വോയ്ജര്‍; ട്രക്കിംഗ് യാത്രകളുടെ വഴികാട്ടി

വോയ്ജര്‍; ട്രക്കിംഗ് യാത്രകളുടെ വഴികാട്ടി

Thursday October 22, 2015,

2 min Read

മനസിനും ശരീരത്തിനും ചൂടു പിടിക്കുമ്പോള്‍ മൂടല്‍മഞ്ഞുനിറഞ്ഞ ഹില്‍സ്‌റ്റേഷനിലേക്കുള്ള യാത്ര ഒരു സ്വപ്‌നമാണോ? യാത്രകള്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഗ്രൂപ്പായ വോയ്ജര്‍ അത് യാഥാര്‍ഥ്യമാക്കും, ഒരു നിബന്ധനയോടെ യാത്ര ആഘോഷിക്കൂ, പക്ഷേ മടക്കം പ്രകൃതിയെ ബാധിക്കാതെയാകണം.

image


ബസാദ് ലാറിയും കാലിഫോണയന്‍ സ്വദേശിയായ എലിയാ മണ്‍റോയും ചേര്‍ന്ന് 2014ലാണ് പ്രകൃതിയോടിണങ്ങുന്ന ഉല്ലാസയാത്രകള്‍ക്കും, ട്രക്കിങ്ങിനുമായി വോയ്ജര്‍ എന്ന പേരില്‍ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. 2012ല്‍ സിക്കിമില്‍ ട്രക്കിങിനിടയിലാണ് ഈ ആശയം ഇരുവര്‍ക്കും ലഭിക്കുന്നത്.

എത്രയാണ് നിങ്ങള്‍ക്ക് പ്രതിഫലമെന്ന ഗൈഡിനോടുള്ള ചോദ്യമായിരുന്നു തുടക്കം ബസാദ് (സിഇഒ) പറയുന്നു. യാത്രകളില്‍ ഇടനിലക്കാര്‍ക്ക് ലഭിക്കുന്ന ലാഭത്തിന്റെ ശതമാനം വേഗത്തില്‍ തന്നെ മനസിലായി.

image


'യാത്രക്കായി ചിലവാക്കുന്നതിന്റെ 60 ശതമാനത്തോളം ഇടനിലക്കാരന്റെ കൈയ്യിലേക്കാണ് എത്തുന്നത്. നേരത്തെ തന്നെ മാലിന്യനിര്‍മാര്‍ജന മേഖലയില്‍ ഇടനിലക്കാരെ ഒഴിവാക്കാന്‍ കഴിയും എന്നു ഞാന്‍ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ചിരുന്നു. സാഹസികയാത്രകളില്‍ ഇടനിലക്കാരെ ഒഴിവാക്കുന്നതിനെക്കുറിച്ചായി പിന്നെ ചിന്ത. ഒരു വര്‍ഷത്തോളം ബന്ധപ്പെട്ട മേഖലയില്‍ നിരീക്ഷണം നടത്തി. അതിനുശേഷം ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വന്നു പുതിയ സംരംഭം തുടങ്ങി ബസാദ് പറയുന്നു.

എലിയാ മണ്‍റോ ടീമില്‍ ചേരുന്നത് 2014ലാണ്. സംരംഭത്തിന് രണ്ടു ഭാഗങ്ങളാണുള്ളത്. ട്രക്കിങ്, കുന്നുകളിലെ സാഹസിക യാത്രകള്‍ ഫോട്ടോഗ്രാഫി ക്ലാസുകള്‍ മോട്ടോര്‍സൈക്കിള്‍ റാലികള്‍ എന്നിവ നടത്തുന്നത് വോയ്ജര്‍ ഡോട് കോം ആണ്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംരംഭമാണ് വോയ്ഗര്‍ ഡോട് ഓര്‍ഗ്. ഇന്റര്‍നാഷണല്‍ എക്കോ ടൂറിസം സൊസൈറ്റിയുള്‍പ്പെടെയുള്ളവരുമായി സഹകരിച്ച് പ്രകൃതി സംരക്ഷണ മേഖലയിലാണ് ഇതിന്റെ പ്രവര്‍ത്തനം.

