സാങ്കേതികമികവോടെയുള്ള സിനിമാ പ്രദര്‍ശനം കാലഘട്ടത്തിന്റെ വെല്ലുവിളി: മാലതി സഹായ്

സാങ്കേതികമികവോടെയുള്ള സിനിമാ പ്രദര്‍ശനം കാലഘട്ടത്തിന്റെ വെല്ലുവിളി: മാലതി സഹായ്

Tuesday December 08, 2015,

1 min Read

സംവിധായകരെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ലോകോത്തരനിലവാരത്തില്‍ സാങ്കേതിക മികവോടെയുള്ള സിനിമാ പ്രദര്‍ശനം കാലഘട്ടത്തിന്റെ വെല്ലുവിളിയാണെന്ന് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ ശ്രീമതി മാലതി സഹായ് പറഞ്ഞു.

image


ഗുണനിലവാരമുള്ള ചലച്ചിത്രങ്ങളും പ്രേക്ഷകരും സൗകര്യങ്ങളുമുള്‍പ്പെടുന്ന പാക്കേജാണ് ചലച്ചിത്ര മേളകളെന്നും ഐഎഫ്എഫ്‌കെയുടെ ഊര്‍ജ്ജം അഭിനന്ദനാര്‍ഹമാണെന്നും അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പത്രസമ്മേളനത്തിനായി സജ്ജീകരിച്ച പവലിയന്റെ ഉദ്ഘാടനവും അവര്‍ നിര്‍വ്വഹിച്ചു.

image


സാമ്പത്തിക പരിമിതിക്കുള്ളില്‍നിന്ന് സംഘടിപ്പിച്ച മേള സിനിമയുടെ നിലവാരത്തിലും ജനകീയ പങ്കാളിത്തത്തിലും ശ്രദ്ധേയമാണെന്ന് ഫെഫ്ക പ്രസിഡന്റ് ശ്രീ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കേരളത്തിന്റെ പൊതു സ്വഭാവം കണക്കിലെടുത്തുകൊണ്ടാവണം സിനിമാ മേഖലയില്‍ നിന്നുള്ളവരും പ്രേക്ഷകരും വിമര്‍ശനം ഉന്നയിക്കേണ്ടത്. നിലവിലെ രാഷ്ട്രീയ, സാംസ്‌കാരിക, കലാ മേഖലകളില്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങളിലും വിമര്‍ശനത്തിലും വിലയിടിവുണ്ടെന്നും അതില്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ശ്രീ ടി. രാജീവ് നാഥും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു