തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് കണക്ക് നല്‍കാത്തവര്‍ക്കെതിരെ ഉടന്‍ നടപടി

0

സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചവരില്‍ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് നല്‍കാത്തവര്‍ക്കെതിരായുളള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. 

അഞ്ച് വര്‍ഷത്തേക്ക് ഏതെങ്കിലും തലത്തിലുളള പഞ്ചായത്തിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യരാക്കുന്നതാണ് നടപടി. മട്ടന്നൂര്‍ നഗരസഭ ഒഴികെയുളള 1199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ പതിനായിരത്തിലധികം പേരാണ് നിശ്ചിത സമയത്ത് കണക്കു നല്‍കാതിരുന്നത്. ഇവര്‍ക്ക് നോട്ടീസ് അയച്ച് കൈപ്പറ്റാത്തവരുടെ പേരില്‍ പതിച്ചുനടത്തുന്നതുള്‍പ്പെടെ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.