ബാബാ ജോബിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനി സാധാരണക്കാരിലേക്കും

0

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലായ babajob.com ന്റെ പ്രവര്‍ത്തനം സാധാരണ തൊഴിലാളി മേഖലയിലേക്കും വ്യാപിപ്പിച്ചു. പ്രസ്തുത മേഖലയിലെ നിരവധി വന്‍കിട തൊഴില്‍ ദാതാക്കള്‍ ബാബാ ജോബ് ഡോട് കോമിനുണ്ട്.

ഓഫീസ് സ്റ്റാഫ്, ഡെലിവറി ബോയ്‌സ്, ഡ്രൈവര്‍മാര്‍, പാചകക്കാര്‍, വീട്ടുജോലിക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുമാര്‍, ബ്യൂട്ടീഷ്യന്മാര്‍, റിസപ്ഷനിസ്റ്റുകള്‍ എന്നിവര്‍ക്കാണ് കമ്പനി തൊഴില്‍ ഉറപ്പ് നല്‍കുന്നത്.

മാനേജ്‌മെന്റ്, സെയില്‍സ്, ഫിനാന്‍സ്, എഞ്ചിനീയറിംഗ്, ഐടി, ബി പി ഒ, ഡാറ്റാ എന്‍ട്രി, അധ്യാപകര്‍, എന്നീ വിഭാഗങ്ങളിലും കമ്പനി സജീവമാണ്. ഇന്ത്യയിലെവിടെയും തൊഴില്‍ തേടുന്നവര്‍ക്ക് ബാബാ ജോബുമായി ബന്ധപ്പെടാം. അതല്ലെങ്കില്‍ 0888 000 4444 എന്ന നമ്പറിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ ചെയ്താലും മതി. ഉടന്‍തന്നെ ബാബാജോബ് ഐ വി ആര്‍ വഴി ഉദ്യോഗാര്‍ത്ഥിയെ ബന്ധപ്പെടും.

ഉദ്യോഗാര്‍ത്ഥിയുടെ പൂര്‍ണവിവരം ഐ വി ആര്‍ (ഇന്റര്‍ ആക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ്) രേഖപ്പെടുത്തും. യമയമഷീയ.രീാ-ലും രജിസ്റ്റര്‍ ചെയ്യാം. ഏത് സ്ഥലത്താണ് ജോലി ആവശ്യമുള്ളത് എന്നതുള്‍പ്പെടെ സെലക്ട് ചെയ്യാന്‍ വെബ്‌സൈറ്റിലൂടെ സാധിക്കും. ഓരോ സ്ഥലങ്ങളിലും നിലവിലുള്ള തൊഴിലവസരങ്ങളും വെബ്‌സൈറ്റില്‍ ഉണ്ടാകും. ഇത് നോക്കി തങ്ങള്‍ക്ക് അഭികാമ്യമാണെന്ന് തോന്നുന്നവര്‍ക്ക് അപേക്ഷിക്കാനുള്ള സംവിധാനവും വെബ്‌സൈറ്റിലുണ്ട്. എത്ര ശമ്പളമാണ് പ്രതീക്ഷിക്കുന്നത് എന്നതിനനുസരിച്ച് ജോലി തിരഞ്ഞെടുക്കാനും ഇതിലൂടെ സാധിക്കും. ഓരോ സ്ഥലങ്ങളിലെയും ശമ്പള സ്‌കെയില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്.

ബംഗലൂരു, മുംബൈ, ചെന്നൈ, പാനെ, താനെ, നാഗ്പൂര്‍, ഗുര്‍ഗാവോണ്‍, നാമക്കല്‍, അഹമ്മദാബാദ്, ഡല്‍ഹി, എറണാകുളം, ഈറോഡ്, കോയമ്പത്തൂര്‍, ജയ്പൂര്‍, പാട്‌ന എന്നിങ്ങനെ രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും ജോലി തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ഉണ്ട്.

രാജ്യത്തെ തൊഴില്‍ മേഖലയില്‍ തൊഴില്‍ രഹിത അവിദഗ്ദ്ധരുടെ എണ്ണം 94 ശതമാനം വരുമെന്ന് കമ്പനി സിഇഒ വീര്‍ കാശ്യപ് പറഞ്ഞു. തൊഴില്‍ അന്വേഷണ വ്യവസായത്തില്‍ 2012-നു ശേഷം ബാബാ ജോബ് 116.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

എസ് എം ഇ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ അംഗമാണ് ബാബാജോബ്. സീക്ക്, വിനോദ് ഖോസ്‌ല ഇംപാക്ട്, ഗ്രേ ഗോസ്റ്റ് വെന്‍ച്വേഴ്‌സ്, യു എസ് എയ്ഡ് എന്നീ കമ്പനികളാണ് ബാബാ ഡോട് കോമിന്റെ പ്രമുഖ നിക്ഷേപകര്‍.