പനിപ്രതിരോധം: ഇരുപത്തിയൊന്നിന കര്‍മ്മ പദ്ധതികളുമായി നഗരസഭ

0

പനിപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഇരുപത്തിയൊന്നിന കര്‍മ്മ പദ്ധതികളുമായി തിരുവനന്തപുരം നഗരസഭ. നിലവില്‍ നടത്തിവരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെയാണ് പുതിയ കര്‍മ്മ പദ്ധതികള്‍ക്ക് നഗരസഭ രൂപം നല്‍കിയിരിക്കുന്നത്. ഇന്നലെ ആഗോര്യ സ്റ്റാന്റിംഗ് കമ്മിറ്റി രൂപം നല്‍കിയ പദ്ധതിക്ക് കൗണ്‍സിലിന്റെ അംഗീകാരവും ലഭിച്ചു. ഒരു മാസക്കാലത്തേക്കുള്ള കര്‍മ്മ പദ്ധതിയാണ് ഏറ്റെടുത്ത് നടപ്പാക്കുന്നത്.

1. ഹെല്‍ത്ത്‌സര്‍ക്കിളുകളില്‍ നടക്കുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മേയര്‍, ഡെപ്യൂട്ടിമേയര്‍, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍മാര്‍ എന്നിവര്‍ഏകോപിപ്പിക്കും.

മേയര്‍ - കഴക്കൂട്ടം

ഡെപ്യൂട്ടിമേയര്‍ - പൂന്തുറ, ജഗതി, ശ്രീകാര്യം, ശാസ്തമംഗലം

ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ - വിഴിഞ്ഞം, വട്ടിയൂര്‍ക്കാവ്

ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ - നന്തന്‍കോട്, കടകംപള്ളി, പാളയം

വികസനകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ - സേക്രട്ടറിയേറ്റ്, ശ്രീകണ്‌ഠേശ്വരം, കുടപ്പനക്കുന്ന്

പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ - നേമം, തിരുവല്ലം

നഗരാസൂത്രണകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ - മെഡിക്കല്‍കോളേജ്, ഉള്ളൂര്‍, ചെന്തിട്ട

വിദ്യാഭ്യാസ കായികകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ - കരമന, തിരുമല, ആറ്റിപ്ര, ചാല

നികുതി, അപ്പീല്‍ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ - മണക്കാട്, ബീച്ച്, ഫോര്‍ട്ട്

2. പനിപ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിനും ശുചീകരണം പ്രവര്‍ത്തനങ്ങള്‍ക്കുമായി വാര്‍ഡ് ഒന്നിന് 1 ലക്ഷം രൂപ വീതം അനുമതി നല്‍കും.

3. നഗരസഭാതലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ദൈനംദിനം മോണിറ്റര്‍ ചയ്യുന്നതിനും മേയര്‍ ചയര്‍മാനും ഹെല്‍ത്ത്സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വൈസ്‌ചെയര്‍മാനും നഗരസഭാ സെക്രട്ടറി കണ്‍വീനറും ഹെല്‍ത്ത്ഓഫീസര്‍ ജോയിന്റ് കണ്‍വീനറുമായി മോണിറ്ററിംഗ് സെല്‍ പ്രവര്‍ത്തിക്കും. മോണിറ്ററിംഗ് സെല്ലിന്റെ സെക്രട്ടറിയേറ്റായി പ്രോജക് സക്രേട്ടറിയറ്റ് പ്രവര്‍ത്തിക്കും.

4. വാര്‍ഡ്തല ശുചിത്വ ആരോഗ്യസമിതികള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ദ്രുതകര്‍മ്മ സമിതിയായി പ്രവര്‍ത്തിക്കും. ഈ ദ്രുതകര്‍മ്മ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡില്‍ ഏകോപിപ്പിക്കുന്നതിന് വാര്‍ഡ്കൗണ്‍സിലര്‍മാര്‍ നേതൃപരമായ ചുമതല നിര്‍വ്വഹിക്കേണ്ടതാണ്. എല്ലാദിവസവും ചെയ്ത പ്രവര്‍ത്തനങ്ങള്‍, നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ അതത് ദിവസം തന്നെ നിശ്ചിത ഫോര്‍മാറ്റില്‍ നഗരസഭയുേെട മോണിറ്ററിംഗ് സെക്ഷനിലേക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

5. ചുമതലയുള്ള സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍മാര്‍ പങ്കെടുത്തുകൊണ്ട് വാര്‍ഡ്തല ദ്രുതകര്‍മ്മ സമിതി ഇന്നും നാളെയും അടിയന്തിരമായിവിളിച്ചു ചേര്‍ത്ത് വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ വിശദമായി സൂത്രണം ചെയ്യേണ്ടതാണ്.

6. വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങളില്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, യുവജന സംഘടനകള്‍ തുടങ്ങി എല്ലാവിഭാഗത്തിന്റെയും പങ്കാളിത്തം ഉറപ്പാക്കേണ്ടതാണ്. ദ്രുതകര്‍മ്മ സമിതിയുടെ യോഗത്തില്‍ ഇതിനാവശ്യമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതാണ്.

7. ആഴ്ചയില്‍ ഒരിക്കല്‍ ദ്രുതകര്‍മ്മ സമിതിയുടെ പ്രവര്‍ത്തനം ചുമതലയുള്ള സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്റെയും വാര്‍ഡ്കൗണ്‍സിലറുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വിലയിരുത്തേണ്ടതാണ്.

8. വാര്‍ഡ് കമ്മിറ്റികള്‍ വാര്‍ഡുകളിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കണ്‍ട്രോള്‍ സെല്ലായി പ്രവര്‍ത്തിക്കേണ്ടതാണ്.

