യാത്രകള്‍ ചെയ്യാം ട്രന്റ്‌സെറ്റ് ട്രാവലറിലൂടെ

യാത്രകള്‍ ചെയ്യാം ട്രന്റ്‌സെറ്റ് ട്രാവലറിലൂടെ

Wednesday November 18, 2015,

2 min Read

പ്രശസ്തമായ ഓസ്‌വാള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഇളമുറക്കാരനാണ് അക്ഷയ് ഓസ്‌വാള്‍. അദ്ദേഹത്തിന് തന്റെ കുടുംബപരമായ ബിസിനസ്സില്‍ ചേര്‍ന്ന് ഒരു കരിയര്‍ ഉണ്ടാക്കന്‍ വളരെ എളുപ്പമായിരുന്നു. യാത്രകളോടുള്ള ഇഷ്ടവും അപകടങ്ങള്‍ തരണം ചെയ്യാനുള്ള കഴിവും അദ്ദേഹത്തെ ഒരു സ്റ്റാര്‍ട്ട് അപ്പിലേക്ക് എത്തിച്ചു. അങ്ങനെ അക്ഷയ് 'ട്രന്റ് സെറ്റ് ട്രാവലര്‍ വെന്‍ച്യുവര്‍' എന്ന സംരംഭത്തിന് തുടക്കമിട്ടു.

image


യു.എസില്‍ കെയ്‌സ് വെസ്റ്റേണ്‍ റിസര്‍വ് സര്‍വ്വകലാശാലയില്‍ എന്റര്‍പണര്‍ഷിപ്പില്‍ മാസ്റ്റേഴ്‌സ് ചെയ്യുമ്പോഴാണ് വ്യവസായം താത്പര്യമായി മാറിയത്. തന്റെ യു.എസിലെ മൂന്നര വര്‍ഷങ്ങല്‍ ആദ്യ രാജ്യത്തിലെ 30 സ്റ്റോറുകളില്‍ യാത്ര ചെയ്യാന്‍ ഉപയോഗിച്ചു. യു.എസില്‍ മത്രമല്ല ഒന്ന് രണ്ട് മാസം യൂറോപ്പിലും പോയി. 'എന്റെ യാത്രാ അനുഭവങ്ങള്‍ എന്നെ ഒരു ട്രാവല്‍ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ പ്രേരിപ്പിച്ചു.' അക്ഷയ് പറയുന്നു.

ട്രെന്‍ഡ് സെറ്റ് ട്രാവലര്‍ ലുധിയാനയിലാണ് ആരംഭിച്ചത്. ഇപ്പോള്‍ മൂന്ന് മാസം കഴിഞ്ഞു. എല്ലാ യാത്രാ അവശ്യങ്ങള്‍ക്കും ഞൊടിയിടയില്‍ സഹായം നല്‍കാന്‍ ഇതിന് സാധിക്കുന്നു. ആഫ്രിക്കന്‍ സഫാരി, അന്റാര്‍ട്ടിക്ക ടൂര്‍, ലഡാക്കിലെ ആഡംബര ടെന്റ് എന്നിവയെല്ലാം അവര്‍ നല്‍കുന്നു. കസ്റ്റമേഴ്‌സിന് അവര്‍ യാത്രചെയ്യുന്ന പ്രദേശം അനുസരിച്ചുള്ള വസ്ത്രങ്ങളും നല്‍കുന്നു.

തുടക്കത്തില്‍ അക്ഷയ്ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു. ട്രാവല്‍ രംഗത്ത് മുന്‍പരിചയമുള്ള ആള്‍ക്കാരെ കിട്ടാന്‍ വളരെ പ്രയാസമായിരുന്നു. മാത്രമല്ല അവര്‍ക്ക് സ്റ്റാര്‍ട്ട് അപ്പില്‍ ചേരാന്‍ താത്പര്യവും ഉണ്ടായിരിക്കണം. ഇന്ത്യയില്‍ ഇങ്ങനെ അനുഭവ സമ്പത്തുള്ള ആള്‍ക്കാര്‍ വളരെ കുറവായിരുന്നു. അതുകൊണ്ട് തിരഞ്ഞെടുക്കുന്ന ആള്‍ക്കാരെ ഒരു പരിചയപ്പെടുത്തലിന് വേണ്ടി യാത്ര ചെയ്യിപ്പിക്കുന്നത് പ്രയാസമേറിയ പണിയായിരുന്നു.

