ക്യാഷ് കരോ: ക്യാഷ് ബാക്ക് ബിസിനസുമായി സ്വാതി ഭാര്‍ഗവ

ക്യാഷ് കരോ: ക്യാഷ് ബാക്ക് ബിസിനസുമായി സ്വാതി ഭാര്‍ഗവ

Friday January 15, 2016,

3 min Read

സ്വാതി ഭാര്‍ഗവയെക്കുറിച്ച് പറയാനാണെങ്കില്‍ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷേ ഏറ്റവും ലളിതമായി വിജയകരമായ ഒരു ബിസിനസ് സംരംഭത്തിന്റെ ഉടമ എന്നു പറയാം. യുകെയില്‍ ഭര്‍ത്താവിനോടൊപ്പം ചേര്‍ന്ന് സ്വാതി തുടങ്ങിയ ക്യാഷ് ബാക്ക് ബിസിനസ് (എന്തു സാധനം വാങ്ങിയാലും വിലക്കിഴിവ്) വിജയകരമായി മുന്നേറുകയാണ്. ഇന്ത്യയിലും ഈ ബിസിനസ് തുടങ്ങി ഇന്ത്യന്‍ വിപണിയെ കീഴടക്കിയിരിക്കുകയാണ് സ്വാതി.

image


കുറച്ചു കൂടി വിപുലമായി സ്വാതിയെ പരിചയപ്പെടാം. കണക്കില്‍ പ്രഗല്‍ഭ, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും സ്‌കോളര്‍ഷിപ് ലഭിച്ചു, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനുള്ള അവസരം ഉപേക്ഷിച്ചു, മൂന്നുവര്‍ഷം സ്‌നേഹിച്ചയാളെ വിവാഹം ചെയ്തു, യുകെയില്‍ ഭര്‍ത്താവിനോടൊപ്പം ചേര്‍ന്ന് ക്യാഷ് ബാക്ക് (പോറിങ് പോണ്ട്‌സ്) ബിസിനസ് തുടങ്ങി, ഇന്ത്യയില്‍ ഈ ബിസിനസ് തുടങ്ങി പ്രതീക്ഷിച്ചതിലും അധികം ലാഭം കൈക്കലാക്കി, യോഗയെ ഇഷ്ടപ്പെടുന്ന യുവതി.... ഇനിയും പറയാന്‍ ഒട്ടേറെയുണ്ട്.

സ്വാതിയെ പരിചയപ്പെടാം

ഹരിയാനയിലെ അംബാലയാണ് സ്വാതിയുടെ സ്വദേശം. വലുതായപ്പോള്‍ എനിക്കൊരു ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു കിട്ടി. പ്രധാനപ്പെട്ടതെന്തോ ആണ് എനിക്ക് കിട്ടിയതെന്ന് ഞാനെപ്പോഴും വിചാരിക്കുമായിരുന്നു. ഈ യൂണിവേഴ്‌സിറ്റിയെക്കുറിച്ച് അറിഞ്ഞതുമുതല്‍ അവിടെ പഠിക്കണമെന്നു ഞാന്‍ തീരുമാനിച്ചിരുന്നുവെന്നു സ്വാതി പറഞ്ഞു.

image


ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും സ്വാതിക്ക് സ്‌കോളര്‍ഷിപ് ലഭിച്ചിരുന്നു. പക്ഷേ അതു വേണ്ടെന്നു വയ്ക്കുകയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് തിരഞ്ഞെടുക്കുകയും ചെയ്തു. ലണ്ടന്‍ കുറച്ചുകൂടി എനിക്ക് പറ്റിയ ഇടമാണെന്നു വിചാരിച്ചു. മാത്രമല്ല ഉയര്‍ന്ന സ്‌കോളര്‍ഷിപ് അവര്‍ നല്‍കിയതും ലണ്ടന്‍ തിരഞ്ഞെടുക്കാന്‍ കാരണമായെന്നും സ്വാതി വ്യക്തമാക്കി.

