വിദ്യാഭ്യാസ മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് വിപ്ലവം കൊണ്ടുവന്ന എജ്യൂസ്റ്റാര്‍സ്

വിദ്യാഭ്യാസ മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് വിപ്ലവം കൊണ്ടുവന്ന എജ്യൂസ്റ്റാര്‍സ്

Sunday April 24, 2016,

1 min Read

വിദ്യാഭ്യാസ രംഗം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. ആരോഗ്യ രംഗം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് ലോക വിദ്യാഭ്യാസ രംഗം. ഇന്ത്യന്‍ വിദ്യാഭ്യാസ കമ്പോളം 2015 സാമ്പത്തിക വര്‍ഷത്തില്‍ 110 ബില്യണ്‍ ഡോളര്‍ വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു. സാമ്പത്തിക വര്‍ഷം 2005ല്‍ നിന്നും 12ല്‍ എത്തിയപ്പോഴേക്ക് ഈ രംഗത്ത് 16.5% ശതമാനം വളര്‍ച്ചാ നിരക്കാണ് കൈവന്നിരുന്നത്. നിലവിലെ ഇന്ത്യന്‍ വിദ്യാഭ്യാസ കമ്പോളത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് കൈവന്നിരിക്കുന്നത്.

image


ഇന്ത്യയിലെ ജനസംഖ്യനിരക്ക് ഈ വളര്‍ച്ച ആവശ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച ഒരു രാജ്യത്തിന്റെ വികസനത്തെ വളരെ അധികം ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ തന്നെ സര്‍ക്കാരുകളും സംരഭകരും വിദ്യാഭ്യാസമേഖലയില്‍ തങ്ങളുടെതായ മുതല്‍ മുടക്കുകള്‍ ധാരാളം നടത്തുന്നുണ്ട്.സാങ്കേതിക വിദ്യയും വിദ്യാഭ്യാസ രംഗത്ത് വിപ്ലകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വിര്‍ച്ച്വല്‍ ക്ലാസ് റൂമുകള്‍ പോലുള്ളവ ഇതിന് ഉദാഹരണമാണ്. വിദ്യാഭ്യാസ രംഗവും വിദ്യാര്‍ത്ഥികളും പഠനത്തിനാവശ്യമായ എല്ലാത്തരം സാങ്കേതിക വിദ്യകളെയും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ധാരാളം സംരഭകരും വിദ്യാഭ്യാസ രംഗത്ത് മുതല്‍ മുടക്കാനായി മുന്നോട്ട് വരുന്നുണ്ട്.

കണ്ടന്റ് ക്രിയേഷന്‍, സ്‌കില്‍ ഡെവലപ്പമെന്റ് ആന്റ് ട്രെയിനിംഗ്, എക്‌സ്പിരിമെന്റല്‍ ലേണിങ്ങ്, സോഷ്യല്‍ നെറ്റ്വര്‍ക്ക് ഫോര്‍ സ്റ്റുഡന്‍സ്, മൊബൈല്‍ ആപ്പ്‌സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ധാരാളം സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്തെ പിന്തുണയ്ക്കാനായി ധാരാളം സംരഭകര്‍ മുന്നോട്ടുവരുന്നുണ്ട്.

യുവര്‍സ്‌റ്റോറിയും വിദ്യാഭ്യാസ രംഗത്തിന് പിന്തുണയുമായി എത്തി. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലുടനീളമുള്ള സംരഭകരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി യുവര്‍‌സ്റ്റോറി തുടങ്ങിയതാണ് എജ്യൂസ്റ്റാര്‍സ്. എജ്യൂസ്റ്റാര്‍ ക്യാംപെയിനു ശേഷം ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ ധാരളമെത്തി. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയിലെത്തിക്കാന്‍ സാങ്കേതിക വിദ്യയില്‍ അതിഷ്ടിതമായ വികസനമാണ് ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടുവച്ചത്. വ്യക്തികളും സംഘടനകളും യുവര്‍സ്‌റ്റോറിയുടെ എജ്യുസ്റ്റാറിന് ധാരാളം സഹായങ്ങള്‍ നല്‍കി. അസല്‍ പാര്‍ട്ടണറും ഇന്റല്‍ സോഫ്റ്റ് വെയറുമാണ് യുവര്‍സ്‌റ്റോറിയോട് പ്രധാനമായും സഹകരിച്ചത്. വിദ്യാഭ്യാസ രംഗത്തേക്ക് വരുന്ന നൂതന ആശയങ്ങളും ചിന്തകളും ഉള്ള സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുകയും വിദ്യാഭ്യാസ മേഖലയിലേക്ക് അവരെ പരിചയപ്പെടുത്തിക്കൊടുക്കുകയുമാണ് എജ്യൂസ്റ്റാര്‍സിന്റെ ലക്ഷ്യം.