ബിസിനസ് കാര്‍ഡ് അല്ലെങ്കില്‍ വിസിറ്റിംഗ് കാര്‍ഡ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബിസിനസ് കാര്‍ഡ് അല്ലെങ്കില്‍ വിസിറ്റിംഗ് കാര്‍ഡ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Wednesday March 02, 2016,

2 min Read


ഒരു സംരംഭകനെ സംബന്ധിച്ച് തന്റെ ആദ്യ ബിസിനസ് കാര്‍ഡ് പ്രിന്റ് ചെയ്ത് കയ്യില്‍ കിട്ടുകയെന്നത് വളരെ ആത്മാനുഭൂതി നിറഞ്ഞ നിമിഷമാണ്. എന്റെ ആദ്യ ബിസിനസ് കാര്‍ഡ് കയ്യില്‍ കിട്ടിയ നിമിഷം ഞാന്‍ ഓര്‍മിക്കുന്നു. ആദ്യം കുറേ ഡിസൈനുകള്‍ തള്ളിക്കളഞ്ഞശേഷമാണ് അനുയോജ്യമായ ഒരെണ്ണം തിരഞ്ഞെടുത്തത്. ബിസിനസ് കാര്‍ഡ് മികച്ചതാക്കാന്‍ ചില നിര്‍ദേശങ്ങള്‍ ഇതാ

image


1. അപേക്ഷ

അപേക്ഷയില്‍ ശരിയായ ഉള്ളടക്കം ഉണ്ടായിരിക്കണം. ബിസിനസ് കാര്‍ഡിന്റെ വലിപ്പവും ശ്രദ്ധിക്കണം. അധിക വലിപ്പത്തില്‍ തയ്യാറാക്കുന്നതില്‍ ഒരു കാര്യവുമില്ല. ബിസിനസ് കാര്‍ഡിന് അനുയോജ്യമായ അളവ് 3.5 ബൈ 2 ഇഞ്ചാണ്. എന്നാല്‍ നിങ്ങള്‍ വിവിധ രൂപത്തിലുള്ള കാര്‍ഡുകള്‍ തയ്യാറാക്കുമ്പോള്‍ ഇത് പാലിക്കണമെന്ന് നിര്‍ബന്ധമില്ല.

2. അനുഭൂതി

ഒരു നല്ല ബിസിനസ് കാര്‍ഡ് എപ്പോഴും ഒരു നല്ല ഷേക്ക് ഹാന്‍ഡിന് തുല്യമായിരിക്കും. കട്ടികുറഞ്ഞ പേപ്പറുകള്‍ ഒഴിവാക്കണം. എന്നുകരുതി കട്ടി കൂടുതലുമാകണ്ട. ജിഎസ്എം ലാണ് പേപ്പറിന്റെ കട്ടി കണക്കാക്കുന്നത്. 300 ജിഎസ്എം ആണ് ബിസിനസ് കാര്‍ഡിന് അനുയോജ്യം. കൂടുതല്‍ സുഖകരമായി തോന്നുന്നതിന് വെള്ള പേപ്പര്‍ ഉപയോഗിക്കുന്നതാണ് നന്ന്. അതുപോലെ ഏറ്റവും നല്ല ലോഗോ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കാര്‍ഡില്‍ കൂടുതലായി വൈറ്റ് സ്‌പേസ് ഉണ്ടായിരിക്കുന്നതാണ് നല്ലത്.

ചില സന്ദര്‍ഭങ്ങളില്‍ ലാമിനേറ്റ് ചെയ്ത കാര്‍ഡ് തയ്യാറാക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് ഒരു പച്ചക്കറി കടക്കാരനോ മറ്റേതെങ്കിലും വ്യാപാര സ്ഥാപനത്തിലുള്ളവര്‍ക്കോ ആണ് നല്‍കുന്നതെങ്കില്‍ അതില്‍ അഴുക്കൊന്നും പിടിക്കാതെ സൂക്ഷിക്കാന്‍ ലാമിനേറ്റഡ് കാര്‍ഡുകള്‍ സഹായിക്കും. 300 ജിഎസ്എം പേപ്പറാണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് പേപ്പറിന്റെ സ്റ്റോക്കിനെ കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ പ്രിന്റ് ചെയ്യാം.

