യു പി നല്‍കുന്ന പാഠങ്ങള്‍  

0

യു പി തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാജ്യത്തെ രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്യുകയാണ് ആം ആദ്മി നേതാവ് അഷുതോഷ്. അസംബ്ലി ഇലക്ഷൻ വിധിയുടെ തൊട്ടു പിന്നാലെയായിരുന്നു ഈ പംക്തി എഴുതേണ്ടതെങ്കിലും കാത്തിരിക്കുകയായിരുന്നു. എല്ലാ ബഹളങ്ങളും അവസാനിച്ച് വ്യക്തമായൊരു ചിത്രം വരാനുള്ള കാത്തിരിപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ നിരവധി ചർച്ചകൾ ഇലക്ഷൻ വിധിയെപ്പറ്റി അരങ്ങേറിയതിനൊടുവിൽ അനവധി അനുമാനങ്ങളും വിശകലനങ്ങളും കണ്ടെത്തുകയുണ്ടായി. അതിൽ നിന്ന് ഗഹനമായ ആത്മപരിശോധനയും പക്ഷാപേതമില്ലാത്ത സൂക്ഷ്മപരിശോധനയും ആവശ്യമുള്ള പ്രധാനപ്പെട്ട മൂന്ന് ആശയങ്ങൾ ഇതാ..

* മോദിയുടെ വാഹനം തടസമേതുമില്ലാതെ മുന്നോട്ട് കുതിക്കുന്ന ഈ സാഹചര്യത്തിൽ 2019ലെ പാർലമെന്ററി ഇലക്ഷനുകളിൽ അദ്ദേഹത്തെ പരാജയപ്പെടുത്തുക എന്നത് അസംഭവ്യമാണ്.

* കോൺഗ്രസ് അസ്തിത്വപരമായ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും പാർട്ടിയിലെ ബഹാദുർ ഷാ സഫർ താൻ തന്നെയാണെന്ന് രാഹുൽ തെളിയിച്ച് കൊണ്ടിരിക്കുന്നു.

* പരമ്പരാഗത രാഷ്ട്രീയത്തിന് പകരക്കാരനായ് മാറിയ ഏറെ ചർച്ച ചെയ്യപ്പെട്ട എ എ പി യും ഒന്നുമല്ലാതായിത്തീർന്നിരിക്കുകയാണ്.

അടുത്ത കാലത്ത് യുപി കണ്ട ഏറ്റവും വലിയ വിജയം ബി ജെ പി കൊയ്തു എന്നതിൽ ഒരു തർക്കവുമില്ല. പോളിങ്ങിന് മുമ്പ് വരെ ഭൂരിഭാഗം രാഷ്ട്രീയ പണ്ഡിതരുടേയും അഭിപ്രായത്തിൽ ഇതൊരു ത്രിതല മത്സരമാണെന്നും ഏത് പാർട്ടിക്ക് വേണോ നേരിയ ഭൂരിപക്ഷത്തിൽ മറ്റ് രണ്ട് പാർട്ടികളെ തള്ളി നീക്കി മുന്നോട്ട് പോകാൻ കഴിയുമെന്നായിരുന്നു.എന്നാൽ ചിലർ ബി ജെ പി യാകും ഈ നേരിയ ഭൂരിപക്ഷത്തോടെ വിജയിക്കുന്നതെന്ന് പ്രസ്താവിച്ചിരുന്നു. എന്നാൽ ഇത്രയുമൊരു വമ്പൻ വിജയം പ്രവചിക്കാൻ ആർക്കുമായില്ല. മാത്രമല്ല ആരും തന്നെ 18 സീറ്റുമായി ബി എസ് പി മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 2014 ലെ 73 സീറ്റുകളോടൊപ്പമുള്ള മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി യുടെ വിജയം യാദൃശ്ചികമല്ലെന്ന് തെളിയിക്കുകയാണ് 80 ശതമാനം സീറ്റുകളുമായുള്ള എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഈ അത്ഭുത വിജയം. ഉത്തരാഖണ്ഡിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന തിരിച്ചുവരവാണ് മോദി നടത്തിയത്. മോദിയെയും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയേയും പറ്റിയുള്ള ആശങ്കകളെ തട്ടിതകർത്തുള്ള വിജയം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. 2019 ലും ഈ വിജയക്കൊയ്ത്ത് തുടരുമെന്നാണ് പ്രതീക്ഷ