image


പ്രാദേശിക വൃക്തികളുടെ സഹകരണത്തോെടയാണ് വോയ്ജര്‍ കോം ഓരോ യാത്രയും പ്ലാന്‍ ചെയ്യുന്നത്. ഇത് സുരക്ഷിതത്വവും യാത്രയുടെ ഗുണമേന്‍മയും കൂട്ടുന്നു. ഒരു മേഖലയില്‍ മികച്ച പങ്കാളികളെ കണ്ടെത്തിയാല്‍ ആ മേഖലയിലേക്കുള്ള, ഗുണനിലവാരമുള്ള യാത്രക്കായുള്ള നിരക്കുകള്‍ നിശ്ചയിക്കുന്നു. എല്ലാ യാത്രകളും പ്രകൃതിയെ ബാധിക്കാത്തതും ഇന്റര്‍നാഷണല്‍ എക്കോ ടൂറിസം സൊസൈറ്റിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണെന്നും ഉറപ്പാക്കുന്നു.

യാത്രകള്‍ പ്രകൃതിയെ ബാധിക്കാതെ എങ്ങനെ നടത്താം എന്നതിലാണ് വോയ്ജര്‍ ഡോട് ഓര്‍ഗ് കൂടുതലായി ശ്രദ്ധിക്കുന്നത്. യാത്രക്കള്‍ക്കുപയോഗിക്കുന്ന വസ്തുക്കള്‍ പ്രകൃതിയെ എങ്ങനെ ദോഷകരമായി ബാധിക്കും എന്ന് നിരീക്ഷിക്കുകയും അവയ്ക്ക് ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. ഇതിനെല്ലാമുപരി യാത്രക്കാര്‍ക്കു മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതോടൊപ്പം യാത്രയില്‍ സഹായിക്കുന്നവര്‍ക്കു മെച്ചപ്പെട്ട വേതനം ഉറപ്പാക്കുകയും ചെയ്യുന്നു.

പക്ഷേ ഇതിന് ഒരു വിപരീത അഭിപ്രായവും ഉണ്ട്. മിക്ക യാത്രകളും ഗ്രാമീണ ജനങ്ങള്‍ക്കു വരുമാനമാര്‍ഗമാകുന്നുണ്ടെങ്കിലും അവിടെയുള്ള പ്രകൃതിയെ ഇതു ദോഷകരമായി ബാധിക്കുന്നുണ്ട്. 'എങ്ങനെ യാത്ര ചെയ്താലും പ്രകൃതിയില്‍ ഒരുപോറല്‍പോലും, ഒരുകാല്‍പാദംപോലും ഏല്‍പ്പിക്കാത്ത യാത്ര അസാധ്യമാണ്. പ്രകൃതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും നമ്മള്‍ ബോധവാന്‍മാരാണെങ്കില്‍ പ്രകൃതിയെ അധികം ബാധിക്കാതെ യാത്ര ചെയ്യാനാകും. യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ കാല്‍പ്പാടുകളുടെ തീവ്രത കുറയ്ക്കണമെന്ന് എപ്പോഴും ബോധം ഉണ്ടാകണം. പ്രകൃതി അതേപടി നിലില്‍ക്കണം എന്നുവാദിക്കുന്നവര്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലത് 'ബസാദ് പറയുന്നു.

image


യാത്രാശൃഖല രൂപപ്പെടുത്തുന്നതിലെ പ്രയാസങ്ങള്‍കൂടി അദ്ദേഹം ബോധ്യപ്പെടുത്തുന്നു. തുടക്കത്തില്‍ ഓരോ ഗ്രാമീണ മേഖലയിലും അവിടങ്ങളിലെ ഗൈഡുകളെ ആശ്രയിക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഈ പദ്ധതി മാറ്റിയെഴുതേണ്ടിവന്നു. ഗ്രാമീണമേഖലകളില്‍ എത്തിപ്പെടാന്‍ പല പ്രയാസങ്ങളുണ്ട്. ഇതിനെ ആദ്യം മറികടക്കണം. എത്തിപ്പെടാന്‍ കഴിയുന്ന ചെറിയ ടൗണുകളിലെ ഗൈഡുകളെ തന്നെ ഉള്‍നാടന്‍ യാത്രകള്‍ക്ക് ആശ്രയിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. റീജണല്‍ മാനേജര്‍മാര്‍ക്ക് കാലക്രമത്തില്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നെറ്റ് വര്‍ക്ക് ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ അദ്ദേഹം പറയുന്നു.