കോളജില്‍ ചേര്‍ന്ന് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ കോളജ് ജീവിതം ആസ്വദിച്ചു തുടങ്ങി. ഇവിടം തനിക്ക് പറ്റിയ ഇടമാണെന്നു സ്വാതിക്ക് മനസ്സിലായി. മാത്തമാറ്റിക്‌സ് ആയിരുന്നു സ്വാതിയുടെ വിഷയം. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ശ്രമിച്ചു. അക്കങ്ങളോട് കളിക്കുന്നത് അവള്‍ ആസ്വദിച്ചിരുന്നു. ഞാനെന്താ ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ല. വലുതാകുമ്പോള്‍ കണക്ക് എത്രമാത്രം എന്നെ സഹായിക്കുമെന്നും അറിയില്ലായിരുന്നു. പക്ഷേ ഞാന്‍ എന്റെ കഴിവുകളെ വളര്‍ത്തുന്നതില്‍ ശ്രദ്ധാലുവായിരുന്നു. എപ്പോഴെങ്കിലും ഇതെനിക്കു പ്രയോജനം ചെയ്യുമെന്നു ഉറപ്പായിരുന്നുസ്വാതി പറഞ്ഞു. കാലം സ്വാതിയുടെ ചിന്തകള്‍ ശരിയാണെന്നു തെളിയിച്ചു.

നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്നതല്ല പ്രധാനം, ഏറ്റവും അനുയോജ്യമായ രീതിയില്‍ ചെയ്യുന്നതാണ് പ്രധാനം. നിങ്ങള്‍ ഒരു പുതിയ ജോലി ചെയ്യാന്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ തൊഴിലുടമ നിങ്ങളില്‍ ഒരു പ്രതീക്ഷയും വയ്ക്കില്ല. പതുക്കെ പതുക്കെ മാത്രമേ അതു ഉണ്ടാവുകയുള്ളൂ. നിങ്ങള്‍ ഇതിനു മുന്‍പ് ചെയ്തതിനെക്കാളും കുറച്ചുകൂടി നല്ല രീതിയില്‍ ചെയ്യണമെന്നു മാത്രമേ അവര്‍ നിങ്ങളോട് പറയൂ. സ്വാതിയും ഭര്‍ത്താവും പോറിങ് പോണ്ട്‌സിലേക്കും ജോലിക്കാരെ നിയമിച്ചപ്പോള്‍ ഇതേ ആശയമാണ് അവരോടും പങ്കുവച്ചത്.

പ്രണയം

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ വച്ചാണ് സ്വാതിയും ഭര്‍ത്താവായ റോഹനും കണ്ടുമുട്ടുന്നത്. പഠിത്തം കഴിഞ്ഞ് റോഹന്‍ വാഷിങ്ടണിലേക്കു പോയി. അവിടെ റോഹന് ജോലി കിട്ടി. സ്വാതി ഗോള്‍ഡ്മാന്‍ സാച്ചസ് കമ്പനിയില്‍ ജോലിക്ക് കയറി. അങ്ങനെ മൂന്നുവര്‍ഷം കടന്നുപോയി. പക്ഷേ റോഹനെപ്പോലെ മറ്റൊരാളെയും അത്രമാത്രം ഇഷ്ടപ്പെടാന്‍ തനിക്കു കഴിഞ്ഞിട്ടില്ലെന്നു സ്വാതി സമ്മതിച്ചു. 2009ലാണ് ഇരുവരും വിവാഹിതരായത്. 2011 ലാണ് ഇരുവരും ചേര്‍ന്ന് പോറിങ് പോണ്ട്‌സ് ടങ്ങിയത്.

റോഹന്‍ മികച്ചൊരു ബിസിനസ് പങ്കാളിയാണ്. ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ കഴിവുകളെ പരമാവധി ഉപയോഗിച്ചു. ഞങ്ങളുടെ ബിസിനസിന് എന്താണോ ഏറ്റവും മികച്ചതെന്നു തോന്നിയത് അതെല്ലാം ചെയ്തു. അഹംഭാവത്തെ ഒരു വശത്തേക്ക് മാറ്റിവച്ചു. എന്റെ ഏറ്റവും വലിയ ബലം റോഹനായിരുന്നു. അദ്ദേഹത്തിന് ബിസിനസിനോട് വല്ലാത്തൊരു ഭ്രമമായിരുന്നു. ഇതു ഞങ്ങളെ വിജയത്തിലേക്കു നയിച്ചു. ഒരു വ്യവസായ സ്ഥാപനം തുടങ്ങുക അത്ര എളുപ്പമല്ല. പക്ഷേ നിങ്ങള്‍ക്ക് അനുയോജ്യനായ ഒരു പങ്കാളിയെ കിട്ടിയാല്‍ ലക്ഷ്യത്തിലേക്കെത്താനുള്ള നിങ്ങളുടെ യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവം നിങ്ങള്‍ക്കു നല്‍കുമെന്നും സ്വാതി പറയുന്നു.

