ടെലിവിഷന്‍ പ്രോഗ്രാമുകള്‍ എപ്പോഴും ലഭ്യമാക്കി യപ്പ് ടിവി

ടെലിവിഷന്‍ പ്രോഗ്രാമുകള്‍ എപ്പോഴും ലഭ്യമാക്കി യപ്പ് ടിവി

Friday January 08, 2016,

4 min Read

തുടര്‍ച്ചയായി കണ്ടു കൊണ്ടിരുന്ന ടി വി സീരിയല്‍ ഒരു ദിവസം കാണാന്‍ കഴിയാതായാല്‍ വീട്ടമ്മമാരുടെ ആധി പറഞ്ഞറിയിക്കാനാകില്ല. നമ്മുക്ക് സമയമില്ലാത്തിനാല്‍ ടി വിയില്‍ നമ്മള്‍ കണ്ടിരുന്ന ചില പ്രോഗ്രാം പിന്നെ കാണാനാകാത്ത ഒരു സ്ഥിതി ഉണ്ടായിരുന്നു. എന്നാല്‍ സാങ്കേതികവിദ്യ മാറിയപ്പോള്‍ എപ്പോഴും എവിടെ നിന്നും ടി വി പ്രോഗ്രാം നിങ്ങള്‍ക്ക് കാണാവുന്ന അവസ്ഥ വന്നിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ധിഷണാശാലിയാണ് ഉദയ് റെഡ്ഡി എന്ന സംരംഭകന്‍. യപ്പ് ടിവിയുടെ സി ഇ ഒ യും സ്ഥാപകനുമായ ഉദയ് റെഡ്ഡി സ്വന്തം പരിശ്രമങ്ങളിലൂടെ വിജത്തിലേക്ക് നടന്നടുത്ത സംരഭകനാണ്.

image


വിജയികളുടെ ലോകത്ത് രണ്ട് തരം മനുഷ്യരാണുള്ളത്. ഒന്ന് പ്രശസ്തിക്ക് പിന്നാലെ പായുന്നവരും രണ്ടാമത്തത് പ്രശസ്തി അവരുടെ പിന്നാലെയെത്തുന്നവരും. രണ്ടാമത്തെ ഗണത്തില്‍ പെട്ടവരുടെ ശ്രദ്ധ എപ്പോഴും തങ്ങളുടെ കര്‍മ്മമേഖലയില്‍ തന്നെയായിരിക്കും. പണത്തെക്കുറിച്ച് ഇവര്‍ വേവലാതിപ്പെടാറേയില്ല. യപ് ടിവിയുടെ സ്ഥാപകന്‍ ഉദയ് റെഡ്ഡിയും ഈ ഗണത്തില്‍ പെടുന്ന ഒരു സംരഭകനാണ്.

