എപ്പോഴൊക്കെ ഞാന്‍ കണ്ണുകള്‍ അടച്ചാലും ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവം എന്റെ ഓര്‍മയിലേക്ക് എത്താറുണ്ട്. സിര്‍കാപൂരിലെ ഫ്ലാറ്റിലെ മുറിയില്‍ ഞാന്‍ ഇരിക്കുകയാണ്. ഭക്ഷണം കഴിക്കാനായി എന്റെ കൈയ്യില്‍ കാശില്ല. എന്റെ പോക്കറ്റില്‍ 50 രൂപയുണ്ട്. അതു മാത്രമാണ് എന്റെ കൈയ്യിലുള്ളത്. ഫ്ലാറ്റിന്റെ വാടക കൊടുത്തിട്ടില്ല. ഒരാഴ്ചയായി ഉടമസ്ഥനോട് ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഇത്രയും ദിവസം നീട്ടിക്കൊണ്ടു പോയി. ഫോണില്‍ ബാലന്‍സില്ല. അതിനാല്‍ ആരെയും വിളിക്കാനും കഴിയില്ല. എന്റെ ടീമംഗങ്ങള്‍ നേരത്തെതന്നെ എന്നെ ഉപേക്ഷിച്ചുകഴിഞ്ഞു. പലരും എന്നെ ഒരു മണ്ടനായിട്ടാണ് കരുതുന്നത്.
അവര്‍ പറയുന്നത് പോലെയാണെങ്കില്‍ ഞാന്‍ ശരിക്കും മണ്ടനാണെന്നു എനിക്കും തോന്നി. എനിക്ക് നല്ല ശമ്പളത്തോടുകൂടിയ നല്ലൊരു ജോലി കിട്ടും. പിന്നെ എന്തിനാണ് ഇനിയും ഒരു സംരംഭകനായി തുടരുന്നത്?. എനിക്ക് നിഷ്പ്രയാസം നല്ലൊരു ജീവിതം ഉണ്ടാക്കാന്‍ കഴിയും. അതേക്കുറിച്ച് ഞാന്‍ ആലോചിച്ചു. വിശപ്പുണ്ടായിരുന്നെങ്കിലും കൈയ്യിലെ പണം ഭക്ഷണം വാങ്ങാനായി ഉപയോഗിച്ചില്ല. അടുത്ത ദിവസം രാവിലെ രാജ്പുരയിലെ ഒരു സ്കൂള്‍ കോര്‍ഡിനേറ്ററെ കാണുന്നതുവരെ കൈയ്യിലെ ആകെ സമ്പാദ്യമായ 50 രൂപ നിധിപോലെ സൂക്ഷിച്ചു. സ്കൂളില്‍ സൗജന്യമായി ഒരു വര്‍ക്ഷോപ് നടത്തി. സാധാരണ അവര്‍ ഇതിനു പണം നല്കാറുണ്ടെന്നു ഞാന്‍ മനസ്സിലാക്കി. കോര്‍ഡിനേറ്ററോട് മുന്‍കൂറായി കുറച്ച് പണം നല്കാന് ആവശ്യപ്പെടുന്നതിനുള്ള കാരണങ്ങള്‍ ഞാന്‍ ആലോചിച്ചു തുടങ്ങി.
രാവിലെ ആറുമണിക്ക് ഉണരാന്‍ ക്ലോക്കില്‍ സമയം ശരിയാക്കി ഉറങ്ങാന്‍ കിടന്നു. എല്ലാം ശരിയാകും എന്ന ചിന്തയോടെ രാവിലെ എഴുന്നേറ്റു. ദൈവത്തോട് ശക്തിയും പിന്തുണയും നല്‍കണമെന്നു പ്രാര്‍ഥിച്ചു. പോകാന്‍ തയാറായി. ബസ് സ്റ്റോപ്പിലേക്ക് നടന്നു. താമസിക്കുന്നിടത്തുനിന്നും രണ്ടു കിലോമീറ്റര്‍ അകലെയായിരുന്നു ബസ് സ്റ്റോപ്. പണം ലാഭിക്കാന്‍ വേണ്ടിയായിരുന്നു ഞാന്‍ നടന്നത്. എനിക്ക് ശക്തിയൊന്നും ഇല്ലായിരുന്നു. പക്ഷേ കാര്യങ്ങളെല്ലാം എനിക്ക് അനുയോജ്യമായി വരുമെന്നു മനസില്‍ പ്രതീക്ഷയുണ്ടായിരുന്നു. ഞാന്‍ നടക്കാനിരിക്കുന്ന മീറ്റിങ്ങിലേക്ക് ശ്രദ്ധ വച്ചു.
