ഡിസൈനിംഗിനായി ജനിച്ച ഡാനിയല്‍

0

ചെറുപ്പത്തില്‍ ഡാനിയലും സഹോദരനും ചേര്‍ന്ന് വരച്ച ചിത്രങ്ങളില്‍ ഡാനിയലിന്റേത് വസ്ത്രങ്ങളുടേതും സഹോദരന്റേത് വീടിന്റേയതുമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഫാഷനോടുള്ള തന്റെ താത്പര്യം വരയിലൂടെ ഡാനിയല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡാനിയലിന്റെ രക്ഷിതാക്കള്‍ അത് അറിഞ്ഞതായി ഭാവിച്ചില്ല. എന്നാല്‍ ഡാനിയല്‍ തന്റെ അഭിലാഷം നിറവേറ്റുക തന്നെ ചെയ്തു.

നമ്മുടെ വസ്ത്രങ്ങള്‍ക്ക് പറയാന്‍ ഒരു നീണ്ട കഥയുണ്ടാകും. അത് ആ രൂപത്തിലെത്തിയ കഥ. അതു ചിലപ്പോള്‍ വിദര്‍ഭയിലെ കര്‍ഷകന്റെ ആത്മഹത്യാപരമായ കഥയാകാം. എന്നാലിവിലെ ഡാനിയെല്‍ സിയെമിന്റെ കഥയാണ് പറയുന്നത്. വളര്‍ന്നപ്പോള്‍ ഫാഷന്‍ എന്താണെന്നറിയാനുള്ള ആഗ്രഹമായിരുന്നു ഡാനിയെലിന്. അതുകൊണ്ടു തന്നെ സഹോദരന്‍ വളര്‍ന്നപ്പോള്‍ എന്‍ജിനിയറിംഗ് മേഖല തിരഞ്ഞെടുത്തു. ഫാഷന്‍ മോഹങ്ങളുമായി നടന്ന ഡാനിയലിനെ അത് പ്രോത്സാഹിപ്പിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഏതെങ്കിലും ബിസിനസ്സ് അല്ലെങ്കില്‍ ഉയര്‍ന്ന ജോലി. അതും സര്‍ക്കാര്‍ തലത്തിലോ ആരോഗ്യ മേഖലയിലോ ആയിരുന്നു വീട്ടുകാര്‍ നോക്കിയിരുന്നത്. എന്നാല്‍ ഡാനിയലിന് ഇതില്‍ താത്പര്യം ഉണ്ടായിരുന്നില്ല. അച്ഛന്‍ അവനെ കോളേജില്‍ ചേര്‍പ്പോള്‍ കോളജിലെ ഫാഷന്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു. കോളജിനുശേഷം ഡാനിയല്‍ പല പല ജോലികള്‍ മാറി മാറി ചെയ്തു. ഒരു കോള്‍ സെന്റര്‍ ജീവനക്കാരനായും നൈറ്റ് ക്ലബ്ബ് മാനേജറായും ജോലി നോക്കി. മേഘാലയയിലെ എപ്പികള്‍ച്ചല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മനേജറായ ഡെന്നിയെഅപ്പോഴാണ് പരിചയപ്പെട്ടത്.

ഇവര്‍ പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുകയും ഡാനിയലിന്റെ ഫാഷന്‍ ഡിസൈനിംഗ് മോഹം പൂവണിയിക്കാന്‍ സഹായിക്കുകയും ചെയ്തു. അദ്ദേഹമാണ് മേഘാലയിയലെ റിഭോയ് ജില്ലയിലെ നെയ്ത്തുകാരെ ഡാനിയലിനു മുന്നില്‍ പരിചയപ്പെടുത്തുന്നത്. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന ഇവരില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അക്ഷരഭ്യാസം ഉണ്ടായിരുന്നുള്ളൂ. ഇവിടുത്തെ സ്ത്രീകളായ നെയ്ത്തുകാര്‍ റിണ്ടിയ സില്‍ക്ക്, മികച്ച ഓര്‍ഗാനിക് സില്‍ക്ക് എന്നിവയാണ് തയ്യാറാക്കിയിരുന്നത്. ഇവ കൊക്കൂണില്‍ നിന്നും പട്ടുനൂല്‍പ്പുഴുക്കളെ കൊല്ലാതെ തന്നെ എടുക്കുന്ന നൂലുപയോഗിച്ചാണ് തയ്യാറാക്കിയിരുന്നത്. ഇതേ സില്‍ക്കിനെ ആസാമില്‍ എറി സില്‍ക്ക് എന്നാണറിയപ്പെട്ടിരുന്നത്.