'എല്ലാവര്‍ക്കും ഒരു വേറിട്ട അനുഭവം നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ചില പ്രത്യേക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമായിട്ടാണ് ഞങ്ങള്‍ പാര്‍ട്ട്‌നര്‍ഷിപ്പില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ചില വേറിട്ട യാത്രകള്‍ നടത്തുന്ന ആള്‍ക്കാരെ കൂടെ നിര്‍ത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.'

ഫൈവ് സ്റ്റാര്‍ ഗ്രൂപ്പുകളായ താജ്, ഒബ്‌റോയ്, ഐ.ടി.സി എന്നിവരുമായാണ് ട്രെന്റ്‌സെറ്റ് ട്രാവലര്‍ പ്രവര്‍ത്തിക്കന്നത്. വിദേശത്തുള്ള ചിലരുമായും അവര്‍ക്ക് ബന്ധങ്ങളുണ്ട്. സാഹസികമായ യാത്രകള്‍ക്ക് ആഫ്രിക്കയാണ് നല്ലത്. മൊറോക്കോയില്‍ നിന്ന് വേറിട്ട പാചക അനുഭവങ്ങള്‍ ലഭിക്കും. ഹണിമൂണിന് പറ്റിയത് ദ്വീപുകളാണ്. അക്ഷയ് പറയുന്നു.

ട്രെന്റ്‌സെറ്റ് ട്രാവലിന് വരുമാനം ലഭിക്കുന്നത് ട്രാവല്‍ പാക്കേജ് ബുക്ക് ചെയ്യുന്നതിലൂടെയും യാത്രക്കുള്ള വസ്ത്രങ്ങളും മറ്റും നല്‍കിക്കൊണ്ടുമാണ്. നിലവില്‍ 14 പേരെ യാത്രക്ക് സഹായിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ മുതല്‍ 35 ലക്ഷം വരെയുള്ള പാക്കേജുകളാണ് ഇതില്‍ വരുന്നത്. ഡല്‍ഹിയില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ച ശേഷം അവിടെ തന്നെ ഒരു ഓഫീസ് തുടങ്ങാനാണ് തീരുമാനം. ഒരു മൊബൈല്‍ ആപ്പ് ഉണ്ടാക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതുവഴി ആള്‍ക്കാര്‍ക്ക് അവരുടെ ഫോട്ടോകള്‍ ഇടാനും അനുഭവങ്ങള്‍ പങ്ക് വയ്ക്കാനും കഴിയും.

മറ്റു നഗരങ്ങളില്‍ ട്രാവല്‍ ഈവന്റുകള്‍ സംഘടിപ്പിക്കാന്‍ അവര്‍ പദ്ധതിയിടുന്നുണ്ട്. 'ഞങ്ങളോട് യാത്രാനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ താതപര്യമുള്ളവരെ ഞങ്ങള്‍ ക്ഷണിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ മാസിക തുടങ്ങാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിലൂടെ ആളുകള്‍ക്ക് അവരുടെ വേറിട്ട യാത്രാനുഭവങ്ങള്‍ പങ്കുവെയ്ക്കാം.' അദ്ദേഹം പറയുന്നു.

42 ബില്ല്യനാണ് ഇന്ത്യന്‍ ടൂറിസത്തിനുള്ള വരുമാനം. അടുത്ത 10 വര്‍ഷത്തില്‍ ഇത് 10.2 ശതമാനമായി വര്‍ദ്ധിക്കും എന്നാണ് പറയുന്നത്. ലോക ടൂറിസം സംഘടനയുടെ കണക്കനുസരിച്ച് 2020 ഓടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടൂറിസം വ്യവസായ കേന്ദ്രമായി ഇന്ത്യ മാറും. ഏതാണ് 8.9 മില്ല്യന്‍ ആള്‍ക്കാരാണ് ഇവിടേക്ക് വരാന്‍ പോകുന്നത്.

ഇന്ന് ഓണ്‍ലെന്‍ ട്രാവല്‍ വ്യവസായത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് മേക്ക് മൈ ട്രിപ്പ്, യാത്ര, ക്ലിയര്‍ ട്രിപ്പ് എന്നിവരാണ്. അടുത്തിടെ നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ ഇതിലേക്ക് വന്നിട്ടുണ്ട്. സ്റ്റെസില്ല ഡോട്ട് കോം, മൈഗോള, ട്രാവല്‍ ട്രയാംഗിള്‍ എന്നിവയാണ് അതില്‍ ചിലത്. ഇവയെല്ലാം ടൂറിസം രംഗത്ത് മുദ്ര പതിപ്പിച്ച് കഴിഞ്ഞു. ഇത് മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാണെന്ന് അക്ഷയ് പറയുന്നു.