വാടകയ്ക്ക് ഇടം വേണോ ? 'ഓഫീസി ജുവ' സഹായിക്കും

0

ഒരു സംരംഭത്തിന്റെ അന്വേഷണത്തിനിടയില്‍ മറ്റൊരു സംരംഭത്തിന്റെ വഴി തെളിഞ്ഞതാണ് ഓഫീസ് ജുവ എന്ന സ്ഥാപനത്തിന്റെ ഉത്ഭവം. സംരംഭം ആരംഭിക്കാന്‍ വാടകക്ക് ഇടം വേണോ? ഓഫീസ് ജുവയുടെ ഓണ്‍ ലൈനില്‍ ഒന്നു നോക്കിയാല്‍ മാത്രം മതി. ഇടം കണ്ണെത്തും ദൂരത്ത്. എന്നതാണ് ഈ സംരംഭത്തിന്റെ പ്രയോജനം.

സ്വന്തമായി ഒരു സംരംഭം എന്തുകൊണ്ട് ആരംഭിച്ചുകൂട എന്ന സഹപ്രവര്‍ത്തകരുടെ ചിന്തയാണ് ഇതിലേക്ക് എത്തിച്ചത്. ചെന്നൈ ആസ്ഥാനമാക്കി ഡബല്‍ു. ഡബ്‌ള്യു ഡോട്ട് ഹൗസ്ജുവോ ഡോട്ട്. കോം എന്ന ഓണ്‍ലൈന്‍ സ്ഥാപനം ആരംഭിക്കുന്നതിനായിരുന്നു പദ്ധതിയിട്ടത്. ബംഗ്ലാദേശിലും ശ്രീലങ്കയിലും വിദേശത്തുമുള്ള എല്ലാ റിയല്‍ എസ്റ്റേറ്റ് ഏജന്റുകളേയും കോര്‍ത്തിണക്കിയാണ് സംരംഭം ആരംഭിച്ചത്. ആദ്യം സംരംഭത്തിനായുള്ള മൂലധനം സ്വരൂപിക്കാന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു. ഒരു ഓഫീസ് ആരംഭിക്കുന്നതിനുള്ള വാടക കെട്ടിടം അന്വേഷിച്ച് ചെന്നൈയില്‍ നടന്നതാണ് പുതിയ സംരംഭത്തിന് വഴിത്തിരിവായത്. ഇത്തരത്തില്‍ കെട്ടിടങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് നേരായ ഒരു മാര്‍ഗമോ സഹായമോ ലഭിക്കുന്നില്ല എന്ന തിരിച്ചറിവാണ് അവരെ ഇത്തരമൊരു സംരംഭം ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്. ഓഫീസ്ജുവോ എന്ന പേരില്‍ ആണ് സംരംഭം ആരംഭിച്ചത്.

ഓഫീസ് ആവശ്യങ്ങള്‍, വെയര്‍ ഹൗസുകള്‍ എന്നിവക്കാവശ്യമായ ഇടങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയായിരുന്നു സംരംഭത്തിന്റെ ഉദ്ദേശം. നിലവില്‍ ചെന്നൈയില്‍ മാത്രം പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനം മറ്റ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. കുറഞ്ഞത് 10 നഗരങ്ങളിലെങ്കിലും ഈ സംരംഭം ഉടന്‍ ആരംഭിക്കും.

അപ്രതീക്ഷിതമായാണ് ടി ശ്രീകാന്ത് ഈ സംരംഭം ആരംഭിച്ചത്. ഇന്റര്‍നെറ്റ് ടെക്‌നോളജി സംരംഭമായ സിഫി ടെക്‌നോളജീസിലാണ് ശ്രീകാന്ത് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ഓണ്‍ലൈന്‍ പ്രോപര്‍ട്ടി സെക്ടര്‍ ആയ ഇന്ത്യ പ്രോപ്പര്‍ട്ടി ഡോട്ട് കോമിലെത്തി. മൂന്നാമതായാണ് സുലേഖ പ്രോപര്‍ട്ടിയിലെത്തിയത്. ഇവിടെവച്ചാണ് സ്വന്തമായി ഒരു സംരംഭം എന്ന ആശയം ഉണ്ടായത്. സുലേഖയില്‍തന്നെയുള്ള സുഹൃത്തായ ആദിത്യ രാഘവുമായി ശ്രീകാന്ത് ആലോചിച്ചു. സിംഗപ്പൂരിലും യൂറോപ്പിലും ഇന്ത്യയിലും ജോലി ചെയതിട്ടുള്ള ആദിത്യക്ക് വളരെ വലിയ പ്രവൃത്തിപരിചയമാണ് ഉണ്ടായിരുന്നത്. ബാര്‍സിലോണയിലെ ഐ ഇ എസ് ഇയില്‍ എം ബി എ പൂര്‍ത്തിയാക്കിയ ആദിത്യ പിന്നീട് സുലേഖയിലെത്തുകയായിരുന്നു.

