റെഡ് പോള്‍ക; ഓണ്‍ലൈന്‍ ഷോപ്പിംഗിലെ വഴികാട്ടി

0

എന്ത് സാധനവും പുറത്തിറങ്ങി അലയാതെ വീട്ടിലിരുന്നു വാങ്ങാം എന്നതാണ് ഇന്നത്തെ തലമുറക്ക് ലഭിച്ച ഭാഗ്യങ്ങളിലൊന്ന്. ഓണ്‍ലൈന്‍ ഷോപ്പിങ്ങുകളുടെ കാലമായ ഇന്ന് നല്ലതേത് ചീത്തയേതെന്നറിയാതെ കുഴങ്ങുന്നവും ധാരാളം. എന്നാല്‍ ഇത്തരം ആശയക്കുഴപ്പങ്ങള്‍ക്ക് വിട നല്‍കുകയാണ് റെഡ് പോള്‍ക ഉത്പന്നങ്ങളുടെ ഡിസൈനുകളുടെ ഷോകേസ് പ്രദര്‍ശനം നടത്തി അവയെക്കുറിച്ചുള്ള വിവരണങ്ങള്‍ നല്‍കി ഷോപ്പിംഗ് സംതൃപ്തമാക്കാന്‍ റെഡ് പോല്‍ക നിങ്ങളെ സഹായിക്കും. സ്ത്രീ ഉപഭോക്തക്കള്‍ക്കായുള്ള ഉത്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഈ സംരംഭത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

15 വര്‍ഷം മീഡിയ മാര്‍ക്കറ്റിംഗ് മേഖലയില്‍ സേവനമനുഷ്ടിച്ച വിശാഖക്ക് ഈ മേഖലയില്‍ പലതും ചെയ്യാനുണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലും സി എന്‍ ബി സി ടി വിയിലും ന്യൂസ് ചാനലുകളിലെ പ്രവൃത്തി പരിചയം ഉപഭോക്താക്കളുടെ ശരിയായ നിലപാട് മനസിലാക്കാന്‍ വിശാഖക്ക് സാധിച്ചു. നിരവധി ബ്രാന്‍ഡുകള്‍ നിരത്തിയാല്‍ ഉപഭോക്തക്കളുടെ രീതി വ്യത്യസ്തമായിരിക്കുമെന്ന് ടൈംസ് നൗവിന്റെ ലോഞ്ചിംഗില്‍ വിശാഖക്ക് വ്യക്തമായിരുന്നു.

അവരുടെ വിപണന തന്ത്രം മാറ്റി പ്രയോഗിച്ചതാണ് മാര്‍ക്കറ്റിംഗ് നിലവാരം ഉയരാന്‍ കാരണമായത്. ഇതോടെ അഞ്ച് ശതമാനം മാര്‍ക്കറ്റിംഗ് ഷെയര്‍ ഉയര്‍ന്ന് 55 ശതമാനമായി മാറി. ഉപഭോക്താക്കളുടെ നിലിപാടിനെക്കുറിച്ച് കൃത്യമായ വ്യക്തതയുള്ള വിശാഖ ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ തീരുമാനിക്കുകയായിരുന്നു.

വിശാഖ തന്റെ ആദ്യ ഉദ്യമം ഒരു ഷോപ്പര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് റിടെയില്‍ മീഡിയ സ്ഥാപനമായ ഒറോറ കോംസ് ആയിരുന്നു. ആ സമയത്ത് വിശാഖ നിരവധി ബ്രാന്‍ഡുകളു ഉപഭോക്താക്കളുടെ താത്പര്യവും ഒക്കെ മനസിലാക്കി.

സ്ത്രീകളുടെ ഷോപ്പിംഗ് തന്ത്രങ്ങള്‍ പഠിക്കാനാണ് വിശാഖ ആദ്യം താത്പര്യം കാണിച്ചത്. സ്ത്രീകള്‍ക്ക് എപ്പോഴും വ്യത്യസ്തതയും തിരഞ്ഞെടുക്കാന്‍ നിരവധി ഉത്പന്നങ്ങളുമാണ് വേണ്ടിയിരുന്നത്. അതുകൊണ്ടാണ് വിന്‍ഡോ ഷോപ്പിംഗ് അവരുടെ ജീവിതത്തിന്റെ ഭാഗമായി തന്നെ മാറിയത്. ഈ തിരിച്ചറിവാണ് റെഡ് പോള്‍കയിലേക്ക് എത്താന്‍ പ്രേരണയായത്.

ഉത്പാദകരുടെ ഭാഗത്തു നിന്നും നോക്കിയാല്‍ ഇന്നത്തെ കാലത്ത നിരവധി ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ അവസരങ്ങളാണുള്ളത്. കച്ചവടക്കാരെ സഹായിക്കുക എന്നതായിരുന്നു റെഡ് പൊല്‍കയുടെ ദൗത്യം. മികച്ച ഡിസൈനുകള്‍ തയ്യാറാക്കുന്നതിലും ആവശ്യമില്ലാത്ത അടുക്കും ചിട്ടയും ഇല്ലായ്മ ഒഴിവാക്കുന്നതിനും സഹായകമായി പ്രവര്‍ത്തിച്ചു. ഇത് ഓണ്‍ലൈന്‍ വില്‍പനക്കാര്‍ക്ക് മാത്രമായിരുന്നില്ല ഓഫ് ലൈന്‍കാര്‍ക്കും പ്രയോജനപ്രദമായി. ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് റെഡ് പൊല്‍ക ഒരു ചെറിയ തുകയും വിറ്റഴിയുന്നവയുടെ കമ്മീഷനും നേടിയിരുന്നു.

35 വിവിധയിനം ബ്രാന്‍ഡുകളാണ് ഇത്തരത്തില്‍ റെഡ് പൊല്‍ക കൊണ്ടുവന്നിട്ടുള്ളത്. 30 ശതമാനത്തോളം പേരാണ് ആവര്‍ത്തിച്ച് സൈറ്റ് സന്ദര്‍ശിച്ചതെന്നത് വളരെ പോസിറ്റീവ് പ്രതികരണമായി കരുതി. 2015 ജനുവരിയിലാണ് റെഡ് പോല്‍ക ആരംഭിച്ചത്. എയ്ഞ്ചല്‍ വിസിറ്റേഴ്‌സില്‍ നിന്നും 1.6 കോടിരൂപയാണ് റെഡ് പോല്‍ക നേടിയത്. ഇത് വെറുതെ ആയിരുന്നില്ല. മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മെനയാന്‍ ഈ പണം അവര്‍ ഉയോഗിച്ചു. പിന്നീട് മികച്ച നേട്ടം കൊയ്യാന്‍ അവര്‍ക്ക് സാധിച്ചു.