വിജയത്തിന്റെ പാചകക്കുറിപ്പുമായി ഐശ്വര്യ നായര്‍

വിജയത്തിന്റെ പാചകക്കുറിപ്പുമായി ഐശ്വര്യ നായര്‍

Wednesday December 16, 2015,

2 min Read

അന്നവിചാരം മുന്നവിചാരം എന്നൊരു ചൊല്ല് നിലവിലുണ്ട്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിതന്നെ ഭക്ഷണത്തിനു ഭാരതം വലിയ പ്രാധാന്യം നല്‍കിപ്പോന്നു. അതുകൊണ്ടു തന്നെ ആരോഗ്യഭക്ഷണം പ്രചരിപ്പിക്കുക എന്നതു മഹത്തായ കര്‍മവുമാണ്. ദി ലീല ഗ്രൂപ്പിലെ ഐശ്വര്യ നായര്‍ വ്യവസായലോകത്തു തന്റെ വഴികണ്ടെത്തിയതും ഈ പാതയിലൂടെയാണ്. അമയ് (എഎംഎഐ) എന്ന ബ്രാന്‍ഡ് സ്ഥാപിക്കുകവഴി ആരോഗ്യവും ഗുണമേന്‍മയും കാതലായ ഒരു ഉത്പാദനപ്രക്രിയയാണ് ഐശ്വര്യ മുന്നോട്ടുവയ്ക്കുന്നത്. സ്വന്തം പ്രയത്‌നവും കുടുംബത്തിന്റെ പിന്തുണയും തന്റെ വിജയത്തിന്റെ ചവിട്ടുപടികളായ കഥ ഐശ്വര്യ പറയുന്നു.

image


കൈവയ്ക്കുന്നതിലെല്ലാം വ്യത്യസഥയാകുക, അനുപമമായ ശൈലി കൈവരിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ പ്രേരകഘടകം എന്നുപറയാം. ട്രെന്‍ഡ് സെറ്റര്‍ ആകുന്നതാണ് ട്രെന്‍ഡുകളെ പിന്തുടരുന്നതിലും ഇഷ്ടം. അമയ് ശരിക്കു വിപ്ലവകരമായ പരീക്ഷണം തന്നെയാണ്, നമ്മുടെ നാട്ടില്‍ ഫാസ്റ്റ് ഫുഡ് സംസ്‌കാരം വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.ഹോസ്പറ്റാലിറ്റി രംഗത്തേക്കുള്ള വരവു കുടുംബപശ്ചാത്തലവുംവച്ചു നോക്കുമ്പോള്‍ സ്വാഭാവികമാണ്. മുത്തച്ഛനും അച്ഛനും അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. ഹൈസ്‌കൂള്‍ പഠനശേഷ എനിക്കു ഫോട്ടോഗ്രാഫിസിനിമ മേഖലയിലായിരുന്നു താല്‍പര്യം. പക്ഷേ പാചകരംഗം തെരഞ്ഞെടുക്കാന്‍ അച്ഛന്‍ ഉപദേശിച്ചു. പിന്നീടെനിക്കു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. മുത്തച്ഛന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍ തന്നെയായിരുന്നു ഏറ്റവും വലിയ പ്രചോദനം. അദ്ദേഹത്തിന്റെ ജീവിതത്തോടുള്ള പ്രണയം, പ്രസരിപ്പ്, സ്ഥിരോത്സാഹം എന്നിവയെല്ലാം ഇപ്പോഴും വല്ലാതെ മിസ് ചെയ്യുന്നുണ്ട്. കാണുന്നവരെയെല്ലാം ആകര്‍ഷിക്കുന്ന ഒരു വശ്യത അദ്ദേഹത്തിനുണ്ടായിരുന്നു.പുരോഗമനചിന്താഗതിയും ജോലിയില്‍ പുലര്‍ത്തിയുന്ന ധാര്‍മികതയും അനുകരണീയമാണ്. ഈ രണ്ടു ശക്തമായ വ്യക്തിത്വങ്ങള്‍ പഠിപ്പിച്ച പാഠമാണ് വ്യത്യസ്ഥരായ മനുഷ്യരുമായി ഇടപെടാനും പ്രവര്‍ത്തിക്കാനും എന്നെ പഠിപ്പിച്ചത്.

image


അമയ് എന്ന ജാപ്പനീസ് വാക്കിന്റെ അര്‍ഥം മധുരാനുഭവം എന്നാണ്. ജാപ്പനീസ് മിനിമലിസ്റ്റ് സംപ്രദായവും മാക്രോബയോട്ടിക്‌സും ആണ് ഇതിന്റെ അടിസ്ഥാനം. ദഹനത്തിനു സഹായകരമാകാന്‍ പരമാവധി പ്രകൃതിദത്തമായ, അസംസ്‌കൃതമായ ചേരുവകളാണ് ഇതിനായി ഉപയോഗിക്കുന്നത്. സംസ്‌കരിച്ച പഞ്ചസാര, ഗോതമ്പ് എന്നിവയുടെ ഉപയോഗം ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ പ്രധാന ഘടകം. ഇന്ത്യയില്‍ ഇത്തരം ഭക്ഷ്യരീതി നൂതനമാണ്. മറ്റൊരു ഹോട്ടല്‍ ശൃംഖലയും ആരോഗ്യഭക്ഷണ ബ്രാന്‍ഡുകളില്‍ അമയ് പോലെ തരംഗം സൃഷ്ടിച്ചിട്ടില്ല. ഗുണമേന്മയുള്ള ഭക്ഷണം നല്‍കുന്നത് എളുപ്പമുള്ള ജോലിയല്ല. പല ചേരുവകളും കണ്ടെത്തുന്നതില്‍ പ്രയാസം നേരിടാറുണ്ട്. അവയുടെ ഗുണനിലവാരവും ഏറിയും കുറഞ്ഞും ഇരിക്കാറുണ്ട്. എന്നാല്‍ വെല്ലുവിളികളും പരിഹാരങ്ങളും തന്നെയാണ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത്.