ഒരു ഓഫീസിനായുള്ള ഇടം കണ്ടെത്താന്‍ കഴിയാതിരുന്നത് ആവശ്യത്തിനുള്ള വിവരങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണെന്ന് അവര്‍ മനസിലാക്കി. ഇത്തരത്തില്‍ ഇടം അന്വേഷിക്കുന്നവര്‍ക്ക് വേണ്ടത്. ആവശ്യമായ വിവരങ്ങളാണെന്ന് മനസിലാക്കിയ അവര്‍ അത്തരം വിവരങ്ങള്‍ ആദ്യം ശേഖരിച്ചു. ഓരോ സ്ഥലങ്ങളും കണ്ടെത്തി അവയുടെ ഉടമസ്ഥരുമായി സംസാരിച്ചു. അവരുടെ നിലപാടുകള്‍ മനസിലാക്കുകയും ആ സ്ഥലം കണ്ട് അതിന്റെ പ്രത്യേകതകള്‍ മനസിലാക്കുകയും ഫോട്ടോ എടുത്ത് വിവരങ്ങള്‍ക്കൊപ്പം ഓണ്‍ലൈനില്‍ വിശദമാക്കുകയും ചെയ്തു. ഇത്തരത്തില്‍ വിവരങ്ങള്‍ ലഭ്യമായതോടെ ധാരാളം ഉപഭോക്താക്കളെയാണ് ലഭിച്ചത്. വെയര്‍ ഹൗസ്, റീടെയില്‍ ഷോപ്പ്, ഓഫീസ്, എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ക്കായി ആളുകള്‍ സ്ഥലം അന്വേഷിച്ച് മുന്നോട്ടു വന്നു.

നിലവില്‍ 1200 ഇടങ്ങളാണ് ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 3 മില്ല്യണ്‍ ചതുരശ്ര അടി കൊമേഴ്‌സ്യല്‍ ഇടമാണ് ചെന്നൈയില്‍ കണ്ടെത്തിയിട്ടുള്ളത്. ആറ് നാഷണല്‍ റീടെയില്‍ ചെയിനും തങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. പത്ത് പേര്‍ ചേരുന്ന ഒരു സംഘമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ സ്ഥലം തേടിയെത്തുന്നവര്‍ക്ക് നിരവധി സ്ഥലങ്ങളുടെ വിവരങ്ങളാണ് ലഭിക്കുന്നത്. ഇതില്‍ നിന്നും അവര്‍ക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാന്‍ കഴിയുന്നുണ്ട്. തങ്ങള്‍ക്ക് ഒരു ചോദ്യവലി ഉണ്ട് അത് സ്ഥലം അന്വേഷിച്ചെത്തുന്നവര്‍ ഉത്തരം നല്‍കണം. അതിലൂടെ അവര്‍ക്ക് അനുയോജ്യമായ ഇടം കണ്ടെത്തി നല്‍കാന്‍ തങ്ങള്‍ക്ക് കഴിയും. സ്ഥലം കണ്ട് ഇഷ്ടപെടുന്നവരുടെ വാടക കരാറുകള്‍ നടത്തുന്നതിനും ഈ സംരംഭം സഹായം നല്‍കി. ഒന്നില്‍കൂടുതല്‍ സ്ഥലങ്ങളുടെ ഉടമസ്ഥര്‍ക്കും ആവശ്യമായ വാടകക്കാരെ എത്തിക്കാന്‍ ഓഫീസ് ജുവോ സഹായിച്ചു. 15 ദിവസത്തെ വാടകയാണ് ബ്രോക്കറേജ് ഫീസായി ഇടാക്കിയിരുന്നത്. ആറു ദിവസത്തിനുള്ളില്‍ അവര്‍ക്ക് ആവശ്യമായ ഇടം കണ്ടെത്തി നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. സ്ഥലം കണ്ടെത്താനുള്ള കാലതാമസമാണ് ഇതിലൂടെ ഇല്ലാതായത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തങ്ങളുടേതായ ഒരു സ്ഥാനം ഉറപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

2021ല്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 1.2 ട്രില്ല്യണ്‍ ഡോളര്‍ ആയിരിക്കും വരുമാനമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. വാര്‍ഷിക വളര്‍ച്ചാ നിരക്ക് 30 ശതമാനമായിരിക്കും. കൃഷി കഴിഞ്ഞാല്‍ രണ്ടാമത്തെ തൊഴില്‍മേഖലയാണ് റിയല്‍ എസ്‌റ്റേറ്റ്. നിലവില്‍ 350 ബില്ല്യണ്‍ ഡോളര്‍ വരുമാനമാണ് ഈ മേഖലയില്‍ ഉള്ളത്. വില്‍പ്പനക്കായി ഇത്തരത്തില്‍ ഇടം ലഭിക്കുന്നുണ്ടെങ്കിലും വാടകക്ക് ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് പുതിയ സംരഭത്തോടെ ഇല്ലാതായത്. ഇതോടെ ഈ മേഖലയില്‍ വരുമാനം കുതിച്ചുയരും.