ജില്ലകള്‍തോറും പട്ടയ മേളകള്‍ നടത്തും: റവന്യൂ മന്ത്രി  

0

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനു മുന്നോടിയായി ജില്ലകള്‍ തോറും പട്ടയ മേളകള്‍ നടത്തുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. മെയ് 13 ന് കാസര്‍ഗോഡ് ജില്ലയിലും മെയ് 21 ന് ഇടുക്കി ജില്ലയിലും ആദ്യ രണ്ട് പട്ടയ മേളകള്‍ നടക്കും.

 റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയ വിതരണോദ്ഘാടനം നിര്‍വഹിക്കും. ജില്ലകളിലെ എല്ലാ എം.എല്‍.എ മാരും ജനപ്രതിനിധികളും ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു. മറ്റു ജില്ലകളിലെ തീയതി പിന്നീട് അറിയിക്കും. ജില്ലകളിലെ അര്‍ഹരായ ഭൂരഹിതര്‍ക്കെല്ലാം ചട്ടങ്ങള്‍ പാലിച്ച് ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് റവന്യു മന്ത്രി നിര്‍ദേശം നല്‍കി. പട്ടയ മേളകള്‍ അന്യൂനവും പരാതിരഹിതവുമായി സംഘടിപ്പിക്കുന്നതിന് ജനപ്രതിനിധികളും ഉദേ്യാഗസ്ഥരും ഉള്‍പ്പെട്ട മുഴുവന്‍പേരുടെയും സഹകരണം റവന്യു മന്ത്രി അഭ്യര്‍ത്ഥിച്ചു