ഉപഭോക്താവിനെ അറിഞ്ഞിരിക്കുക എന്നതാണ് ബ്രാന്‍ഡ് സ്ഥാപിക്കുന്നതില്‍ അനിവാര്യം. ബ്രാന്‍ഡിനെ ഉപഭോക്താവ് അറിഞ്ഞിരിക്കുക എന്നത് ഇതിന്റെ ഉപോല്‍പ്പലകമാണ്. അമയ് ഒരു പ്രത്യേക വിഭാഗത്തിനായി ഒരു ലക്ഷുറി ഹോട്ടല്‍ ശൃഖല തയറാക്കുന്ന ഉല്‍പ്പന്നമാണ്. ജാപ്പനീസ് ഭക്ഷ്യസംസ്‌കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിജ്ഞാനമുള്ളവരാണ് ഉപഭോക്താക്കള്‍. ഈ അറിവ് ഉപഭോക്താവിനും നിര്‍മാതാവിനും ഒരുപോലെ ഗുണപ്രദമാണ്. ഇന്ത്യയില്‍ അമയ് പോലെയുള്ള ബ്രാന്‍ഡുകള്‍ക്കു മികച്ച സാധ്യതയാണുള്ളത്. അനുകര്‍ത്താക്കളുടെ തള്ളിക്കയറ്റത്തില്‍നിന്നുതന്നെ ഇതു വ്യക്തമാണ്. പുറത്തിറക്കിയ ആദ്യമാസത്തില്‍തന്നെ അമയ്ക്കു അനുകര്‍ത്താക്കളുണ്ടായി. അന്താരാഷ്ട്ര ബ്രാന്‍ഡുകളുമായി മ്ത്സരിക്കാന്‍ പുതുമുഖ ബ്രാന്‍ഡുകള്‍ക്കു വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അമയ് ലീല ഗ്രൂപ്പിനുള്ള സങ്കീര്‍ത്തനംപോലെയാണ് ഞാന്‍ കരുതുന്നത്. മൂന്നാംതലമുറക്കാരി എന്ന നിലയില്‍ ഗ്രൂപ്പിനെ പുതുലോകത്തു പ്രസക്തമാക്കി നിര്‍ത്തുന്നതില്‍ എന്റെ പങ്കുനിര്‍വഹിക്കുകയാണ്. അമയ് വിജയമായതിലൂടെ സംരംഭക എന്ന നിലയില്‍ എന്റെ കഴിവിനെ പിന്തുണച്ചതിന് എന്റെ അച്ഛനോടും മുത്തച്ഛനോടുമുള്ള കടപ്പാടുവീട്ടാനായി.

എന്റെ കഥ ഇന്ത്യയിലെ നിരവധി സ്ത്രീകളെ സംരംഭകരാക്കാന്‍ പ്രചോദനമേകും എന്നു പ്രതീക്ഷിക്കുന്നു. പക്ഷേ അതിനു നിരവധി ഘടകങ്ങള്‍ ശരിയാകേണ്ടതുണ്ട് എന്ന വസ്തുത അംഗീകരിക്കുന്നു. ആത്മവിശ്വാസം തന്നെയാണു പ്രധാനം. സ്ത്രീ സുരക്ഷയുടെ പ്രശ്‌നവും നേരിടേണ്ടുണ്ട്. അമയ് ബ്രാന്‍ഡില്‍ പ്രവര്‍ത്തുന്നവര്‍ കൂടുതലും സ്ത്രീകളാണ്. കഴിവുതെളിയുക്കുന്ന യുവതികളെ തെരഞ്ഞെടുക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സെയില്‍സിലും പ്രൊഡക്ഷനിലുമെല്ലാം ഇതു പിന്തുടരുന്നു. ജോലിയില്‍ അവര്‍ കാണിക്കുന്ന ആത്മാര്‍ഥതയും മികവും എനിക്കു സന്തോഷമേകുന്നു. കൃത്യമായ പരിശീലനത്തിലൂടെ ലക്ഷ്യപ്രാപ്തി കൈവരിക്കാനാകും. സ്വപ്നസാക്ഷാത്കാരത്തിനായി സ്ത്രീകളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. എന്റെ ജീവിതത്തിലും പ്രവര്‍ത്തിയും ഏറെ സഹായിച്ച ഒരു മഹദ്വനമണ് ഇന്ത്യയിലെ വനിതാ സംരംഭകര്‍ക്കായി എനിക്കു പറഞ്ഞുകൊടുക്കാനുള്ളത്.

image


നിങ്ങള്‍ ചിന്തിക്കുന്നതെന്തോ, അതു നിങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങള്‍ അനുഴബിക്കുന്നതെന്തോ, അതു നിങ്ങള്‍ ആകര്‍ഷിക്കുന്നു. നിങ്ങള്‍ സങ്കല്‍പ്പിക്കുന്നതെന്തോ, നിങ്ങളതാകുന്നു.