ഹൈദ്രാബാദില്‍ നിന്ന് 140 കിലോമീറ്റര്‍ ദൂരത്ത് കാജീപേഠ്, ഹനംകോടാ, വാറങ്കല്‍ എന്നീ മൂന്ന് ചെറിയ നഗരങ്ങളുണ്ട്. ഹനംകോടയിലെ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു ഉദയ് റെഡ്ഡിയുടെ ജനനം. മധ്യവര്‍ഗ്ഗത്തിലെ ഒരു ചെറിയ കുടുംബത്തില്‍ നിന്ന് വളര്‍ന്നു വന്ന ഉദയ് റെഡ്ഡിക്ക് സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ച് ഐ എ എസുകാരനാകണമെന്നായിരുന്നു ആഗ്രഹം. ഐ എ എസ് പാസായി കളക്ടറായി തന്റെ ഗ്രാമത്തെപ്പോലെ മറ്റു ഗ്രാമങ്ങളുടേയും മുഖച്ഛായ മാറ്റണമെന്നായിരുന്നു റെഡ്ഡിയുടെ ആഗ്രഹം ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ മാറ്റം കൊണ്ടു വരുക എന്നതും അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. ഈ സ്വപ്‌നവും മനസില്‍ വെച്ചാണ് ഉദയ് ഡല്‍ഹിയിലേക്ക് വണ്ടി കയറിയത്. ഡല്‍ഹി കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ പ്രവേശനം നേടിയതു തന്നെ ഐ എസ് എസ് സ്വപ്‌നം മനസില്‍ വെച്ചായിരുന്നു. ഇതേ സ്വപ്‌നം തന്നെയായിരുന്നു കുടുംബത്തിലുള്ളവര്‍ക്കും എന്നെക്കുറിച്ച് ഉണ്ടായിരുന്നത്. എന്നാല്‍ കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാകുന്ന സമയത്ത് നടന്ന ക്യാമ്പസ് സെലക്ഷനില്‍ ഉദയ് റെഡ്ഡിക്ക് ആഗോള ഡിജിറ്റല്‍ കമ്പനിയായ സീമെന്‍സില്‍ ജോലി ലഭിച്ചു. ഒരു വര്‍ഷം ജോലി ചെയ്തതിനു ശേഷം ഐ എ എസ് പരിശീലനത്തിനായി തിരികെ വരാം എന്ന ചിന്തയിലാണ് റെഡ്ഡി ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ തന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒരു മേഖലയിലേക്കായിരുന്നു ഉദയ് കാലെടുത്തു വെച്ചത്. ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് ഇന്ത്യയില്‍ വലിയ മാറ്റങ്ങള്‍ നടക്കുന്ന സമയത്ത് സീമന്‍സില്‍ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും പ്രവര്‍ത്തിക്കാനായത് വേറിട്ട അനുഭവമായി. ഇതിനു ശേഷമാണ് നോര്‍ട്ടല്‍ എന്ന ലോക പ്രശസ്ത കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ടെലികമ്മ്യൂണിക്കേഷനാണ് തന്റെ മേഖലയെന്ന് ഉദയ് റെഡ്ഡി പതിയെ തിരിച്ചറിയുകയായിരുന്നു. ഇതിനിടെ വിഖ്യാത കോളജായി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ധനകാര്യ എം ബി എയും ഉദയ് കരസ്ഥമാക്കി. 1995നു ശേഷം ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന്റെ കാലഘട്ടമായിരുന്നു. വയലെസ് നെറ്റ് വര്‍ക്കിന്റെ തുടക്കസമയത്ത് സിംഗപൂര്‍, ഓസ്‌ട്രേലിയ, മലേഷ്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കന്‍ അവസരം ലഭിച്ചും. നോര്‍ട്ടല്‍ കമ്പനിയുടെ സെയില്‍സ് ഡയറക്ടറായി സെര്‍ബിയന്‍, ലാറ്റിനമേരിക്കല്‍ വിപണികളില്‍ പ്രവര്‍ത്തിക്കാനും ആ സാഹചര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. നോര്‍ട്ടലിനൊപ്പം പ്രവര്‍ത്തിച്ച 11 വര്‍ഷത്തിനിടെ ഓരോ വര്‍ഷവും ഓരോ സ്ഥലത്ത് വ്യത്യസ്ത അനുഭവങ്ങളിലൂടെയാണ് കടന്നു പോയത്. ഈ കാലഘട്ടത്തില്‍ ലോകത്ത് മാറി മാറി വരുന്ന സാങ്കേതികവിദ്യകളുമായി അടുത്തിടപഴകാനും സാധിച്ചത് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തു നല്‍കിയെന്ന് റെഡ്ഡി വിലയിരുത്തുന്നു.

