ടെക്‌നോളജിസ്റ്റുകള്‍ക്ക് വിദഗ്ധരുമായി സംവദിക്കാന്‍ അവസരം നല്‍കി GUVI

ടെക്‌നോളജിസ്റ്റുകള്‍ക്ക് വിദഗ്ധരുമായി സംവദിക്കാന്‍ അവസരം നല്‍കി GUVI

Friday January 15, 2016,

4 min Read


ജീവിത സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോഴും ആത്മവിശ്വാസത്തോടെ പൊരുതി വിജയിച്ച നിരവധി മഹാന്മാരെ നാം കണ്ടിട്ടുണ്ട്. അവരുടെ ജീവിതം എന്നും ഒരു തുറന്ന പുസ്തകമാണ്. പ്രതിസന്ധികളെ അതിജീവിക്കുന്നവരാണ്‌ യഥാര്‍ഥ വിജയികള്‍. സ്വന്തം കഴിവും ആത്മവിശ്വാസവും കൊണ്ട് മാത്രം വിജയിച്ച ഒരു വ്യക്തിയെയാണ് നാം ഇവിടെ പരിചയപ്പെടാന്‍ പോകുന്നത്.

image


സ്വന്തം കുടുംബത്തില്‍ നിന്ന് ആദ്യമായി ഒരു ഡിഗ്രി സമ്പാദിച്ചത് അദ്ദേഹമാണ്. അരുണ്‍ പ്രകാശ് എന്ന 33 കാരന്‍. തമിഴ്‌നാട്ടിലെ വിരുധു നഗറില്‍ സേതു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് അദ്ദേഹം ബിടെക്ക് പൂര്‍ത്തിയാക്കിയത്. തന്റെ കുടുംബത്തിന്റെ പഠന ചിലവുകള്‍ താങ്ങാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ പോലും ഇല്ലായിരുന്നു. പേപ്പറില്‍ പ്രോഗ്രാമുകള്‍ എഴുതിയാണ് അദ്ദേഹത്തിന്റെ സാങ്കേതിക വിദ്യയിലുള്ള പരിജ്ഞാനം വളര്‍ന്നത്. പിന്നീട് ഇന്റര്‍നെറ്റ് കഫേയില്‍ ചെന്നാണ് ഈ പ്രോഗ്രാം റണ്‍ ചെയ്ത് നോക്കിയിരുന്നത്. 'ഹണിവെല്‍' എന്ന കമ്പനി നടത്തിയ റിക്രൂട്ട്‌മെന്റിലെ മികച്ച പ്രകടനം എല്ലാം മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ സാങ്കേതിക വിദ്യയിലുള്ള പരിജ്ഞാനം അവരെ ഏറെ ആകര്‍ഷിച്ചു.

ഹണിവെല്‍ എയറോസ്‌പെയിസ്, കെ എല്‍ എടെന്‍കോര്‍, കാലിസോ എന്നിവടങ്ങളിലായി 13 വര്‍ഷം അദ്ദേഹത്തിന്റെ പ്രഫഷണല്‍ ജീവിതം തുടര്‍ന്നു. പിന്നീട് 2011ല്‍ അദ്ദേഹത്തിന്റെ ഭാര്യ ശ്രീദേവി(32) സുഹൃത്ത് എസ് പി ബാലമുരുകന്‍ എന്നിവരുമായി ചേര്‍ന്ന് GUVI എന്ന ആശയം നിലവില്‍ വന്നത്. ആ സമയത്ത് അവര്‍ മൂന്ന് പേരും ജമ്യുമഹ ല്‍ ജോലി ചെയ്യുകയായിരുന്നു. പിന്നീട് അത് വിട്ട് GUVI യ്ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവഴിച്ചു.

വളര്‍ന്ന് വരുന്ന ടെക്‌നോളജിസ്റ്റുകള്‍ക്ക് വിദഗ്ധരുമായി സംവദിക്കാന്‍ അവസരം നല്‍കുകയാണ് GUVI. ചെന്നൈയില്‍ ആണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതുവഴി ഐ ടി കമ്പനികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ ലഭിക്കുന്നു. ഒരു മെന്റര്‍ഷിപ്പ് പരിപാടിയിലൂടെ അവരുടെ അറിവുകള്‍ പങ്കുവെയ്ക്കുന്നു. പല പ്രാദേശിക ഭാഷകളിലായി ഇത് നടപ്പാക്കുന്നു.

ഈ സ്റ്റാര്‍ട്ട് അപ്പിന്റെ തുടക്കത്തെക്കുറിച്ച് അരുണ്‍ പറയുന്നു. '2011ല്‍ Paypal ല്‍ ജോലി ചെയ്യുമ്പോഴാണ് ഒരു സന്നദ്ധ പ്രവര്‍ത്തനം എന്ന നിലയില്‍ GUVI. തുടങ്ങിയത്. തമിഴ്, തെലുങ്ക്, കന്നട, ബിന്ദി, ബംഗാളി എന്നീ ഭാഷകളില്‍ വീഡിയോ വഴി അറിവുകള്‍ പങ്കുവെയ്ക്കുന്നു. ഇന്ത്യയില്‍ നിന്നും യു കെ, കാനഡ, ജര്‍മ്മനി, ഫ്രാന്‍സ്, യു എസ്, സിംഗപ്പൂര്‍ തുടങ്ങി ലോകത്തിലെ പല ഭാഗങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.'

10 ലക്ഷം രൂപയുടെ മൂലധനം വച്ചാണ് അവര്‍ GUVI. തുടങ്ങിയത്. ഒരു ഓണ്‍ലൈന്‍ മെന്ററിങ്ങ് സംവിധാനമായ ഐ ഐ ടി എമ്മിന്റെ ആര്‍ ടി ബി ഐ ഇതിനെ ഇന്‍കുബേറ്റ് ചെയ്യുന്നതുവരെ ഇത് തുടര്‍ന്നു. 5 ലക്ഷം രൂപയുടെ നിക്ഷേപമാണ് പിന്നീട് ഈ സ്റ്റാര്‍ട്ട് അപ്പിന് ലഭിച്ചത്. 2014 നവംബറിലാണ് GUVI. ഔദ്യോഗികമായി ആരംഭിച്ചത്. ഇതിന്റെ യൂടൂബ് ചാനലിന് 1 മില്ല്യനില്‍ കൂടുതല്‍ കാണികള്‍ ഉണ്ട്. ഇതുവരെ 5000 സബ്‌സ്‌ക്രൈബര്‍മാരാണ് ഉള്ളത്.

ബാലമുരുകന്‍ അണ്ണാ സര്‍വ്വകലാശാലയില്‍ നിന്നും എം സി എയും എം ബി എയും എടുത്തിട്ടുണ്ട്. ശ്രീദേവി SASTRA യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ഇ നേടിയിട്ടുണ്ട്. ഹണിവെല്‍എയറോസ്‌പേസ്, ടി സി എസ്, Paypal എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഉപഭോക്താക്കളെ സൃഷ്ടിക്കുന്ന ഘട്ടം

യൂടൂബ് വഴിയാണ് അവര്‍ക്ക് ആദ്യത്തെ പെയ്ഡ് കസ്റ്റമറെ ലഭിച്ചത്. അദ്ദേഹം യു കെയില്‍ നിന്നുള്ള ഒരു വ്യക്തിയായിരുന്നു. ജാവയിലെ ഡിസൈന്‍ പാറ്റേണുകള്‍ പഠിക്കാനാണ് അദ്ദേഹം ഇവരുടെ സഹായം തേടിയത്.

വീഡിയോ സക്ചറുകള്‍, ഷോര്‍ട്ട് നോട്ടുകള്‍, അസൈന്‍മെന്റ്, എസസ്‌മെന്റ് എന്നിവ ചേര്‍ന്നതാണ് GUVI. യുടെ ഓരോ കോഴ്‌സുകളും. വീഡിയോ ലക്ചറുകള്‍ പ്രാദേശിക ഭാഷയിലും ലഭ്യമാണ്. എന്നാല്‍ മറ്റെല്ലാം ഇംഗ്ലീഷിലാണ്. ഉപഭോക്താവിന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാനുള്ള സംവിധാനം ഇവിടെ ലഭ്യമാണ്.

'അസൈന്‍മെന്റുകള്‍ അപ്ലോഡ് ചെയ്യാനായി കോഡിങ്ങ് പ്ലേഗ്രൗണ്ട് ഉപയോഗിക്കാറുണ്ട്. അനലിറ്റിക്‌സ് സംവിധാനം വഴി ഉപയോക്താവിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും സാധിക്കും. കൂടാതെ ഓരോ തവലും കഴിയുന്നത് അനുസരിച്ച് പുതിയ കാര്യങ്ങള്‍ അണ്‍ലോക്ക് ചെയ്യുന്നു. ഉപയോക്താക്കള്‍ ലക്ഷ്യത്തിലെത്തിച്ചേരുമ്പോള്‍ അവര്‍ക്ക് ഗയിം എഞ്ചിന്‍ വഴി പോയിന്റുകളും സമ്മാനങ്ങളഉം നല്‍കുന്നു. ഈ സംവിധാനം ഹോസ്റ്റ് ചെയ്യുന്നത് AWS ഉം നിര്‍മ്മിച്ചിരിക്കുന്ന വെബ് സ്റ്റാക്കും വഴിയാണ്.' ബാലമുരുകന്‍ പറയുന്നു.

നിലവില്‍ ടെക്‌നിക്കല്‍ വീഡിയോകള്‍ 5 ഭാഷകളില്‍ ലഭ്യമാണ്. തമിഴ് തെലുങ്ക്, ബംഗാളി, കന്നട, ഹിന്ദി. പെയ്ഡ് കോഴ്‌സുകള്‍ തമിഴില്‍ ലഭ്യമാണ്. ഈ വര്‍ഷത്തോടെ ഇത് മറ്റ് 4 ഭാഷകളില്‍ കൂടെ എത്തിക്കും. പല പ്രാദേശി ഭാഷകളിലായി 500ല്‍ പരം വീഡിയോകള്‍ GUVI യുടെ കയ്യിലുണ്ട്.

C, C++, Java, Python, ROR, R പ്രോഗ്രാമിങ്ങ്, ഐ ഒ എസ്, ആന്‍ഡ്രോയിഡ് എന്നീ കോഴ്‌സുകള്‍ ഈ സ്റ്റാര്‍ട്ട് അപ്പ് നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ വീഡിയോ കോഴ്‌സിന് 500 രൂപ മുതല്‍ 3000 രൂപ വരെ ഈടാക്കുന്നു. 15000 മുതല്‍ 35000 രൂപ വരെയാണ് മെന്റര്‍ഷിപ്പിന് ഈടാക്കുന്നത്.

തമിഴാനാട്, കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി 50ല്‍ പരം കോളേജികളുമായി ഇവര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. GUVI നിലവില്‍ ഇന്ത്യ, യു കെ, യു എസ് എ, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ 72 പേര്‍ മാര്‍ഗ്ഗ ദര്‍ശികളായി പ്രവര്‍ത്തിക്കുന്നു.

'എല്ലാ വീഡിയോകളും ഐ ടി വദഗ്ധന്മാരായ ഞങ്ങളുടെ സുഹൃത്തുക്കള്‍ ഉണ്ടാക്കുന്നതാണ്. മറ്റുള്ളവരില്‍ നിന്നും ഇത്തരം വീഡിയോകള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നരവധി വിലയിരുത്തലുകള്‍ക്ക് ശേഷം മാത്രമേ ഞങ്ങളുടെ ടീം ഇത് അംഗീകരിക്കുകയുള്ളൂ.' ശ്രീദേവി പറയുന്നു.

കഴിഞ്ഞ 8 മാസം കൊണ്ട് 14000 ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ GUVI യ്ക്ക് കഴിഞ്ഞു. ഇതില്‍ 36000 പേര്‍ പെയ്ഡ് കസ്റ്റമേഴ്‌സ് ആയിരുന്നു. കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ, ഭോപ്പാല്‍ എന്നിവടങ്ങളിലാണ് കൂടുതല്‍ പേര്‍ ഇത് ഉപയോഗിക്കുന്നത്.

മുന്നോട്ടുള്ള യാത്ര

ഈ വര്‍ഷം 36 ഐ ടി കോഴ്‌സുകള്‍ തുടങ്ങാനാണ് GUVI ആഗ്രഹിക്കുന്നത്. 5 ഭാഷകളിലായി 1000 വീഡിയോകല്‍ നിര്‍മ്മിക്കാനും ഉദ്ദേശമുണ്ട്. ഇന്ത്യയിലെ ഓണ്‍ലൈന്‍ ലേണിങ്ങ് വിപണിയില്‍ 10 ശതമനത്തില്‍ എത്തിച്ചേരാനാണ് അവര്‍ ശ്രമിക്കുന്നത്. GUVI യുടെ ഐ ഒ എസ്, ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉടനെ തന്നെ ലഭ്യമാകും.

2017 ഓടെ 8 ഇന്ത്യന്‍ ഭാഷകളിലായി 2500 വീഡിയോകള്‍ ഉള്‍പ്പെടുത്തും. അതില്‍ 5 ശതമാനവും അറബും സ്പാനിഷും ആയിരിക്കും. 2018ല്‍ വീഡിയോകളുടെ എണ്ണം 5000 ആക്കി അറബും സ്പാനിഷും 10 ശതമാനവും, ജര്‍മ്മനില്‍ 2 ശതമാനം ഉള്ളടക്കവും ഉണ്ടാകും.

'2015 ജൂലായ് മുതലാണ് വരുമാനം ലഭിച്ചു തുടങ്ങിയത്. ഡിസംബര്‍ വരെ 11 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 35 ലക്ഷം രൂപയാണ് വരുമാനമായി ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.' ശ്രീദേവി പറയുന്നു.

യുവര്‍ സ്റ്റോറിക്ക് പറയാനുള്ളത്

IAMAI, KPMG റിപ്പോര്‍ട്ട് അനുസരിച്ച് ഇന്റര്‍നെറ്റില്‍ 50 ശതമാനവും ഇംഗ്ലീഷ് ഭാഷയാണ്. ഇന്ത്യന്‍ ഭാഷകള്‍ 0.1 ശതമാനത്തിലും താഴെയാണ്. എന്നാല്‍ ഭാരിഭാഗം ഇന്ത്യാക്കാരും അവരുടേതായ ഭാഷകളില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നു.

പ്രാദേശിക ഭാഷകളുടെ വരവ് സ്റ്റാര്‍ട്ട് അപ്പുകല്‍ക്ക് വളരാനുള്ള അവസരവും സാഹചര്യവും നല്‍കുന്നു. ഇന്‍ഷോര്‍ട്ട്‌സ്, വേ 2 ന്യൂസ്, ഗുപ്പ്ഷപ്പ്, ഹൈക്ക്, ഡെയ്‌ലിഹണ്ട്, റെവറീസ് എന്നിവ പ്രാദേശിക ഭാഷകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതല്‍ ഉപയോക്താക്കളെ സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

ഓരോ വര്‍ഷവും പ്രാദേശിക ഭാഷ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ കൂടി വരുന്നു. 47 ശതമാനം വളര്‍ച്ചയാണ് ഈ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 2015 ജൂണില്‍ ഇത് 127 മില്ല്യനില്‍ എത്തിയതായി IAMAI, IMRG ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

    Share on
    close