വരാൻ പോകുന്ന പാർലമെന്ററി തെരഞ്ഞെടുപ്പിനെ പറ്റി പറയാറായിട്ടില്ലെന്ന് പറഞ്ഞാൽ അങ്ങനെ പറയുന്ന ഒരേ ഒരു വ്യക്തി ഞാൻ മാത്രമാകും. ഇലക്ഷന് രണ്ട് വർഷത്തിലേറെ ബാക്കിയുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ ഒരാഴ്ച പോലും വളരെ വലിയൊരു കാലയളവാണ്: അതു കൊണ്ട് തന്നെ ഭാവിയിൽ ആർക്ക് എന്ത് സംഭവിക്കുമെന്ന് പോലും പറയാൻ കഴിയില്ല. ചരിത്രം തന്നെ ഒരു ദൃക്സാക്കിയാണി തിന്. 1971 ൽ പാക്കിസ്ഥാൻ വിഭജനത്തിനും ബംഗ്ലാദേശ് നിർമ്മാണത്തിനും ശേഷം ഇന്ദിരാ ഗാന്ധിയെ ദുർഗയായി അഭിവാദനം ചെയ്തിരുന്നു. ഇന്ത്യയാണ് ഇന്ദിരയെന്നും ഇന്ദിരയാണ് ഇന്ത്യയെന്നും വിശേഷിക്കപ്പെട്ടിരുന്നു. എന്നാൽ 1972 ക ളു ടെ അവസാനത്തോടെ ഇന്ദിരയുടെ ശോഭ നഷ്ടപ്പെട്ട് തുടങ്ങി. 1975 ആയപ്പോൾ ഇന്ദിരയ്‌ക്കെതിരെയുള്ള ജനരോക്ഷം ആളിപ്പടരുകയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതേറുകയും ചെയ്തു. അങ്ങനെ 1977 ൽ ഇന്ദിര പരാജയപ്പെടുകയും ആദ്യമായി കോൺഗ്രസ്സല്ലാതെ മറ്റൊരു പാർട്ടി അധികാരത്തിലേറുകയും ചെയ്തു. ചിന്തിക്കാൻ കഴിയാത്തതായിരുന്നു സംഭവം.

അമ്മയ്ക്കും അപ്പുപ്പനും പോലും കിട്ടാത്ത ഭൂരിപക്ഷത്തോടെ 1984 ൽ 405 സീറ്റുകൾ നേടി വിജയിച്ച രാഹുൽ ഗാന്ധിയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. 1987ലെ ബൊഫോഴ്സ് അഴിമതി അദ്ദേഹത്തെ ജനങ്ങളുടെ മുമ്പിൽ കളങ്കിതനാക്കുകയും അത് 1989 ൽ വി.പി. സിങ്ങിന് വേണ്ടി വഴി മാറി കൊടുക്കേണ്ടിയും വന്നു. 2004 ൽ അടൽ ബിഹാരി വാച്ച്പെയ്യുടെ ഗവന്മെന്റ് തങ്ങളുടെ വിജയത്തിൽ വിശ്വസിച്ച് ഇലക്ഷൻ ആറ് മാസം മുമ്പോട്ടാക്കി. എന്നാൽ അമിത വിശ്വാസത്തോടെ അഭിമുഖീകരിച്ച വിധി പരാജയമായിരുന്നു. 2009 ലും ബി ജെ പി പരാജയം നേരിട്ടപ്പോൾ 2014ൽ അവർ പ്രതീക്ഷ വെച്ചു പുലർത്തിയില്ല.20l 9ൽ വിജയത്തിന് വേണ്ടി പ്രയത്നിക്കാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ 2014 ലെ കഥ എല്ലാവർക്കും സുപരിചിതമാണ്. വിധി ബി ജെ പി ക്ക് ഒപ്പമായിരുന്നു. കോൺഗ്രസ് കാത്തിരുന്നത് ദയനീയ പരാജയവും. ഇപ്പോൾ മോദിയുടെ വിജയ സാധ്യത ഏറെയാണെങ്കിലും 2019 വരെ ആ സാധ്യത മോദിക്ക് തുടർന്ന് കൊണ്ട് പോകാനാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ആ സാധ്യത നിലനിർത്തിയാൽ മോദിക്ക് നിഷ്പ്രയാസം വിജയിക്കാം ഇല്ലെങ്കിൽ ചരിത്രം ആവർത്തിക്കപ്പെടും.