9. 27 28, 29 തീയതികളില്‍ പൊതുസ്ഥലങ്ങള്‍, വീടുകള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യസസ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തേണ്ടതാണ്.

10. 50 വീടുകള്‍ക്ക് ഒന്ന് എന്ന നിലയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭാഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, എന്‍.എച്ച്.എം. ജീവനക്കാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ സ്‌ക്വാഡുകള്‍ 3 ദിവസത്തിലൊരിക്കല്‍ ഭവനസന്ദര്‍ശനം നടത്തി ഉറവിട നശീകരണം നടത്തേണ്ടതാണ്. ഇന്ന് ഈ പ്രവര്‍ത്തനം ആരംഭിക്കേണ്ടതും പനി നിയന്ത്രണവിധേയമാകുതുവരെ തുടരേണ്ടതുമാണ്. കൗസിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡുതല ദ്രുതകര്‍മ്മ സമിതിസ്‌ക്വാഡ് പ്രവര്‍ത്തനം മോണിറ്റര്‍ചെയ്യേണ്ടതും കൃത്യമായി നടക്കുന്നുവെന്ന ഉറപ്പാക്കേണ്ടതുമാണ്. ഒരുവീടിന് 10 രൂപ നിരക്കില്‍ സ്്ക്വാഡ് പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അനുവദിക്കുന്നതാണ്.

11. സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുന്ന ടീം അതത് പ്രദേശത്തെ ഒഴിഞ്ഞുകിടക്കുന്ന പുരയിടം, അടഞ്ഞുകിടക്കുന്ന വീടുകള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട അതത് ദിവസം ദ്രുതകര്‍മ്മ സമിതിയെ അറിയിക്കേണ്ടതാണ്.

12. ദൈനംദിനം പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പദേശങ്ങളില്‍ പ്രത്യേകഫോഗിങ്ങ്, വീടുകള്‍ക്ക് ഉള്ളിലും പരിസരങ്ങളിലും സ്‌പ്രേയിംഗ്എന്നിവ നടത്തേണ്ടതാണ്.

13. എല്ലാവാര്‍ഡുകളിലും നിലവിലുള്ള സ്‌പ്രേയിംഗ് സംവിധാനം ഉപയോഗിച്ച്കൃത്യമായ ഇടവേളകളില്‍ എല്ലാ വീടുകളിലും സ്‌പ്രേയിംഗ് നടത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്.

14. പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ മാസ് ഫോഗിങ് സംഘടിപ്പിക്കേണ്ടതാണ്. വാര്‍ഡുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തില്‍ മോണിറ്ററിംഗ് സെല്‍ ഇതിനാവശ്യമായ പ്രവര്‍ത്തനം നഗരസഭാ തലത്തില്‍ ആസൂത്രണം ചെയ്യേണ്ടതാണ്.

15. പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ഡുതല ദ്രുതകര്‍മ്മ സമിതിയുടെ റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്.

16. ജൂലൈ 5 ന് മുമ്പായി നഗരസഭയിലെ എല്ലാ പൊതു ഓടകളുംവൃത്തിയാക്കുകയും മണ്ണും മാലിന്യങ്ങളും പൂര്‍ണ്ണമായി നീക്കുകയും ചെയ്യേണ്ടതാണ്.

17. ഉടമസ്ഥനില്ലാത്ത പുരയിടങ്ങളിലെകാടും മാലിന്യങ്ങളും നീക്കംചെയ്യണമെന്ന് ഉടമസ്ഥന് നോട്ടീസ് നല്‍കേണ്ടതും ഉടമസ്ഥന്‍ ഇതിന് തയ്യാറായില്ലെങ്കില്‍ നഗരസഭയുടെ നേതൃത്വത്തില്‍ വൃത്തിയാക്കുന്നതിനുള്ള നിയമാനുസൃത നടപടികള്‍ കൈക്കൊള്ളേണ്ടതുമാണ്. ജൂലൈ 10ന് മുമ്പ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.

18. പനി നിയന്ത്രണവിധേയമാകുന്നതുവരെ മൈക്ക് ആനൗണ്‍സ്്‌മെന്റ്, നോ്ട്ടീസ് വിതരണം എന്നിവ തുടരേണ്ടതാണ്.

19. നഗരസഭാ ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍, പൊതുസ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും നവമാധ്യമങ്ങളിലൂടെയും ലഘുചിത്രം, ബ്രോഷര്‍, പോസ്റ്റര്‍, വീഡിയോ എന്നിവ ഉപയോഗിച്ചുള്ള ക്യാമ്പയിനും സംഘടിപ്പിക്കുന്നതാണ്.

20.വാര്‍ഡുതലത്തില്‍ വാര്‍ഡ്കൗണ്‍സിലറുടെ നേതൃത്വത്തില്‍ മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങളുടെഏകോപനവുംമേല്‍നോട്ടവും നടത്തേണ്ടതും അടത്തമാസം ഇരുപതിനകം പൂര്‍ത്തിയാക്കേണ്ടതുമാണ്.

21. 15 അര്‍ബന്‍ പി.എച്ച്‌സെന്ററുകളിലും പനി ക്ലിനിക്കുകള്‍ നടന്നുവരികയാണ്. പനി നിയന്ത്രണ വിധേയമാകുന്നതുവരെ ഞായറാഴ്ചകളിലും അര്‍ബന്‍ പി.എച്ച്. സെന്ററുകള്‍ തുറന്ന്് പ്രവര്‍ത്തിപ്പിക്കണമെന്ന് എന്‍.എച്ച്.എമ്മിനോട് ആവശ്യപ്പെടാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു.