സാമൂഹിക പ്രതിബദ്ധതയോടെ ഭിന്നലിംഗക്കാര്‍

0

ഭോപ്പാലില്‍ നിന്നുള്ള 30 വയസ്സുള്ള ഒരു ഭിന്നലിംഗക്കാരിയാണ് സഞ്ജന സിംങ്. തന്നെപ്പോലുള്ളവര്‍ക്ക് വേണ്ടി 'മിത്ര ശ്യങ്കാര്‍ സമിതി' എന്ന പേരില്‍ ഒരു സംഘടനട നടത്തുകയാണ് സഞ്ജന. സ്വച്ഛ് ഭാരത് മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ സഞ്ജനയോട് നിര്‍ദേശിച്ചു. ഈ നിര്‍ദേശം വളരെ സന്തോഷത്തോടെയാണ് അവര്‍ സ്വീകരിച്ചത്. തങ്ങളുടെ ഗ്രാമത്തിലെ ഓരെ വീടുകളിലും ശുചിത്വത്തിന്റെ നല്ല പാഠങ്ങല്‍ നല്‍കുകയാണ് ഇപ്പോള്‍ അവര്‍.

എന്‍.ഡി.ടി.വിയുമായുള്ള അഭിമുഖത്തില്‍ സഞ്ജന ഇങ്ങനെ പയുന്നു. 'സംസ്ഥാന സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്ല ഒരു അവസരമാണ് നല്‍കിയത്. എനിക്ക് മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല. പിന്നീട് അതിന്റെ ഭാഗമായി മാറി. ഇത് സമൂത്തിന് മുന്നില്‍ ഞങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമായിരുന്നു. ആള്‍ക്കാരെ രസിപ്പിക്കുന്നതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങല്‍ ചെയ്യാനുള്ള ശക്തി ഞങ്ങളിലുണ്ട് എന്ന് അവര്‍ തിരിച്ചറിഞ്ഞു.'

തങ്ങളുടെ പാട്ടിന്റേയും നൃത്തത്തിന്റേയും സഹായത്തോടെ ഭോപ്പാലിലെ 12 ഗ്രാമങ്ങള്‍ ശുചീകരിച്ചു. അവരുടെ പ്രയത്‌നങ്ങള്‍ക്ക് ഫലം ലഭിച്ചുകഴിഞ്ഞു. നന്ദിനി ഗ്രാമത്തിലെ 131 വീടുകളില്‍ ഇന്ന് ശൗചാലയം ഉണ്ട്. ബാക്കിയുള്ള 11 ഗ്രാമങ്ങളില്‍ 80 ശതമനം വീടുകളിലും പണി പൂര്‍ത്തിയായിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങളുടെ നല് ഫലങ്ങളുടെ പശ്ചാത്തലത്തില്‍ 40 ഗ്രാമങ്ങളില്‍ കൂടി ഇവരുടെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.