മോദി തിളങ്ങി നിന്നിട്ടും ബി ജെ പി ക്ക് യുപിയിലും ഉത്തരാഖണ്ഡിലും മാത്രമേ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞുള്ളു. രണ്ട് സംസ്ഥാനങ്ങളിലും ബി ജെ പി അധികാരത്തിലില്ലായിരുന്നു. എന്നാൽ പഞ്ചാബിലും ഗോവയിലും ബി ജെ പി അധികാരത്തിലിരുന്നിട്ടും പരാജയപ്പെട്ടപ്പോൾ മണിപ്പൂരിൽ കോൺഗ്രസ് നമ്പർ വൺ പാർട്ടിയാവുകയായിരുന്നു. പഞ്ചാബിൽ അകാലി ബിജെപി സഖ്യത്തിനും കോൺഗ്രസ്സിന്റെ വിജയം തടയാനായില്ല. ഗോവയിൽ ആളുകൾ ബി ജെ പി ഗവന്മെന്റ് വരുന്നത് എതിർത്തെങ്കിലും കൗശലത്തിലൂടെ അധികാരം ഏറ്റെടുക്കുകയായിരുന്നു.മണിപ്പുരിലും ശരിയായ രീതിയിൽ ബിജെപിക്ക് വിജയിക്കാനായില്ല.ഇത് വിരൽ ചൂണ്ടുന്നത് ബി ജെ പി സഖ്യകക്ഷികളും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് വിപരീതമായോ അവിടെല്ലാം ജനങ്ങളും അവരെ ഉപേക്ഷിക്കുകയായിരുന്നു. തന്റെ പ്രശസ്തിയുടെ മേൽ മാത്രം വിജയം കൊയ്യാമെന്ന പ്രതീക്ഷ മാറ്റി സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിച്ചാൽ മാത്രമേ വീണ്ടും പ്രധാനമന്ത്രിയാകുകയുള്ളു.

എന്നാൽ യഥാർത്ഥ പ്രശ്നം നേരിടുന്നത് കോൺഗ്രസ്സാണ്. പാർട്ടിക്ക് ബാധ്യതയാണെന്ന് തെളിയിക്കുകയാണ് രാഹുൽ . പഞ്ചാബിലേയും ഗോവയിലേയും മണിപ്പുരിലേയും വിജയം ഒപ്പമുണ്ടെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിനെതിരെയുള്ള അലയൊലികൾ ശക്തമാണ്, വിജയത്തിന്റെ മഹിമ അദ്ദേഹത്തിന് കൊടുത്തിട്ടില്ലെന്ന് മാത്രമല്ല പാർട്ടിക്കുള്ളിൽ തന്നെ അദ്ദേഹത്തിനെതിരെ ശബ്ദമുയർന്ന് കഴിഞ്ഞു. ഒന്നുകിൽ അദ്ദേഹത്തെ മാറ്റണം അല്ലെങ്കിൽ ശൈലി മാറ്റണമെന്ന അഭിപ്രായം പാർട്ടിക്കുളളിൽ ശക്തമാണ്. രാഹുലിന്റെ ഏറ്റവും വലിയ പ്രശ്നം അദ്ദേഹത്തിനെതിരെയുള്ള നേതാവിന്റെ ശക്തിയും പ്രശസ്തിയുടെ പാരമ്യതയിലുള്ള സ്ഥാനവുമാണ് എന്നാൽ രാഹുലിന് ശക്തികേന്ദ്രമാകാനാകുന്നില്ല.അരുണാചൽ പ്രദേശും ഉത്തരാഖണ്ഡും അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഗോവയിലും മണിപ്പൂരിലും ബി ജെ പി കോൺഗ്രസിനെ അധികാരമേൽക്കാൻ സമ്മതിക്കാത്തത് തന്നെ അദ്ദേഹത്തിന്റെ പരാജയം വിളിച്ചോതുന്നതാണ്. തികച്ചും ആത്മരക്ഷാ പരമായ ശൈലിയാണ് രാഹുലിന്റേത്. സ്വയം മാറാൻ കഴിഞ്ഞാൽ മാത്രമേ അദ്ദേഹത്തിന് നിലനിൽക്കാനാകു.

പഞ്ചാബ് ഇലക്ഷനിൽ കോൺഗ്രസ്സിനെക്കാളേറെ പ്രതീക്ഷ എ എ പി യിലായിരുന്നു. മാധ്യമങ്ങൾ മുക്കാൽ ശതമാനം ഭൂരിപക്ഷത്തോടെ എ എ പി വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഗോവയിലും പ്രതീക്ഷ അർപ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം.പഞ്ചാബിൽ 22 സീറ്റുകൾ മാത്രമേ വിജയിക്കാനായുളളു. ഗോവയിൽ അക്കൗണ്ട് തുറക്കാനവർക്കായില്ല. 2014ൽ എ എ പി യുടെ അന്ത്യം പ്രവചിച്ചെങ്കിലും 2015ൽ പൂർവ്വാധികം ശക്തിയായി മടങ്ങി വരുകയായിരുന്നു. നാല് വർഷത്തെ മാത്രം പ്രായമുള്ള പാർട്ടിയാണ് എ എ പി യെന്ന് പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ഈ ചെറിയ കാലയളവിൽ ഡൽഹിയിൽ തന്നെ രണ്ട് പ്രാവശ്യം ഗവന്മെന്റ് രൂപവത്കരിച്ച് കഴിഞ്ഞു.പ്രധാന പാർട്ടികളിൽ ഒന്നാണ് ഇന്ന് എ എ പി. മറ്റേതൊരു പാർട്ടിയും വർഷങ്ങളെടുത്ത് എത്തിയ സ്ഥാനത്ത് വളരെ ചുരുങ്ങിയ കാലയളവിൽ എ എ പി ക്ക് എത്താൻ സാധിച്ചത് നിസ്സാര സംഭവമല്ല. രണ്ട് പതിറ്റാണ്ടിലേറെയായുള്ള ബി ജെ പി ക്ക് 1980 ൽ 3 ശതമാനവും 1985 ൽ 4 ശതമാനവുമാണ്.

എ എ പി ഒരിക്കലും വിഫലമാകില്ലെന്ന് ഉറപ്പാണ്. നിരൂപകരെ അത് വീണ്ടും നിരാശയിലാഴ്ത്തും. എന്തായാലും ഒരു കാര്യം ഉറപ്പിക്കാം ശക്തരായ പ്രതിപക്ഷമുണ്ടെങ്കിൽ മാത്രമേ കാര്യക്ഷമമായ ഗവന്മെന്റ് പ്രവർത്തിക്കു. ഏകാധിപത്യ ഭരണം ഇല്ലാതാക്കാനും ജനാധിപത്യ ഭരണം കാര്യക്ഷമമാക്കാനും ഇതാവശ്യമാണ്.