പാചകത്തിന് വേണ്ട ചേരുവകള്‍ വീട്ടിലെത്തിക്കാന്‍ ഒരു ഡെലിവറി സ്റ്റാര്‍ട്ട്അപ്പ് 'ബില്‍റ്റ് 2 കുക്ക്'

പാചകത്തിന് വേണ്ട ചേരുവകള്‍ വീട്ടിലെത്തിക്കാന്‍ ഒരു ഡെലിവറി സ്റ്റാര്‍ട്ട്അപ്പ് 'ബില്‍റ്റ് 2 കുക്ക്'

Thursday January 14, 2016,

3 min Read

നിങ്ങളില്‍ ചിലരെങ്കിലും ഒരു ഷെഫ് ആകാന്‍ ആഗ്രഹിച്ചിട്ടുണ്ടാകും. പലപ്പോഴും നിങ്ങള്‍ വീട്ടില്‍ പരീക്ഷിക്കുന്ന ആഹാരങ്ങള്‍ പാഴായി പോകാറുമുണ്ട്. ശരിയല്ലേ? ചിലര്‍ റെസ്‌റ്റോറന്റ് ഭക്ഷണം വീട്ടിലിരുന്ന് കഴിക്കാന്‍ ആഗ്രഹിക്കുന്നു. ഇതിന് വേണ്ട ചേരുവകള്‍ ശരിയായ അളവില്‍ വാങ്ങുക എന്നത് പ്രധാനമാണ്. ഏതെങ്കിലും ഒരു ചേരുവയില്‍ വ്യത്യാസം വന്നുകഴിഞ്ഞാല്‍ ഒന്നും തന്നെ ശരിയാവുകയില്ല. നിങ്ങളുടെ പണം വെറുതെ നഷ്ടമാകുകയും ചെയ്യും. 33 കാരനായ അല്‍ത്താഫ് സയ്യിദിനും ഇങ്ങനെയുള്ള അനുഭവങ്ങല്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയാണ് 2015 ജൂലൈയില്‍ 'ബില്‍റ്റ് 2 കുക്ക്' എന്ന ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ വന്നത്.

image


പാചകത്തിന് വേണ്ട ചേരുവകള്‍ വീട്ടിലെത്തിക്കുന്ന ഒരു ഡെലിവറി സ്റ്റാര്‍ട്ട് അപ്പാണ് 'ബില്‍റ്റ് 2 കുക്ക്' നിങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഇത് സഹായിക്കുന്നു. കൃത്യമായ അളവില്‍ ശുദ്ധമായ ചേരുവകള്‍ നിങ്ങളുടെ വീട്ടില്‍ എത്തിക്കുന്നു. പാചകം ചെയ്യേണ്ട രീതിയും ഇതില്‍ ഉണ്ടാകും. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ഷെഫുകള്‍, പ്രത്യാകിച്ച് താജ്, ഐ ടി സി എന്നീ ഹോട്ടലുകളിലെ ഷെഫുകളാണ് റെസിപ്പികള്‍ നല്‍കുന്നത്. റെഡി ടു കുക്ക് ബോക്‌സുകള്‍ തയ്യാറാക്കുന്നതിന് മുമ്പ് ഒരു റെസിപ്പി തിരഞ്ഞെടുക്കുന്നു. ഒരു ഫോട്ടോ ഷൂട്ട് സെക്ഷന്‍ കഴിഞ്ഞാണ് ബോക്‌സ് തയ്യാറാക്കുന്നത്. ഒരു റെഡി ടു ഈറ്റ് മൈക്രോവേവബിള്‍ ബോക്‌സും ഈ സ്റ്റാര്‍ട്ട് അപ്പ് തയ്യാറാക്കുന്നു. പാചകം ചെയ്യാന്‍ വെറും 2 മിനിറ്റ് മതി.

'പാക്ക് ചെയ്യുന്നതിന് മുമ്പ് ഞങ്ങള്‍ ഇത് പാസ്ച്യുറൈസ് ചെയ്ത് ഇത് തണുപ്പിക്കുന്നു. ദീര്‍ഘകാലത്തേക്ക് ഇതിനെ സംരക്ഷിക്കാന്‍ ഇതുവഴി സാധിക്കുന്നു. എത്രനാള്‍ വേണമെങ്കിലും ഇത് ശുദ്ധമായിരിക്കും. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ എക്‌സിക്യൂട്ടീവ് ഷെഫികളാണ് ഞങ്ങളുടെ കൂടെ ഉള്ളത്. അവര്‍ ഞങ്ങളില്‍ നിന്ന് പ്രത്യാകിച്ച് പണമൊന്നും ഈടാക്കുന്നില്ല. മറിച്ച് അവര്‍ക്ക് ബില്‍റ്റ് 2 കുക്കിലെ പുതിയ പാചകരീതികള്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം യുവാക്കളാണ് ഈ ഷെഫുകള്‍.' അല്‍ത്താഫ് പറയുന്നു.

image


6 മാസം കൊണ്ട് 40 ജീവനക്കാരും 10000 ഉപഭോക്താക്കളുമായി ബില്‍റ്റ് കുക്ക് വളര്‍ന്നു. ഇപ്പോള്‍ മുബൈയിലും ഹൈദരാബാദിലുമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. മുബൈയില്‍ 550 മുതല്‍ 400 ഓര്‍ഡറുകളും ബൈദരാബാദില്‍ 125 മുതല്‍ 150 ഓര്‍ഡറുകളുമായി അവര്‍ മുന്നേറുന്നു. വെജിറ്റേറിയന്‍ റെസിപ്പികള്‍ക്ക് ശരാശരി 180 രൂപയും നോണ്‍ വെജിറ്റേറിയന്‍ റെസിപ്പികള്‍ക്ക് ശരാശരി 250 രൂപയുമാണ് ഈടാക്കുന്നത്.

ബോധവത്ക്കരണം

തുടക്കത്തില്‍ രണ്ടുമാസം ചില കമ്മ്യൂണിറ്റികളിലും ഓഫീസുകളിലും പാചകം ചെയ്തുകൊണ്ടാണ് ഈ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയത്. ഓഗസ്റ്റ് 15ന് അവര്‍ ഒരു ക്യാമ്പയിന്‍ തുടങ്ങി. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കൂ, നിങ്ങള്‍ക്ക് ഇഷ്ടമുള്ള പണം നല്‍കൂ. ഈ ക്യാമ്പയിന് പിന്നില്‍ രണ്ട് ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്.

1. പുതിയ ഉപഭോക്താക്കളെ അവരുടെ ഉത്പ്പന്നം പരിചയപ്പെടുത്തുക.

2. അവരുടെ ഉത്പ്പന്നത്തിന് അവര്‍ എത്ര രൂപയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

'ചിലര്‍ ഞങ്ങള്‍ക്ക് ഒരു രൂപ നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ചിലര്‍ ഞങ്ങള്‍ക്ക് 150 രൂപയും അതില്‍ കൂടുതലും നല്‍കാന്‍ തയ്യാറായിരുന്നു. ഇതൊരു നല്ല പരീക്ഷണമായിരുന്നു. ഞങ്ങളുടെ അടുക്കളിയില്‍ 4 പേരെ നിര്‍ത്തി 200 ഓര്‍ഡറുകള്‍ക്ക് ഡെലിവറി നടത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.' അല്‍ത്താഫ് പറയുന്നു.

സ്റ്റാന്‍ഫോര്‍ഡ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് അഡ്മിനിസ്‌ട്രേഷനില്‍ മാസ്‌റ്റേഴ്‌സ് നേടിയ ആളാണ് അല്‍ത്താഫ്. അദ്ദേഹം 6 വര്‍ഷം ഒരു ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ജോലി ചെയ്തു. ഗുജറാത്തിലും മഹാരാഷ്ട്രയിലും വീടുകല്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ പങ്കെടുത്തു. 2015ല്‍ തായ്‌വാനിലും കൊറിയയിലും ഗുജറാത്ത് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പോയിരുന്നു.

ഷെഫുകള്‍ പറയുന്ന ബ്രാന്റുകളിലൂടെ ചേരുവകളാണ് അവര്‍ തിരഞ്ഞെടുക്കുന്നതെന്ന് അല്‍ത്താഫ് പറയുന്നു. അവര്‍ അടുത്തിടെ ഒരു മാനേജരെ നിയമിച്ചു. ഫുഡ് ഇന്‍ഡസ്ട്രിയില്‍ 12 വര്‍ഷത്തെ അനുഭവമുള്ള ഒരു വ്യക്തിയാണ് ഇദ്ദേഹം. 3 പച്ചക്കറി വില്‍പ്പനക്കാര്‍ അവരുടെ കൂടെയുണ്ട്. സീഫുഡ് നേരിട്ട് പ്രോസസിങ്ങ് പ്ലാന്റുകളില്‍ നിന്ന് എത്തിക്കുന്നു. മാംസ ഉത്പ്പ്‌നനങ്ങള്‍ അടുത്ത പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്നു.

'ഞങ്ങള്‍ക്ക് ഒരു ഡെയ്‌ലി സപ്ലൈ ചെയിനുണ്ട്. ഇത് ഉത്പ്പന്നങ്ങള്‍ ശുദ്ധമായി സൂക്ഷിക്കുന്നതിനടൊപ്പം പാഴാകാതെ സൂക്ഷിക്കുകയും ചെയ്യുന്നു.' അല്‍ത്താഫ് പറയുന്നു.അടുത്ത രണ്ടുവര്‍ഷം കൊണ്ട് പൂന, ബംഗളുരു, ഡല്‍ഹി, ചെന്നൈ എന്നീ സ്ഥലങ്ങളില്‍ സേവനങ്ങള്‍ എത്തിക്കാന്‍ ബില്‍റ്റ് 2 കുക്ക് ലക്ഷ്യമിടുന്നു. 2016ല്‍ ഒരു ദിവസം 5000 ഓര്‍ഡറുകള്‍ സ്വീകരിച്ച് മുന്നേറാനാണ് അവര്‍ ഉദ്ദേശിക്കുന്നത്.

image


യുവര്‍ സ്‌റ്റോറിക്ക് പറയാനുള്ളത്

വീട്ടില്‍ നിന്ന് തന്നെ നിങ്ങളുടെ പാചക പരീക്ഷണം നടത്താനായി റെസിപ്പികളും ചേരുവകളും എത്തിക്കുന്ന നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ നിലവിലുണ്ട്.

'ഹാഫ് ടീസ്പൂണ്‍' ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള ഒരു സ്റ്റാര്‍ട്ട്അപ്പാണ്. ഐ ഐ ടി ഖരക്പൂരില്‍ നിന്ന് ഗ്രാജ്വേഷന്‍ നേടിയ ജാനി പാഷയും അഫ്‌സല്‍ അഹമ്മദുമാണ് ഇത് തുടങ്ങിയത്. അവര്‍ സ്വയം പരീക്ഷിച്ച ചില റെസിപ്പികളും ആവശ്യമുള്ള ചേരുവകളും നല്‍കുന്നു. ഗുര്‍ഗാവോണില്‍ പ്രവര്‍ത്തിക്കുന്ന 'ഇന്നര്‍ഷെഫ്' രണ്ട് രീതിയിലുള്ള മീല്‍സ് നല്‍കുന്നു. റെഡി ടു ഈറ്റ്, റെഡി ടു കുക്ക്. ആഗോള രംഗത്ത് നിന്നുള്ള നിക്ഷേപകരില്‍ നിന്ന് 11 കോടി രൂപ പ്രീ സീരീസ് എ റൗണ്ടില്‍ അവര്‍ക്ക് ലഭിച്ചു.

പുതിയതായി ഈ മേഖലയിലേക്ക് പ്രവേശിച്ച സ്റ്റാര്‍ട്ട് അപ്പ് എന്ന നിലക്ക് ബില്‍റ്റ് 2 കുക്ക് നല്ല രീതിയില്‍ പുരോഗമിക്കുകയാണ്. അടുത്തിടെ അവര്‍ക്ക് 1.5 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിരുന്നു. അവരുടെ വിജയത്തെക്കുറിച്ച് ഇപ്പോള്‍ പറയുക പ്രയാസമാണ്. എന്നാല്‍ ഇപ്പോഴുള്ള കണക്കുകള്‍ അവരുടെ വിജയത്തിന്റെ സൂചനയാണ്.