സ്വതന്ത്ര ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുന്ന പരിശ്രമശാലിയായ ഒരു വ്യക്തിയെ മികച്ച ശമ്പളം കൊടുത്തതു കൊണ്ടു മാത്രം ഒരു കമ്പനിക്ക് പിടിച്ചു നിര്‍ത്താനാകില്ല. സ്വന്തമായ ഒരു ലോകം സ്വപ്‌നം കണ്ടിരുന്ന ഉദയ് റെഡ്ഡിയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. 2006ല്‍ ഉദയ് തന്റെ പുതിയ ദൗത്യത്തിന് തുടക്കമിട്ടു. യപ്പ് ടീവി യു എസ് എ ഇന്‍കോര്‍പ്പറേറ്റഡിന് അങ്ങനെ തുടക്കമായി. അമേരിക്കയിലാണ് അദ്ദേഹം തന്റെ കമ്പനിക്ക് തുടക്കമിട്ടത്. തന്റെ ടെക്‌നോളജി അമേരിക്കയില്‍ പ്രചുര പ്രചാരത്തില്‍ എത്തിയിട്ടില്ലായിരുന്നെങ്കിലും അത് അവര്‍ക്ക് പുതിയ കാര്യമല്ലായിരുന്നു. എങ്കില്‍ പോലും പുതിയ ഒരു ബിസിനസ് എന്നത് അമേരിക്കയിലും പ്രയാസമേറിയ കാര്യം തന്നെയായിരുന്നു. കൃത്യമായ ലക്ഷ്യം മുന്നില്‍ വെച്ച് നിര്‍വഹണ നൈപുണ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോയെങ്കിലും ഉദയ് റെഡ്ഡിക്ക് തന്റെ ബിസിനസിന്റെ ആദ്യ നാളുകള്‍ സംഘര്‍ഷഭരിതമായിരുന്നു. അമേരിക്കയില്‍ കമ്പനിക്ക് ഓഫീസ് ആരംഭിച്ച റെഡ്ഡി അക്കാലത്ത് അത്ര പ്രചുര പ്രചാരത്തിലില്ലാതിരുന്ന ബ്രോഡ്ബാന്‍ഡ് ടെക്‌നോളജിയിലാണ് ശ്രദ്ധ പതിപ്പിച്ചത്. അങ്ങനെയാണ് ഇന്റര്‍നെറ്റിലൂടെ ടി വി പ്രോഗ്രാം ലൈവായി കാണുന്ന സംവിധാത്തില്‍ ശ്രദ്ധയൂന്നിയത്. അപ്പോഴും കാലത്തിന് മുന്നേ പോകുന്ന ചിന്തകളായിരുന്ന റെഡ്ഡിക്ക്. അങ്ങനെയാണ് ടി വി പരിപാടികള്‍ ഇഷ്ടാനുസരണം പിന്നീട് കാണാന്‍ സാധിക്കുന്ന ലൈവ് ടി വി ക്യാച്ച് അപ് ടിവി എന്ന സംരംഭത്തിന് തുടക്കമായത്. അത് ഇന്നും മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു.

പിന്നീട് അമേരിക്കയടക്കമുള്ള അന്യ രാജ്യങ്ങളില്‍ ഇന്ത്യന്‍ ചാനലുകള്‍ എത്തിക്കാനുള്ള ശ്രമത്തിലായി രാജ് റെഡ്ഡി. കഠിന പ്രയത്‌നത്തിനൊടുവില്‍ അതും സാക്ഷാത്കരിക്കാന്‍ റെഡ്ഡിക്കായി. എന്നാല്‍ അവിടെ ബ്രോഡ്ബാന്റ് പ്രവര്‍ത്തനങ്ങളിലെ പ്രവര്‍ത്തനം ഒരു കമ്പനിയുടെ കുത്തകയായിരുന്നു. തന്റെ പ്രവര്‍ത്തനത്തിനായി പങ്കാളിയാക്കിയ കമ്പനിയെ വളരെ തന്ത്രപൂര്‍വ്വം ഈ കുത്തക കമ്പനി തങ്ങളുടെ പക്ഷത്താക്കി. എന്നാല്‍ ഈ കമ്പനി തങ്ങളുമായുള്ള ബന്ധം പൂര്‍ണമായി വിഛേദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് പങ്കാളിത്ത അടിസ്ഥാനത്തില്‍ റെഡ്ഡി ഹൈദ്രാബാദില്‍ തന്റെ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ പുതിയ സാങ്കേതിക വിദ്യ പൂര്‍ണമായി ജനങ്ങളില്‍ എത്താത്തിനാല്‍ കാര്യങ്ങളുടെ പോക്ക് മന്ദഗതിയിലായി. സാമ്പത്തിക ബൂദ്ധിമുട്ട് വന്നതോടെ തന്റെ പേരിലുള്ള ഫഌറ്റ് റെഡ്ഡി വിറ്റു. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ധനസമാഹരണവും നടത്തി. പിന്നീട് കാര്യങ്ങള്‍ മെച്ചപ്പെട്ടു. ഇന്ന് അമേരിക്കയില്‍ മാത്രമല്ല. ഭാരതമുള്‍പ്പടെ പല രാജ്യങ്ങളിലും 13 ഭാഷകളില്‍ 200ല്‍ അധികം ടെലിവിഷന്‍ ചാനലുകളുടെ സേവനങ്ങള്‍ യപ്പ് ടിവി പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ഇന്ന് യപ്പ് ടി വി വിജയിച്ച ഒരു സംരഭമാണ്. വിവിധ ഘടകങ്ങളാണ് യപ്പ് ടിവിയെ വിജയത്തിലേക്കെത്തിച്ചത്. ജനങ്ങളുടെ ആവശ്യമറിയുക, തങ്ങളുടെ സാങ്കേതിക വിദ്യയുടെ കഴിവുകളെക്കുറിച്ചുള്ള ഉത്തമ ബോധ്യം, ഇതിലുപരി വിപണിയുടെ യഥാര്‍ഥ മൂല്യമറിയുക എന്നതെല്ലാം ഒരു സംരഭകനെ സംബന്ധിച്ച് നിര്‍ണായകമാണ്. നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും ലക്ഷ്യം ഇപ്പോഴും ദൂരെയാണെന്ന ചിന്തയാണ് റെഡ്ഡിയുടെ വിജയത്തിന് ആധാരം. ബിസിനസ് ആവശ്യത്തിനായി താന്‍ ഇപ്പോഴും പകുതി സമയം കുടുംബത്തെ വിട്ടുപിരിഞ്ഞാണിരിക്കുന്നത്. ഇപ്പോഴും താന്‍ ഒരു സ്റ്റാര്‍ട്ട് അപ് സംരഭത്തിന്റെ ഭാഗമാണെന്ന ചിന്തയാണ് തനിക്കുള്ളത്. ഇന്റര്‍നെറ്റ് ടി വിയെക്കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്താനായി ഒരു കമ്പനിയില്‍ തനിക്ക് എട്ടു തവണ പോകേണ്ടതായി വന്നു. 