ക്യാഷ്ബാക്ക്

നിരവധി രാജ്യങ്ങളില്‍ ക്യാഷ് ബാക്ക് സംരംഭങ്ങള്‍ ഉള്ളതിനെ മുന്നില്‍ക്കണ്ടാണ് പോറിങ് പോണ്ട്‌സ് സംരംഭവും തുടങ്ങാന്‍ റോഹനും സ്വാതിയും തീരുമാനിച്ചത്. അവരുടെ തീരുമാനങ്ങള്‍ അടുത്തിടെ ഉണ്ടായ ചില കാര്യങ്ങളിലൂടെ ശരിയാണെന്നു തെളിയിച്ചു. യുഎസിലുള്ള ഏറ്റവും വലിയ വെബ്‌സൈറ്റായ ഇബേറ്റ്‌സ് ഡോട്‌കോം ജാപ്പനീസ് കമ്പനിയായ റകൂട്ടന്‍ ഒരു ബില്യന്‍ യുഎസ് ഡോളറിന് സ്വന്തമാക്കി. മാത്രമല്ല യുകെ വ്യാപാര മേഖലയിലെ 34 ശതമാനവും ഇകൊമേഴ്‌സ് വിപണിയാണ്.

തുടക്കം മുതല്‍ ഇന്ത്യയിലും ഈ സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് ഇവര്‍ ആലോചിച്ചിരുന്നു. എന്നാല്‍ പോറിങ് പോണ്ട്‌സ് തുടങ്ങുന്ന സമയത്ത് ഇന്ത്യയിലെ ഇകൊമേഴ്‌സ് വിപണി അതിനു അനുയോജ്യമായിരുന്നില്ല. 2013 ഏപ്രിലിലാണ് സംരംഭകരില്‍ നിന്നും 750,000 യുഎസ് ഡോളര്‍ ശേഖരിച്ചിട്ട് ക്യാഷ് ബാക്ക് ബിസിനസ് ഇന്ത്യയില്‍ തുടങ്ങിയത്. ബാഗ്ഔട്ട് ഡോട്‌കോം, പെന്നിഫുള്‍ തുടങ്ങിയവയൊടെല്ലാം മല്‍സരിച്ചു. ഇന്നു ആമസോണ്‍, സ്‌നാപ്ഡീല്‍, ജബോങ് തുടങ്ങി 500 ല്‍ അധികം കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും ബിസിനസ് വളരെ പെട്ടെന്ന് വളരുന്നതായും സ്വാതി പറഞ്ഞു.

image


യുകെയിലും ഇന്ത്യയിലും പ്രവര്‍ത്തിച്ചിട്ടുള്ള സംരംഭക എന്ന നിലയില്‍ ഇവ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്വാതിയുടെ വാക്കുകള്‍ ഇങ്ങനെ വെല്ലുവിളികള്‍ ഏതാണ്ടെല്ലാം ഒരുപോലെയാണ്. ഇന്ത്യയില്‍ ബിസിനസ് മനോഭാവം കുറച്ചുകൂടി നല്ലതാണ്. ഞായറാഴ്ച രാവിലെ 8 മണിക്കും ഒരാളെ ഫോണ്‍ വിളിക്കുന്നത് ഇവിടെ പ്രശ്‌നമല്ല. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന പലരും ബിസിനസ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങളെ സമീപിക്കാറുണ്ട്. വലിയ കമ്പനികളുടെ സ്ഥാപകര്‍ എന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാണ്. യുകെയില്‍ ഇതൊരിക്കലും ചിന്തിക്കാനാവില്ലെന്നും സ്വാതി പറഞ്ഞു.

തന്റെ നേട്ടങ്ങള്‍ക്കെല്ലാം ദൈവത്തിനാണ് സ്വാതി നന്ദി പറയുന്നത്. എന്നെക്കാള്‍ സമര്‍ഥരായ നിരവധി പേരെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. ശരിക്കും ഞാന്‍ ഭാഗ്യവതിയാണ്. അതിനു ഞാന്‍ ദൈവത്തോടു നന്ദി പറയുന്നുെവന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.