ബസില്‍ കയറി രാജ്പുരയിലേക്ക് 35 രൂപയ്ക്ക് ടിക്കറ്റെടുത്തു. കണ്ടക്ടര്‍ എനിക്ക് 15 രൂപ ബാക്കി തന്നു. ഞാന്‍ അതെന്റെ പോക്കറ്റില്‍ സൂക്ഷിച്ചു. നഗരത്തില്‍നിന്നും കുറച്ച് ദൂരെയായിരുന്നു സ്കൂള്‍. ബസ് സ്കൂളിന്റെ ഗേറ്റിനു മുന്പില് നിര്‍ത്തുമെന്നു ഞാന്‍ കരുതി. പെട്ടെന്നു എനിക്ക് മനസിലായി ബസ് മറ്റെവിടേക്കോ ആണ് പോകുന്നതെന്ന്. കണ്ടക്ടറോട് ചോദിച്ചു. അദ്ദേഹം ബസ് സ്കൂളിന്റെ അടുത്ത് പോകില്ലെന്നും എന്നോട് അവിടെ ഇറങ്ങിക്കോളാനും പറഞ്ഞു. സ്കൂളിനു മൂന്നു കിലോമീറ്റര്‍ അകലെയായിട്ടാണ് ഞാന്‍ നില്‍ക്കുന്നത്. എന്തുചെയ്യണമെന്ന് എനിക്കറിയില്ല. ഞാന്‍ നടക്കാന്‍ ആരംഭിച്ചു. അപ്പോള്‍ എന്റെ സുഹൃത്തിന്റെ ഫോണ്‍കോള്‍ വന്നു. ഞാന്‍ അവളോട് കാര്യങ്ങളൊക്കെ പറഞ്ഞു. ഞാന്‍ എങ്ങനെയാണ് ഇതൊക്കെ കൈകാര്യം ചെയ്യാന്‍ പോകുന്നതെന്നു ചോദിച്ചു.
സ്കൂള്‍ കോര്‍ഡിനേറ്റര്‍ എനിക്ക് മുന്‍കൂറായി പണം നല്‍കാമെന്നു പറഞ്ഞാല്‍ കാര്യങ്ങളൊക്കെ ശരിയാകും. മറിച്ചാണെങ്കില്‍ ഞാന്‍ ചണ്ഡീഗഡിലേക്ക് തിരികെ പോകും. അവിടെ പോയിട്ട് അടുത്തെന്താണ് ചെയ്യേണ്ടതെന്നു തീരുമാനിക്കുമെന്നും അവളോട് പറഞ്ഞു. അവള് ഫോണിലൂടെ കരയാന്‍ തുടങ്ങി. ഞാന്‍ അവളെ സമാധാനിപ്പിച്ചു.
ഒരു കിലോമീറ്റര്‍ നടന്നപ്പോഴേക്കും സ്കൂട്ടറില്‍ ഒരാള്‍ വന്നു. അയാള്‍ എനിക്കൊരു ലിഫ്റ്റ് തന്നു. അദ്ദേഹം എന്നെ സ്കൂളിന്റെ മുന്പില് കൊണ്ടുവിട്ടു. ശിവനെ പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ അകത്തേക്ക് കടന്നു.
ചില കാര്യങ്ങള്‍ കണക്കുകൂട്ടി ഞാന്‍ സ്കൂളിനകത്തേക്ക് ചെന്നു. ഒരുപക്ഷേ സ്കൂള്‍ കോര്‍ഡിനേറ്റര്‍ ഒരാഴ്ച കഴിഞ്ഞിട്ട് പണം നല്‍കാമെന്നു പറയുകയാണെങ്കില്‍ ഞാന്‍ അദ്ദേഹത്തോട് എന്റെ പഴ്സ് വീട്ടില്‍ മറന്നുവച്ചെന്നും 500 രൂപ നല്കാന് ആവശ്യപ്പെടുകയും ചെയ്യും. അല്ലെങ്കില്‍ സ്കൂളിന്റെ പരിസരത്ത് എടിഎം ഒന്നുമില്ലെന്നും അതിനാല്‍ എനിക്ക് പണം എടുക്കാനാവില്ലെന്നും തിരിച്ചുപോകാന്‍ ബസ് കൂലി നല്‍കണമെന്നും പറയും. അദ്ദേഹത്തെയും കാത്ത് മുറിക്ക് പുറത്തിരിക്കുമ്പോള്‍ ഈ ചിന്തകള്‍ എന്റെ തലച്ചോറില്‍ കൂടി ഓടുന്നുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ആദ്യം പറഞ്ഞ വാക്കുകള്‍തന്നെ കാര്യങ്ങള്‍ മാറ്റിമറിച്ചു.
ഷിതിജി താങ്കള്‍ ഇവിടെ വന്നത് അതിശയകരമാണ്. 25,000 രൂപ കൈയ്യില്‍ വാങ്ങിയാലും അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി.
Related Stories
Stories by TEAM YS MALAYALAM