image


മറ്റൊരു കമ്പനിയെ ബോധ്യപ്പെടുത്താന്‍ ഒരു വര്‍ഷം വേണ്ടി വന്നു. പക്ഷേ ഒരിക്കല്‍ ഒരു കമ്പനിയുമായി ഉണ്ടാക്കിയ ബന്ധം പിന്നീട് വിച്ഛേദിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇന്ന് ബ്രോഡ്ബാന്റ് സേവനദാതാക്കളില്‍ യപ്പ് ടി വി ഒന്നാമതാണ്. ലക്ഷ്യത്തില്‍ കൃത്യമായ കണ്ണില്ലെങ്കില്‍ ലക്ഷ്യം അകന്നു പോകുമെന്നതാണ് തന്റെ അനുഭവം. പുതിയ കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോഴും പുതിയത് എന്താണ് എന്നതിന് വ്യക്തമായ ധാരണ ഉണ്ടാകണം. ഇന്ന് തങ്ങളുടെ സാങ്കേതിക വിദ്യ ലോകത്തിന് മുന്നില്‍ എത്തിക്കണമെങ്കില്‍ അമേരിക്കയില്‍ പോകണമെന്നില്ല. ഇന്ത്യയില്‍ ഇരുന്നു തന്നെ കാര്യങ്ങള്‍ നിര്‍വഹിക്കാവുന്ന സ്ഥിതി ഇന്നുണ്ട്. തന്റെ ബിസിനസ് യാത്രകള്‍ക്കിടയിലും ഗ്രാമങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം റെഡ്ഡി നടപ്പിലാക്കുന്നു. പഴയ ഐ എ എസ് സ്വപ്‌നത്തിന്റെ ബാക്കി പത്രം എന്ന നിലയില്‍ ഒരു ഗ്രാമത്തിന്റെ വികസനത്തിനായി റെഡ്ഡിയും കമ്പനിയും മുന്നിലുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ചെറിയ രോഗങ്ങള്‍ക്കുള്ള ചികിത്സ ഗ്രാമത്തില്‍ ലഭ്യമാക്കുകയും വിദ്യാഭ്യാസരംഗത്ത് സൗകര്യങ്ങള്‍ കൊണ്ടു വരികയും ചെയ്യുകയാണ് റെഡ്ഡി.