്‍ക്ക് ഒരു ഗ്രീന്‍ഹൗസ് ഉണ്ടാക്കുന്നു. ഇതിലൂടെ മഞ്ഞുകാലത്ത് കൂടുതല്‍ വിളവ് ലഭിക്കുന്നു. മാത്രമല്ല ഒരു സോളാര്‍ വൈദ്യുത പദ്ധതി വഴി എല്ലാ വര്‍ഷവും വേണ്ട വൈദ്യുതിയം ലഭിക്കുന്നു.

അവര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിള ജലദൗര്‍ലഭ്യതയാണ്. വേനല്‍ക്കാലത്ത് സിന്ധു നദിയില്‍ നിന്ന് സോളാര്‍ പമ്പ് വഴി വെള്ളം എത്തിക്കുന്നത് ആയിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ മലിനീകരണം കാരണം ഒരുപാട് അസുഖങ്ങള്‍ ഉണ്ടാകുന്നു. ഈ ജലത്തിന്റെ ശുദ്ധീകരണത്തിനായി ക്യാമ്പസിന് ഒരുപാട് പണവും ഊര്‍ജ്ജവും നഷ്ടമാകുന്നു. ഈ വേനല്‍ക്കാലത്ത് ഒരു സോളാര്‍കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാന്‍ SECMOL പദ്ധതിയിടുന്നു. ഇതുവഴി അവര്‍ക്ക് ശുദ്ധജലം ലഭ്യമാകും. 4 ലക്ഷം രൂപയുടെ പദ്ധതി ജൂണിന് മുമ്പ് തീര്‍ക്കേണ്ടതുണ്ട്. ഇതിവരെ ഫണ്ട് ഒന്നും ആയിട്ടില്ല. കുറച്ച് കടം വാങ്ങി ഡ്രില്ലിങ്ങ് ചെയ്തു. 130 അടി താഴ്ചയില്‍ വെള്ളം കണ്ടെത്തി. ഇന് ഫണ്ടിങ്ങ് തുടങ്ങുക എന്നതാണ് SECMOLന്റെ ലക്ഷ്യം. ഇതുവഴി അവര്‍ക്ക് നല്ലൊരു സോളാര്‍ കുഴല്‍ക്കിണര്‍ സ്ഥാപിക്കാന്‍കഴിയും. ഇതിന് വേണ്ടി ഒക്രെ ഹാര്‍ട്ട് ഫൗണ്ടേഷന്‍ Milaap.org വഴി ഒരു ക്യാമ്പയിന്‍ നടത്തി ഫണ്ട് സ്വീകരിക്കുന്നു. ഇത് അവരുടെ വലിയൊരു ഉദ്യമം തന്നെയാണ്. രോഗങ്ങളോടുള്ള ചെറുത്തുനില്‍പ്പും ജലത്തിന്റെ ലഭ്യതയും അനിവാര്യ ഘടകങ്ങളാണ്. ഇവരുടെ വിജയം ലഡാക്കിലെ പ്രദേശ വാസികള്‍ക്കും വ്യാവസായിക സ്ഥാപനങ്ങള്‍ക്കും ഒരു മാതൃകയാകട്ടെ.