റി ഭോയിലെ നെയ്ത്തുകാര്‍ക്കിടയില്‍ എത്തിച്ചേര്‍ന്ന ഡാനിയേല്‍ തന്റെ സ്വപ്ന സാക്ഷാത്കാരം നടക്കുന്നതില്‍ ആനന്ദിച്ചു. ഫാഷന്‍ ഡിസൈനിംഗിലേക്ക് ഇറങ്ങിത്തിരിക്കാന്‍ തീരുമാനിച്ചു. ഡാനിയലിന്റെ അച്ഛനും മുത്തച്ഛനുമെല്ലാം സാമൂഹിക പ്രവര്‍ത്തകരായിരുന്നു. അതിന്റെ ചുവട്പിടിച്ച് അവിടുത്തെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്നും ഡാനിയല്‍ കരുതി. ഇവിടുത്തെ ജനങ്ങളെല്ലാം തന്നെ നെയ്ത്തു ജോലി ഉപേക്ഷിച്ച് കൃഷിപ്പണിക്കായി പോകാന്‍ തുടങ്ങിയിരുന്നു. നോര്‍ത്ത ഈസ്റ്റിലെ തുണിത്തരങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ തന്നെ ഡാനിയല്‍ തീരുമാനിച്ചു. വെജിറ്റബിള്‍ ഡൈ ഉപയോഗിച്ച വസ്ത്രങ്ങള്‍ക്ക് മോടികൂട്ടി. 

ലാക്മി ഇന്ത്യ ഛോഷന്‍ വീക്ക്‌സ് ഷോയിലൂടെ റിന്‍ഡിയ കൂടുതല്‍ പേരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. പ്രത്യേകിച്ചും അടുത്തടുത്തുള്ള സംസ്ഥാനങ്ങളിലുള്ളവരുടെ. പല നെയ്ത്തുകാരും റി ഭോയിയില്‍ ഇത് പഠിക്കാനായി എത്തിതുടങ്ങി. നെയ്ത്തുകാരെ സഹായിക്കാനായി സര്‍ക്കാര്‍ യന്ത്രങ്ങള്‍ നല്‍കിത്തുടങ്ങി. പരമ്പരാഗത നെയ്ത്ത് സംരക്ഷിക്കുക കൂടിയായിരുന്നു ഇതിന്റെ ലക്ഷ്യം. നേരിട്ട നെയ്ത്തുകാരുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഡാനിയല്‍ ശ്രമിച്ചു. ഇതിനയി ഇടനിലക്കാരെ ഒഴിവാക്കി. ഇതവര്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കാന്‍ സഹായകമായി. സ്ത്രീകളായ നെയ്ത്തുകാരെ വിദ്യാസമ്പന്നരാക്കാനും അവര്‍ക്ക് പ്രയോജനപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ഡാനിയല്‍ ശ്രമിച്ചു. ഇവരില്‍ പല സ്ത്രീകളും പിന്നാട് സംരംഭകരായി വളര്‍ന്നു. അവരിന്ന ്‌വരുടെ മക്കളം നന്നായി പഠിപ്പിക്കുന്നു. റിന്‍ഡിയയുടെ മൂല്യം അവര്‍ തിരിച്ചറിഞ്ഞു.

ഇപ്പോള്‍ മേഘാലയയിലെ തന്നെ പരമ്പാരാഗത ഗാരോ പാറ്റേണ്‍ നെയ്ത്തുകാരെയാണ് ഡാനിയല്‍ തിരഞ്ഞെടുത്തിട്ടുള്ളത്. അവരുടെ രീതികള്‍ സംബന്ധിച്ച് പഠനം നടത്തിവരികയാണ്. വിദേശ നിര്‍മിതമായി പല പുതിയ ഫാഷനുകളും വിപണി കീഴടക്കിയിരിക്കുന്നതിനാല്‍ ഇത്തരം പരമ്പരാഗത വസ്ത്രങ്ങള്‍ വളരെ പതുക്കെമാത്രമേ വിപണിയില്‍ ഇടം നേടുകയുള്ളൂ. അദ്ദേഹത്തിന്റെ ബോട്ടീഗിലെത്തുന്ന യുവ ജനത പരമ്പരാഗത വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്. സംസ്‌കാരം തിരിച്ചറിഞ്ഞ് അത് തിരഞ്ഞെടുക്കാനും മറ്റുള്ളവര്‍ക്ക് നിര്‍ദേശിക്കാനും ഇന്ത്യാക്കാര്‍ക്ക് ഇപ്പോള്‍ കഴിയുന്നു എന്നത് വളരെ സന്തോഷകരമാണെന്നും അദ്ദേഹം പറയുന്നു.