image


3.ലാളിത്യം

നല്ല രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ബിസിനസ് കാര്‍ഡ് നിങ്ങളില്‍നിന്ന് ഒരാള്‍ വിവരങ്ങള്‍ എത്തരത്തിലാകും സ്വീകരിക്കുന്നത് എന്നതിന്റെ സൂചകം കൂടിയാകും. നിങ്ങളുടെ ബ്രാന്‍ഡിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കാര്‍ഡിന്റെ ഇടത് വശത്ത് മുകളിലായി ലോഗോയ്ക്ക് ചുറ്റമുള്ള സ്ഥലത്ത് എവിടെയെങ്കിലും ബ്രാന്‍ഡിന്റെ പേര് നല്‍കണം. നിങ്ങള്‍ക്ക് ലോഗോ ഇല്ലെങ്കില്‍ മറ്റ് ഫോണ്ടുകളെക്കാള്‍ 2.5 മടങ്ങ് വലിപ്പത്തിലെങ്കിലുമായിരിക്കണം പേര് നല്‍കേണ്ടത്.

4. ഉദ്ദേശം

കാര്‍ഡുകള്‍ അടിസ്ഥാനപരമായ ഉദ്ദേശം എല്ലാവര്‍ക്കും അറിയാമെങ്കിലും പരമാവധി സൃഷ്ടിപരമായി തയ്യാറാക്കാന്‍ ശ്രമിക്കണം. ഏഴ് ഇഞ്ച് സ്‌ക്വയര്‍ സ്ഥലത്തിനകത്ത് പരമാവധി എല്ലാവിവരങ്ങളും ഉള്‍പ്പെടുത്തണം. സ്ഥാപനത്തിന്റെ പേര്, നിങ്ങളുടെ പേര്, സ്ഥാനം, ഇമെയില്‍, ടെലിഫോണ്‍ എന്നിവ നിശ്ചയമായും ഉണ്ടാകണം.

അതോടൊപ്പം ഓഫീസ് അഡ്രസ്, ഓഫീസിനെക്കുറിച്ച് എന്തെങ്കിലും ലഘുവിവരങ്ങള്‍ നല്‍കാനുണ്ടെങ്കില്‍ അത് (ഉദാഹരണത്തിന് സ്ഥാപനം ഏത് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ലഘുവിശദീകരണമാകാം) എന്നിവയെല്ലാം ഉള്‍പ്പെടുത്താം.

5. ഫോണ്ടുകള്‍

ബിസിനസ് കാര്‍ഡുകളുടെ അളവ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. മാത്രമല്ല കാര്‍ഡില്‍ അച്ചടിച്ചിരിക്കുന്നത് പെട്ടെന്ന് വായിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കുകയും വേണം. അക്ഷരങ്ങളും അക്കങ്ങളും പെട്ടെന്ന് തിരിച്ചറിയാന്‍ ഒരേ ഫോണ്ടിന്റെ തന്നെ ഏതെങ്കിലും വേരിയേഷനുകള്‍ ഉപയോഗിക്കുന്നത് നല്ലതാകും. ഫോണ്ടുകളും ഏറ്റവും മികച്ചത് തന്നെ തിരഞ്ഞെടുക്കണം. ആവശ്യത്തിനനുസരിച്ച് എവിടെ എപ്പോള്‍ വേണമെങ്കിലും പ്രിന്റ് ചെയ്ത് കൊടുക്കാന്‍ കഴിയുന്ന തരത്തിലുള്ളതായിരിക്കണം നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ബിസിനസ് കാര്‍ഡ് എന്നത് ഏറെ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ബിസിനസ് കാര്‍ഡ് എങ്ങനെ ശരിയാക്കി കിട്ടും എന്ന കൂടുതല്‍ വിവരങ്ങള്‍ PrintWithPi.com. എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രിന്റോ എന്ന സ്ഥാപനത്തിന്റെ സി ഇ ഒയും സ്ഥാപകനുമായ മനീഷ് ശര്‍മ്മയാണ് എഴുത്തുകാരന്‍